Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

'ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്' രഞ്ജിനി ഹരിദാസ്

28 JULY 2017 06:21 PM IST
മലയാളി വാര്‍ത്ത

ചാനല്‍ അവതാരകര്‍ക്കിടയിലെ സൂപ്പര്‍ സ്റ്റാറായ രഞ്ജിനി ഹരിദാസ് തുറന്നുപറയുന്നു. സാമൂഹികപ്രശ്‌നങ്ങള്‍ക്കെതിര ഉയരുന്ന ഈ ശബ്ദം വിവാദങ്ങളുടെ നിത്യതോഴി കൂടിയാണ്. ഇന്ന് ആ പേര് കേള്‍ക്കുന്നില്ല. ഏഷ്യാനെറ്റില്‍ നിന്നും ഫഌവഴ്‌സിലേക്ക് ചേക്കേറിയതോടെ കരിയര്‍ അവസാനിച്ച രഞ്ജിനി ഹരിദാസിന് പറയാന്‍ ഏറെയുണ്ട്.
ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 7 കഴിഞ്ഞപ്പോള്‍ ഏഷ്യാനെറ്റില്‍ നിന്നും ഞാന്‍ ഫ്‌ളവേഴ്‌സിലേക്ക് പോയി. അതോടെ ഏഷ്യാനെറ്റില്‍ നിന്നും വിളി നിര്‍ത്തി. ഇപ്പോള്‍ ഫ്‌ളവേഴ്‌സും വിളിക്കാത്ത അവസ്ഥയായി. ഒരു ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റിന്റെ പരിമിതികളാണിതെന്ന് പറയുന്ന രഞ്ജിനി കുഴപ്പമില്ല എല്ലാം ശരിയാകുമെന്ന് വളരെ കൂളായാണ് പറയുന്നത്.
പുരുഷ വിരോധിയായാണ് പലരും എന്നെ കാണുന്നത്. എന്നാല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ആണ്‍കുട്ടികളാണ്. ഒരു സാധാരണ പെണ്‍കുട്ടി ഡേറ്റ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പുരുഷന്മാരെ ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നെ നന്നായി മനസ്സിലാക്കാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ ഞാന്‍ വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുണ്ട്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തെറ്റ് എവിടെ കണ്ടാലും ഞാന്‍ പ്രതികരിക്കും. അതൊന്നും പുരുഷ വിരോധം കൊണ്ടല്ലെന്നും രഞ്ജിനി പറഞ്ഞു.
എന്നെ ട്രാന്‍സ് ജെന്‍ഡറായി കാണുന്നവരും ഒരുപാടുണ്ടെന്നാണ് രഞ്ജിനി പറയുന്നു. സ്ത്രീകളുടെയും മിണ്ടാപ്രാണികളായ മൃഗങ്ങളുടെയും ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെയും പ്രശ്‌നങ്ങള്‍ക്കെതിരെ ഞാന്‍ എന്നും ഉറക്കെ സംസാരിച്ചിട്ടുണ്ട്. അതിന് ഒട്ടേറെ പരിഹാസങ്ങളും കളിയാക്കലും കിട്ടി. ഇതോടെ ഞാന്‍ ട്രാന്‍സ്‌ജെന്‍ഡറുമായി. മനുഷ്യത്വത്തിന് മുന്നില്‍ അതൊന്നും വലിയ പ്രശ്‌നമല്ലെന്നും രഞ്ജിനി പറയുന്നു.
കുട്ടിക്കാലത്ത് അച്ഛന് തെരുവില്‍ നിന്ന് കിട്ടിയ പോമറേനിയന്‍ പട്ടിയെ വീട്ടില്‍ കൊണ്ടുവന്നതോടെയാണ് രഞ്ജിനിക്ക് പട്ടി പ്രേമം തുടങ്ങുന്നത്. അച്ഛന്‍ മരിച്ച് കുറച്ച് നാള്‍ കഴിഞ്ഞ് ഈ പട്ടിയും മരിച്ചു. ഇതോടെ വലിയ ഷോക്കായി. പിന്നീട് പെറ്റ്‌സിനെ ഒന്നും വളര്‍ത്തിയില്ല. ഞാന്‍ ജോലിക്ക് പോയതോടെ അമ്മ വീട്ടില്‍ ഒറ്റയ്ക്കായി ഇതോടെയാണ് വീണ്ടും പട്ടിക്കുട്ടിയെ വീട്ടില്‍ വളര്‍ത്താന്‍ തുടങ്ങിയതെന്നും രഞ്ജിനി പറയുന്നു. പട്ടിയോടെന്നല്ല. എല്ലാ ജീവികളോടും രഞ്ജിനിക്ക് അനുകമ്പയാണ്. ബാറ്റ്‌കൊണ്ട് കൊതുകിനെ കൊല്ലാറില്ല. വരിവരിയായി പോകുന്ന ഉറുമ്പിനെയും ശല്യം ചെയ്യാറില്ല.
തൃശൂര്‍ കേന്ദ്രമാക്കി ഹ്യുമാനിറ്റി ഫോര്‍ ആനിമല്‍സ് എന്നൊരു സംഘടന ഞങ്ങള്‍ക്ക് ഉണ്ട്. തെരുവില്‍ ഇറക്കി വിടുന്നതും പരിക്കുപറ്റിയതുമായ പട്ടികളെയും പൂച്ചകളെയും സംരക്ഷിക്കുക എന്നതാണ് ദൗത്യം. അരയ്ക്ക് താഴോട്ട് തളര്‍ന്നു പോയ മൃഗങ്ങളെ എന്റെ വണ്ടിയില്‍ കയറ്റി കോയമ്പത്തൂരോ തിരുപ്പൂരോ ഉള്ള മൃഗാശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കും.തെരുവില്‍നിന്ന് കിട്ടിയ രണ്ട് പട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്. അതില്‍ ഒന്ന് ആരോ ആസിഡ് ഒഴിച്ചു പൊള്ളിച്ച പട്ടിയായിരുന്നു. അതിന്റെ സ്‌നേഹം കാണണം.
32ാം വയസ്സില്‍ ഞാനൊരു കുട്ടിയെ ദത്തെടുക്കുമെന്ന് പറഞ്ഞിരുന്നു. പരോക്ഷത്തില്‍ അത് സംഭവിച്ചിരിക്കുന്നു. എന്റെ വീട്ടിലെ തോട്ടക്കാരനായ പപ്പുവും ഭാര്യയ്ക്കും ഉണ്ടായ കുട്ടി എനിക്ക് മകളെ പോലെയാണ്. ആ കൊച്ചിന് നാലര വയസ്സുണ്ട്. ഞാനാണ് അവളെ പഠിപ്പിക്കുന്നത്. എന്റെ അമ്മയ്‌ക്കൊപ്പമാണ് അവള്‍ ഉറങ്ങുന്നത്. സ്‌നേഹവും വാത്സല്യവും ഞാനവള്‍ക്ക് കൊടുക്കുന്നു. കാര്യങ്ങള്‍ ദത്തെടുത്തത് പോലെയായി. രഞ്ജിനി നയം വ്യ്കതമാക്കുന്നു. ഒപ്പം വിമര്‍ശനത്തൊഴിലാളികള്‍ക്ക് നല്ല നമസ്‌ക്കാരവും.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (30 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (37 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (43 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (46 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (49 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (55 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends