Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉയരം കൂടുന്തോറും ചായക്ക് സ്വാദ് കൂടുമെന്ന് മോഹന്‍ലാല്‍; പ്രസ്താവന ശരിവെക്കാന്‍ യുവാവിന്റെ പരാക്രമം

01 AUGUST 2017 03:00 PM IST
മലയാളി വാര്‍ത്ത

ഉയരം കൂടുന്തോറും ചായക്ക് സ്വാദ് കൂടുമെന്ന മോഹന്‍ ലാലിന്റെ സൂപ്പര്‍ ഹിറ്റ് പരസ്യത്തിലെ വാക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് യുവാവ് കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ ചിരിപ്പിക്കും. കോട്ടയം മണര്‍ക്കാടാണ് കഴിഞ്ഞ ദിവസം രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. തൊടുപുഴ സ്വദശിയായ യുവാവാണ് ഒരേ സമയം നാട്ടുകാരെ ചിരിപ്പിക്കുകയും വലയ്ക്കുകയും ചെയ്തത്. അഗ്‌നിശമനസേനയ്ക്കും പോലീസിനും പിടിപ്പതു പണിയുമായിരുന്നു.

മദ്യം കഴിച്ച ശേഷം ലഹരി കൂട്ടുകയെന്ന ലക്ഷ്യത്തോടെ തൊടുപുഴ സ്വദേശിയായ അരുണ്‍(28) വൈദ്യുതി തൂണിനു മുകളില്‍ വലിഞ്ഞു കയറുകയായിരുന്നു. എന്നാല്‍ പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി ഇയാളെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയിലെത്തി അരുണ്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷവും പരാക്രമം തുടര്‍ന്നു. ഇത്തവണ മൊബൈല്‍ ടവറിനു മുകളിലാണ് ഇയാള്‍ വലിഞ്ഞു കയറിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മണര്‍കാട് കവലയിലായിരുന്നു സിനിമാ രംഗങ്ങളെ അനുമസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ തുടങ്ങിയത്. മണര്‍കാടുള്ള ഹോട്ടലുകളില്‍ നേരത്തേ അരുണ്‍ ജോലി ചെയ്തിട്ടുണ്ട്.

മദ്യലഹരിയില്‍ മണര്‍കാട് ഗവ യുപി സ്‌കൂളിനു മുന്നിലുളള വൈദ്യുതി തൂണില്‍ അരുണ്‍ കയറുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ കൂടി. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പോലീസ് സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസിന്റെ ശ്രമം പാളിയതോടെ അഗ്‌നിശമന സേനാ വിഭാഗം സ്ഥലത്തെത്തി. അവര്‍ അരുണിനെ താഴെയിറക്കുകയായിരുന്നു.


ആശുപത്രിയില്‍ നിന്നു പുറത്തിറങ്ങിയ ശേഷം അരുണ്‍ മൊബൈല്‍ ടവറിനു മുകളില്‍ കയറിപ്പറ്റി. നാട്ടുകാര്‍ താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ വീണ്ടും അഗ്‌നിശമന സേന ഇവിടെയെത്തി അരുണിനെ താഴെയിറക്കുകയായിരുന്നു. ഇത്രയും പരാക്രമങ്ങള്‍ നടത്താന്‍ എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ ഉയരത്തില്‍ ഇരുന്നാല്‍ മദ്യത്തിന്റെ ലഹരി വര്‍ധിക്കുമെന്ന് തോന്നിയതിനെ തുടര്‍ന്നാണെന്നായിരുന്നു അരുണിന്റെ മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (1 hour ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (1 hour ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (1 hour ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (2 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (3 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (4 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (4 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (4 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (4 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (4 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (4 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (4 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (4 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (5 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (5 hours ago)

Malayali Vartha Recommends