Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോലീസിന് ആശ്വാസം അടിപൊട്ടിയില്ലല്ലോ: യൂണിവേഴ്‌സിറ്റി കോളെജില്‍ കൊടി നാട്ടാനുള്ള ശ്രമം എബിവിപി ഉപേക്ഷിച്ചു

27 JULY 2017 04:47 PM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് നടക്കാന്‍ സാധ്യതയുണ്ടായിരുന്ന വലിയ ലാത്തിച്ചാര്‍ജ്ജ് ഒഴിവായ ആശ്വാസത്തില്‍ പോലീസ്. തങ്ങളുടെ മാത്രം സാമ്രാജ്യമായിരുന്ന എം.ജി കോളെജില്‍ യൂണിറ്റ് തുടങ്ങിയ എസ്.എഫ്.ഐയ്ക്ക് തിരിച്ചടിയായി യൂണിവേഴ്‌സിറ്റി കോളെജില്‍ കൊടി നാട്ടാനുള്ള ശ്രമം എ.ബി.വി.പി പാതിയില്‍ ഉപേക്ഷിച്ചു. ഇന്നുരാവിലെ 11 മണിയ്ക്ക് കൊടിമരവുമായി കോളെ ജിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ആര്‍.എസ്.എസിന്റെ വിയോജിപ്പാണ് തീരുമാനത്തിന് പിന്നിലെന്ന് സംഘടനയുടെ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
എം.ജി കോളെജ് പരിസരത്ത് ഏറ്റുമുട്ടിയതിനെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ ഇരു സംഘടനകളും യോഗം ചേര്‍ന്നെടുത്ത തീരുമാനം നടപ്പാക്കാനാണ് മാര്‍ച്ച് തീരുമാനിച്ചിരുന്നത്. കൊടിമരവുമായി കോളെജിന്റെ മുന്നിലെത്തി പ്രവര്‍ത്തകര്‍ ഉണ്ടെന്ന് തെളിയിച്ച് കൊടിനാട്ടാനാണ് ഉദ്ദേശിച്ചിരുന്നത്. ഇവരെ നേരിടാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളെ ജിനുള്ളിലും തമ്പടിച്ചിരുന്നു. എന്നാല്‍ പിന്നീടാണ് സംഘത്തിന്റെ തീരുമാനപ്രകാരം മാര്‍ച്ച് ഉപേക്ഷിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
ഇന്നത്തെ മാര്‍ച്ച് ഉപേക്ഷിച്ചെങ്കിലും രണ്ടു ദിവസത്തിനുള്ളില്‍ യൂണിവേഴ്‌സിറ്റ് കോളെജില്‍ യൂണിറ്റ് തുടങ്ങുമെന്നാണ് എ.ബി.വി.പിയുടെ അവകാശവാദം. 50ലധികം പേര്‍ അനുഭാവികളായി കോളേജിലുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു. ഇവരില്‍ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുമുണ്ട്. നഗരത്തിലെ മറ്റ് എസ്.എഫ്.ഐ കോട്ടകളായ സംസ്‌കൃത കോളെജിലും ആര്‍ട്‌സ് കോളെജിലും യൂണിറ്റ് തുടങ്ങാനും എ.ബി.വി.പി ഉദ്ദേശിക്കുന്നുണ്ട്.
പതിറ്റാണ്ടുകളായി എ.ബി.വി.പി മാത്രമാണ് എം.ജി കോളെജിലുണ്ടായിരുന്നത്. ഈ ചരിത്രം തിരുത്തി കഴിഞ്ഞ ആഴ്ച എസ്.എഫ്.ഐ യൂണിറ്റ് തുടങ്ങുകയും സംസ്ഥാന ഭാരവാഹികളുള്‍പ്പെടെ എത്തി കൊടിമരം നാട്ടുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്ത് ഇരു സംഘടനകളുടെയും പ്രവര്‍ത്തര്‍ ഏറ്റുമുട്ടി. സമാധാനശ്രമത്തിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലെ ധാരണപ്രകാരം ഇരുകോളെജുകളിലും രണ്ട് സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പായിരുന്നു. എ.ബി.വി.പിക്കാരാണെന്ന് യൂണിവേഴ്‌സിറ്റി കോളെജിലെ വിദ്യാര്‍ത്ഥികളില്‍ ആരെങ്കിലും പറഞ്ഞാല്‍ സംഘടനയെ പുഷ്പം നല്‍കി സ്വീകരിക്കുമെന്ന എസ്.എഫ്.ഐയുടെ പ്രഖ്യാപനമാണ് കോളെജിലെത്താന്‍ എ.ബി.വി.പിയെ പ്രേരിപ്പിച്ചത്.
മെഡിക്കല്‍ കോളെജ് അഴിമതി ആരോപണമുള്‍പ്പെടെ ബി.ജെ.പിയെ പിന്‍തുടരുമ്പോള്‍ സംഘപരിവാര്‍ സ്വയം പ്രതിരോധത്തിലായതാണ് പിന്‍വലിയാന്‍ കാരണമെന്നാണ് അറിയുന്നത്. എ.ബി.വി.പിയുടെ നീക്കത്തില്‍ സംഘത്തിലെ ഒരു വിഭാഗത്തിന് വലിയ എതിര്‍പ്പുണ്ടായിരുന്നു. നഗരത്തില്‍ എ.ബി.വി.പിയുടെ സ്വാധീനത്തില്‍ തുടരുന്ന ധനുവച്ചപുരം എന്‍.എസ്.എസ് കോളെ ജില്‍ എസ്.എഫ്.ഐ യൂണിറ്റ് തുടങ്ങാന്‍ യോഗം ചേര്‍ന്നതും പുതിയ തീരുമാനത്തിന് കാരണമായി കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (9 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends