Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

മാര്‍ട്ടിനെതിരെ ഒറ്റയാള്‍ പോരാട്ടമായി തോമസ് ഐസക്

30 JULY 2017 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരെ ഒറ്റയാള്‍ പോരാട്ടമായി ധനമന്തി ഡോ. തോമസ് ഐസക്. പാര്‍ട്ടി ഔദ്യോഗിക പക്ഷം ഒരു വശത്തു നില്‍ക്കുമ്പോള്‍ തോമസ് ഐസക്കാണ് മറു ചേരിയില്‍. ബോണ്ട് വിവാദത്തെത്തുടര്‍ന്ന് ഒരിക്കല്‍ ഒഴിവാക്കിയ മാര്‍ട്ടിന്റെ, മിസോറാം ലോട്ടറിയുടെ പരസ്യം ഈ മാസം 28ലെ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലെ ഇതിനെതിരെ തോമസ് ഐസക് ശക്തമായി രംഗത്തുവരികയായിരുന്നു. പാര്‍ട്ടിയിലെയും പത്രത്തിലെയും ഒരു വിഭാഗം മാര്‍ട്ടിനു വേണ്ടി നിലകൊള്ളുമ്പോഴാണ് ഐസക്കിന്റെ എതിര്‍പ്പ്.

മാര്‍ട്ടിന്‍ ഏജന്റായ മിസോറാം ലോട്ടറി കേരളത്തില്‍ വില്ക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നാണ് ഫേസ് ബുക്കില്‍ ഐസക് പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയും ചട്ടം ലംഘിച്ചുമാണ് ലോട്ടറി വില്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ധനവകുപ്പ് മിസോറാം സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. നിയമം പാലിക്കാതെ ലോട്ടറി വില്ക്കാന്‍ ശ്രമിച്ചാല്‍ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്. 2011ലെ കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ലോട്ടറി എത്തിച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന തുക വില്ക്കുന്ന സംസ്ഥാനങ്ങളിലെ ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിക്കണം.

അതിലൂടെ മാത്രമേ കമ്മീഷനും സമ്മാനങ്ങളും നല്കാവൂ. സര്‍ക്കാര്‍ പ്രസ്സിലോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള പ്രസ്സിലോ ആണ് ടിക്കറ്റ് അച്ചടിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാരിനെ അറിയിക്കണം. എന്നാല്‍ ഇതൊന്നും പാലിച്ചിട്ടില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പത്രപ്പരസ്യത്തിലൂടെയാണ് സര്‍ക്കാര്‍ കാര്യങ്ങളറിഞ്ഞത്. ഓരോ മാസവും വില്ക്കാന്‍ പോകുന്ന ടിക്കറ്റുകള്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. നാളെ എന്തു നടക്കുമെന്ന് കാത്തിരുന്നു കാണാമെന്ന മുന്നറിയിപ്പോടെ പോസ്റ്റ് അവസാനിക്കുന്നു.
ഇന്നലെത്തന്നെ ധനവകുപ്പ് ലോട്ടറിക്കെതിരെ നടപടി തുടങ്ങി. പാലക്കാട്ട് നടന്ന റെയ്ഡില്‍ അഞ്ചു കോടി ലോട്ടറിയാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ മാര്‍ട്ടിന്റെ പേരിലുള്ള പോര് പാര്‍ട്ടിയില്‍ മുറുകും.

ഫേസ് ബുക്ക് പോസ്റ്റിലും കൂരമ്പാണ് ഐസക് തൊടുത്തു വിട്ടിരിക്കുന്നത്. അവരെന്നാണ് വരിക എന്നു കാത്തിരിക്കുകയായിരുന്നു. അവസാനം ഇന്ന് എല്ലാ പത്രങ്ങളിലും പരസ്യമെത്തി. ഏഴാം തീയതി നറുക്കെടുക്കുന്ന മിസോറാം ലോട്ടറി വില്‍ക്കാന്‍ പോവുകയാണ്. അടുത്ത 54 ആഴ്ചയ്ക്കുള്ള പരസ്യപ്പാക്കേജ് ഓരോ പത്രത്തിനും വാഗ്ദാനം ചെയ്തിട്ടുണ്ട്. പരസ്യക്കമ്പനി ഏതെന്നു നോക്കിയപ്പോള്‍ പഴയ മാര്‍ട്ടിന്റെ കമ്പനി തന്നെ.

പാലക്കാട്ടെ ഒരു പഴയ ഗോഡൗണില്‍ കോടിക്കണക്കിനു രൂപയുടെ ടിക്കറ്റുമെത്തിയിട്ടുണ്ടെന്ന് ഐസക് പറയുന്നു. പക്ഷേ, ടിക്കറ്റു വില്‍ക്കാന്‍ കഴിയില്ല. ടിക്കറ്റ് എവിടെ കണ്ടാലും പിടിച്ചെടുക്കാന്‍ നികുതിവകുപ്പിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റു വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് കേരള ഭാഗ്യക്കുറിയുടെ ലൈസന്‍സ് ഉണ്ടെങ്കില്‍ അതു റദ്ദാക്കാനും ലോട്ടറിവകുപ്പിനു നിര്‍ദ്ദേശം നല്‍കി.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അവരെന്നാണ് വരിക എന്നു കാത്തിരിക്കുകയായിരുന്നു. അവസാനം ഇന്ന് എല്ലാ പത്രങ്ങളിലും പരസ്യമെത്തി. ഏഴാം തീയതി നറുക്കെടുക്കുന്ന മിസോറാം ലോട്ടറി വില്‍ക്കാന്‍ പോവുകയാണ്. അടുത്ത 54 ആഴ്ചയ്ക്കുള്ള പരസ്യപ്പാക്കേജ് ഓരോ പത്രത്തിനും വാഗ്ദാനം ചെയ്തിട്ടുണ്ടത്രേ. പരസ്യക്കമ്പനി ഏതെന്നു നോക്കിയപ്പോള്‍ പഴയ മാര്‍ട്ടിന്റെ കമ്പനി തന്നെ.
മാര്‍ട്ടിന്റെ പഴയ ഗോഡൌണുകളിലൂടെ നികുതിവകുപ്പുകാര്‍ ഒരോട്ടപ്രദക്ഷിണം നടത്തിയപ്പോള്‍ പാലക്കാട്ടെ ഒരു പഴയ ഗോഡൌണില്‍ കോടിക്കണക്കിനു രൂപയുടെ ടിക്കറ്റുമെത്തിയിട്ടുണ്ട്. പക്ഷേ, ടിക്കറ്റു വില്‍ക്കാന്‍ കഴിയില്ല. ടിക്കറ്റ് എവിടെ കണ്ടാലും പിടിച്ചെടുക്കാന്‍ നികുതി വകുപ്പിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടിക്കറ്റു വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് കേരള ഭാഗ്യക്കുറിയുടെ ലൈസന്‍സ് ഉണ്ടെങ്കില്‍ അതു റദ്ദാക്കാനും ലോട്ടറി വകുപ്പിനു നിര്‍ദ്ദേശം നല്‍കി.

ജിഎസ്ടിയില്‍ എറണാകുളത്ത് രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ട്. പക്ഷേ, അതു പോര. കേന്ദ്രസര്‍ക്കാരിന്റെ 2014ലെ സര്‍ക്കുലര്‍ പ്രകാരം ബന്ധപ്പെട്ട രേഖകളെല്ലാം അന്യസംസ്ഥാന ലോട്ടറി വില്‍പനക്കാര്‍ കേരള സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കണം. വെറുതേ ഒരു കത്തെഴുതിയാല്‍പ്പോര. വിശദാംശങ്ങള്‍ നല്‍കണം. അതൊന്നുമില്ല. അതുകൊണ്ട് മിസോറാം ലോട്ടറിയായി അംഗീകരിക്കില്ല. അനധികൃതമായ ലോട്ടറി വില്‍പനയാണ്.

രജിസ്‌ട്രേ്ഷന്‍ എടുത്താല്‍ മാത്രം പോര.

രജിസ്റ്റര്‍ ചെയ്ത ലോട്ടറി വില്‍പനക്കാരന്‍ വില്‍ക്കാന്‍ പോകുന്ന ടിക്കറ്റുകളുടെ എണ്ണവും നമ്പറും നല്‍കുകയും ആ ടിക്കറ്റുകള്‍ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരിശോധിക്കാന്‍ ഹാജരാക്കുകയും വേണം. നറുക്കെടുത്തു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ വില്‍ക്കാത്ത ടിക്കറ്റുകള്‍ ഹാജരാക്കുകയും വേണം. അല്ലാത്ത പക്ഷം മുഴുവന്‍ ടിക്കറ്റിനും നികുതി വേണം. ഈ ചട്ടവും പാലിച്ചിട്ടില്ല. അതുകൊണ്ടാണ് വില്‍ക്കാന്‍ കൊണ്ടുവന്ന ടിക്കറ്റുകള്‍ പിടിച്ചെടുക്കാന്‍ നികുതിവകുപ്പുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നാളെ എന്തു നടക്കുമെന്ന് കാത്തിരുന്നു കാണാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (23 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (26 minutes ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (1 hour ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (1 hour ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (1 hour ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (1 hour ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (2 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (2 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (2 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (2 hours ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (2 hours ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (3 hours ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (3 hours ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (3 hours ago)

Malayali Vartha Recommends