Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കാമുകിയുടെ വിവാഹത്തിനു തലേന്ന് ഭാര്യയും മക്കളെയും തനിച്ചാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു: വിവാഹേദര ബന്ധങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി കല ഷിബു

28 JULY 2017 08:33 AM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കഴിഞ്ഞ കുറച്ചേറെ വര്ഷങ്ങളായിട്ടു സമൂഹവുമായി ഇടപെടുന്ന ഒരു വ്യക്തി എന്ന നിലയ്ക്ക് ,
ഒരു കൗണ്‍സിലിങ് സൈക്കോളജിസ്‌റ് എന്ന രീതിയില്‍ ,
, ചില ബന്ധങ്ങളെ എങ്ങനെ വിശകലനം ചെയ്യണം എന്നറിയാതെ ആയി പോകാറുണ്ട്..
വിവാഹേതര ബന്ധങ്ങളും തുടര്ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ..!
പീഡന കേസും പിന്നത്തെ പൊല്ലാപ്പുകളും..!
സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ ആണ് തെറ്റ്കാര്‍ എന്ന് പറയാന്‍ വയ്യ..
മനുഷ്യനാണ്..! മനസ്സാണ് ..!
അത്രയുമേ പറയാന്‍ ആകു..
ഏതു കുപ്പായത്തിനുള്ളിലും മറ്റൊരു മുഖമുണ്ട്..
വികാരവും വിവേകവും തമ്മില്‍ ഉള്ള കളിയില്‍ പത്താം ക്ലാസും ഡോക്ടറും ഒക്കെ ഒരേ പോലെ...
സഹനത്തിന്റെ പാരമ്യം എന്നത് വ്യക്തിയെ ആശ്രയിച്ചിരിക്കും..
ഭാര്യ അല്ലാത്ത ഒരുവളെ സ്‌നേഹിക്കാന്‍ കഴിയില്ല എന്ന് പറയാന്‍ പറ്റില്ല..
അതേ പോലെ തിരിച്ചും..!
പലപ്പോഴും തോന്നാറുണ്ട്..
വിവാഹജീവിതത്തിലെ അതേ രീതി തന്നെ ആണ് ഇത്തരം ,വിവാഹേതര ബന്ധങ്ങളിലും, ഒരു ഘട്ടം കഴിഞ്ഞാല്‍ എന്ന്..!
ആദ്യത്തെ സമയം കഴിഞ്ഞുണ്ടാകുന്ന മടുപ്പും വിരസതയും ഇതിലും ഉണ്ടാകാറുണ്ട്..
വിവാഹത്തില്‍ ഒരു ഉറപ്പുണ്ട്..
അങ്ങനെ പെട്ടന്ന് കയ്യൊഴിയാന്‍ വയ്യല്ലോ..
ഇതില്‍ ആ ഒരു കെട്ടുപാടില്ല....അതിനാല്‍ തന്നെ , സഹനത്തിന്റെ ശക്തി കുറഞ്ഞവര്‍ , പതുക്കെ പിന്‍വലിയാന്‍ തുടങ്ങും..
ഉപേക്ഷിക്കപെടുക എന്നത് ഒരു വല്ലാത്ത അവസ്ഥ ആണ്..
അപകര്‍ഷതാ ബോധവും അമര്‍ഷവും പകയും ഒക്കെ കൂടി ഒത്തു കൂടുന്ന തലം..
ഭൂമിയില്‍ എന്തെന്തു മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് പോലും അറിയാത്ത അവസ്ഥ..
പ്രളയ ജലം വന്നു എല്ലായിടത്തും മൂടിയ പോലെ..
കരയാന്‍ വയ്യ..
പരിഭവം പറയാന്‍ വയ്യ..പരാതി പറയാന്‍ വയ്യ...!
അധികാരം ഇല്ലാത്ത ഒരാളാണ് താന്‍...!
ആ തിരിച്ചറിവ്..
പുറം ലോകം അറിഞ്ഞാല്‍ , പഴി തനിക്കു തന്നെ...!
ഇത്തരം ഘട്ടങ്ങളില്‍ പെട്ട ,
കരയാന്‍ പോലും ആകാതെ വിങ്ങി പൊട്ടിയ എത്രയോ സ്ത്രീ ശബ്ദങ്ങള്‍ കേള്‍ക്കാം..
വിവാഹജീവിതത്തിലെ കാള്‍, സംശയവും സ്വാര്‍ഥതയും ഇത്തരം ബന്ധങ്ങളില്‍ കൂടുതലാണ്..
മടുപ്പിന്റെ''' അസുഖം '' ഉള്ളവന് ഇത് തന്നെ തരം!
നീ എന്റെ ഭാര്യ ഒന്നുമല്ലല്ലോ...?
അല്ലേലും കക്കാന്‍ ഇറങ്ങുന്ന രണ്ടു കള്ളന്മാര് തമ്മില്‍ എന്ത് ഉപാധി..?
ഇത്തരം കുറെ ഏറെ കഥകള്‍ പുരുഷന്‍ എന്ന'' വില്ലനെ'' പറ്റി കേട്ടിട്ടുണ്ട്..
സ്ത്രീ അവിടെ ഒന്ന് ഉയര്‍ന്നെങ്കില്‍..
എന്നെ വേണ്ടെങ്കില്‍ നിന്നെയും വേണ്ട എന്ന് തീരുമാനം എടുക്കാന്‍ കഴിഞ്ഞെങ്കില്‍..!
പറ്റില്ല ..എല്ലാവരെയും കൊണ്ട് പറ്റില്ല അത്..!
പുറം ജാടയ്ക്കു ഇപ്പുറം ഒരു തൊട്ടാവാടി ആണ് പല സ്ത്രീകളും..!
നെഞ്ച് പൊട്ടി കരഞ്ഞു പോകും..പക്ഷെ ശബ്ദം കേട്ടൂടല്ലോ..
അവന്‍, തനിക്കു അവകാശം ഇല്ലാത്ത പുരുഷന്‍..
പുരുഷന്മാര്‍ ഇല്ല എന്നാണോ..?
പണി '' കിട്ടിയ എത്രയോ പുരുഷന്മാര്‍ ..!
സ്ത്രീയ്ക്ക് കരയാന്‍ എങ്കിലും അവകാശം ഉണ്ട്..
ഇവന് അതുമില്ല..
കാമുകിയുടെ രണ്ടാം വിവാഹത്തിന്റെ തലേന്ന് ഭാര്യയെയും രണ്ടു മക്കളെയും ഓര്‍ക്കാതെ ആത്മഹത്യ ചെയ്ത ഒരു ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍..!
ഇന്നും ആ ഓര്‍മ്മ ഞെട്ടിക്കാറുണ്ട്..
ഇത്രയും പ്രായം ആയിട്ടും., ഇങ്ങനെ അബദ്ധത്തില്‍ വീണോ..?
അല്ലേല്‍ ഇത്ര ഉയര്‍ന്ന ഉദ്യോഗത്തില്‍ ഇരുന്നിട്ടും എന്നതില്‍ ഒന്നും ഇവിടെ പ്രസക്തി ഇല്ല..
പച്ചയായ മനുഷ്യന്റെ വികാരങ്ങള്‍..
ബാലിശമാണ്..! മണ്ടത്തരമാണ്...!
ഒക്കെ അറിയാം , എങ്കിലും അകപ്പെട്ടു പോകും..!
പ്രതികരിക്കാന്‍ യഥാ സമയം പറ്റുക എന്നതും ഒരു കഴിവാണ്..
പിന്മാറുക എന്നത് പോലെ..!!
കുറച്ചു കൂടി തുറന്ന മനസ്സോടെ , സുതാര്യതയോടെ , ബന്ധങ്ങളെ സ്വീകരിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യേണ്ടത് അനിവാര്യം എന്ന് തോന്നുന്നു..
പാവം പങ്കാളികള്‍..
യഥാര്ത്ഥ ഇര അവരാണ് !
അവരുടെ കുറ്റമാണല്ലോ.പലരും 
ഇത്തരം ബന്ധങ്ങള്‍ക്ക് കാരണമായി പറയുന്നത്..
കിട്ടാത്ത സ്‌നേഹം തേടി ഉള്ള അലച്ചിലില്‍ പെട്ട് പോയി എന്നാണ് പലരും പറയാറ്..
ആവോ..!
മനസ്സല്ലേ ,മനുഷ്യന്‍ അല്ലെ...!
മാധ്യമപ്രവര്‍ത്തകന്‍ ആയാലും..
മന്ത്രി ആയാലും..
ആരായാലും..!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (18 minutes ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (20 minutes ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (32 minutes ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (6 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (7 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (8 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (8 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (8 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (9 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (9 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (9 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (10 hours ago)

Malayali Vartha Recommends