Widgets Magazine
10
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..


മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും..യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ..10 ദിവസങ്ങള്‍ക്ക് മുന്‍പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്..

ഭാര്യയുടെ ചാരിത്ര്യത്തില്‍ സംശയിച്ച്‌ ലോഡ്ജില്‍ മുറിയെടുത്ത ശേഷം ഭര്‍ത്താവ് നടത്തിയത് ക്രൂരകൊലപാതകം

30 JULY 2017 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമനം വൈകുന്നു: മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം

നെന്മാറ ഇരട്ടക്കൊല കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി ; മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍

രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍: സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു; രോഗികളുടെ ദീര്‍ഘനാളുകളായുള്ള ആവശ്യം സാക്ഷാല്‍ക്കരിച്ചു

ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ലോഡ്ജിൽ മുറിയെടുത്ത് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കണ്ണൂര്‍ രമ്യ വധകേസില്‍ ഭർത്താവും ഒന്നാം പ്രതിയുമായ കണ്ണൂർ അഴീക്കോട്ടെ പാലോട്ട്വയലിൽ ഷമ്മികുമാറിനു(40) ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഷമ്മികുമാറിന്റെ അമ്മയും രണ്ടാം പ്രതിയുമായ പത്മാവതി(70)യെ രണ്ടുവർഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. മറ്റൊരു പ്രതിയും ഷമ്മികുമാറിന്റെ സഹോദരനുമായ ലതീഷ്‌കുമാറിനെ (58) വിട്ടയച്ചു.

പയ്യന്നൂരിലെ ലോഡ്ജ്മുറിയിൽ ഷാൾ കഴുത്തിൽ മുറുക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യയെയും ഇളയ കുട്ടിയെയും കൂട്ടി ലോഡ്ജിൽ മുറിയെടുത്ത ഷമ്മികുമാർ ഭാര്യയെ കൊലപ്പെടുത്തി കുഞ്ഞിനെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു ഗൾഫിലേക്കു കടക്കുകയായിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയാണു പിന്നീട് പൊലീസ് ഇയാളെ പിടികൂടിയത്. 2010 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം.

കൊലപാതകക്കുറ്റത്തിന് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ഗാർഹിക പീഡനത്തിനു മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും തെളിവു നശിപ്പിച്ച കുറ്റത്തിന് ഏഴ് വർഷം കഠിനതടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. പത്മാവതിയെ ഗാർഹിക പീഡനത്തിനാണു ശിക്ഷിച്ചിട്ടുള്ളത്. ഷമ്മികുമാർ പിഴയടച്ചില്ലെങ്കിൽ നാലു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. എന്നാൽ തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചാൽ മുഴുവൻ തുകയും രമ്യയുടെ മൂന്നു മക്കൾക്കായി നൽകാനും കോടതി ഉത്തരവിട്ടു.

പത്മാവതിക്കു കോടതി ജാമ്യം അനുവദിച്ചു. ഷമ്മികുമാറിനു കാലിനു മുറിവുള്ളതിനാൽ വൈദ്യസഹായം നൽകാനും അഡീഷനൽ ആൻഡ് സെഷൻസ് കോടതി (ഒന്ന്) നിർദേശിച്ചു. ജഡ്ജി ശ്രീകല സുരേഷ് ശനിയാഴ്ച ഉച്ചയ്ക്ക് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. വൈകീട്ട് മൂന്നുമണിക്കാണ് ശിക്ഷവിധിച്ചത്. രമ്യയുടെ അച്ഛൻ അമ്പൻ രവീന്ദ്രനുൾപ്പെടെയുള്ളവർ വിധിയറിയാൻ കോടതിയിലെത്തിയിരുന്നു. സംശയത്തെത്തുടർന്ന് ഭാര്യക്ക് ലോഡ്ജിൽവെച്ച് മദ്യം നൽകി അവശയാക്കി കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഗൾഫിലായിരുന്ന പ്രതി നാട്ടിലെത്തി കൊലപാതകം നടത്തി ഒരാഴ്ചയ്ക്കകം വിദേശത്തേക്ക് തിരിച്ചുപോകുകയായിരുന്നു. സംഭവത്തിന് മുന്നുമാസം മുമ്പാണ് പ്രതി നാട്ടിൽ വന്നുപോയത്.

2010 ജനുവരി 22-നാണ് കേസിനാസ്പദമായ സംഭവം. 15-നാണ് ദുബായിൽനിന്ന് നാട്ടിലെത്തിയത്. 16-ന് വൈകീട്ട് രമ്യയെയും ഇളയകുഞ്ഞിനെയുമെടുത്ത് വീട്ടിൽനിന്ന് പുറത്തേക്കുപോയി. പലയിടങ്ങളിൽ സഞ്ചരിച്ച ശേഷം 20-ന് വൈകീട്ട് പയ്യന്നൂർ ലോഡ്ജിൽ മുറിയെടുത്തു. രാത്രി രമ്യയെ കൊലപ്പെടുത്തിയശേഷം കുഞ്ഞിനെ വീട്ടിലെത്തിച്ച് നാടുവിട്ടു. അതിന് ശേഷം വിദേശത്തേക്കു കടന്ന ഷമ്മികുമാറിനെ ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

ഒരുതവണ ഇന്റർപോളിന്റെ സഹായത്തോടെ പിടിയിലായ ഷമ്മികുമാർ നിയമനടപടി പൂർത്തിയാകാത്തതിനാൽ രക്ഷപ്പെട്ടു. അതിനുശേഷം രണ്ടാമത്തെ ഇടപെടലിലാണ് വീണ്ടും പിടിയിലായത്. ഇപ്പോൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടാക്സിഡ്രൈവറായി ജോലി ചെയ്തുവരികയാണ് ഷമ്മികുമാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമനം വൈകുന്നു: മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (1 hour ago)

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം  (1 hour ago)

നെന്മാറ ഇരട്ടക്കൊല കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി ; മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍  (1 hour ago)

ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയില്‍ വന്‍ തീപിടിത്തം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി  (4 hours ago)

രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (4 hours ago)

ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍: സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു; രോഗികളുടെ ദീര്‍ഘനാളുകളായുള്ള ആവശ്യം സാക്ഷാല്‍ക്കരിച്ചു  (4 hours ago)

250 കോടിയുടെ 'ആയുർടെക്' പദ്ധതിയുമായി കുറിച്ചിയിൽ ആയുർവേദ; കേരളത്തിൽ 500 പേർക്ക് തൊഴിലവസരം...  (4 hours ago)

ഇതും ഇന്ത്യയില്‍ ആദ്യം: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി: ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍...  (5 hours ago)

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ  (5 hours ago)

ഇതും ഇന്ത്യയില്‍ ആദ്യം: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍  (5 hours ago)

ഗണേഷ് കുമാറിന്റെ രാജി ഉടൻ ഒന്ന് പോടെ അതൊക്കെ രാത്രിക്ക് രാത്രി തീർത്തു.രാഹുൽ വെറുതെവിട്ടില്ല തുരത്തി അടി തുടങ്ങി...!മക്കളെ  (5 hours ago)

ട്രാന്‍സ്പ്ലാന്റ് മരുന്നുകള്‍ ഇനി ഏറ്റവും വിലക്കുറവില്‍: സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ ആരംഭിച്ചു: രോഗികളുടെ ദീര്‍ഘനാളുകളായുള്ള ആവശ്യം സാക്ഷാല്‍ക്കരിച്ചു...  (5 hours ago)

സിബിഎസ്ഇ ചോദ്യപേപ്പറില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍  (5 hours ago)

ഗർജ്ജനമെല്ലാം ക്യാമറയ്ക്ക് മുന്നിൽ; അർദ്ധരാത്രിയിൽ മന്ത്രി മാപ്പിരന്നത് മറ്റൊരാളുടെ ഫോണിൽ! ഗണേഷിന്റെ 'അഭിമാന' രാഷ്ട്രീയത്തിന് സംഭവിച്ചതെന്ത്...?  (5 hours ago)

Malayali Vartha Recommends