Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ചെമ്പനോടയിലെ ആത്മഹത്യ ; യഥാര്‍ത്ഥ കാരണം വ്യക്തമാക്കി ഭാര്യ മോളി

01 AUGUST 2017 03:53 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ചെമ്പനോടയില്‍ ജോയ് എന്ന കര്‍ഷകന്‍ ഇക്കഴിഞ്ഞ ജൂണിലായിരുന്നു വില്ലേജ് ഓഫീസില്‍ കയറി ആത്മഹത്യ ചെയ്തത്. ആത്മഹത്യയും വില്ലേജ് അസിസ്റ്റന്റ് ഓഫീസറുടെ അറസ്റ്റും വിവാദങ്ങളുമെല്ലാം കെട്ടടങ്ങി. ഒരു നഷ്ട സ്വപ്‌നത്തോടെ ജോയിയുടെ ഭാര്യ മോളി ഇന്നും നിറകണ്ണുകളോടെ ചെമ്പനോടയിലെ വീട്ടില്‍ ജോയിയുടെ ഫോട്ടോ നോക്കി പറയുകയാണ് ആത്മഹത്യക്കു പിന്നിലെ യഥാര്‍ത്ഥ കാരണം. 

ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫീസിന് മുന്നിലാണ് തോമസ് കാവില്‍പുരയിടത്തില്‍ ജോയി(57)യെ വൈകിട്ട് എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വില്ലേജ് ഓഫീസില്‍ ഭൂമിയുടെ നികുതി അടയ്ക്കുന്നതിനായി കയറിയിറങ്ങുകയായിരുന്നു അദ്ദേഹം. നികുതി അടയ്ക്കാന്‍ ചെല്ലുമ്പോള്‍ ചില കാരണങ്ങള്‍ പറഞ്ഞ് മടക്കി അയക്കും. ഇതില്‍ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തത്


മോളിയുടെ വാക്കുകള്‍ ഇങ്ങനെ...


'മടുത്തിട്ടാണ് ജോയ് ആത്മഹത്യ ചെയ്തത്. സര്‍ക്കാര്‍ തരുന്ന ഒരു കടലാസും ജോയ്ക്ക് പകരം വയ്ക്കാന്‍ കഴിയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി ജോയിയുടെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസുകളിലായിരിക്കും. കരമടച്ച രശീതിനായി കയറിയിറങ്ങി നടന്നത് എത്ര നാള്‍? മൂന്നുവര്‍ഷം കൊണ്ട് ശരിയാവത്ത രശീത് ചാച്ചന്റെ മരണ ശേഷം ഒറ്റ ദിവസംകൊണ്ട് എങ്ങനെയാണ് ശരിയായതെന്നും മോളി ചോദിക്കുന്നു. നഷ്ടപ്പെട്ടത് ഞങ്ങള്‍ക്കു മാത്രമാണ്.
മകള്‍ അമ്പിളിയെ നഴ്‌സിംഗിന് വിടാനായി വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനായി സ്ഥലത്തിന്റെ രേഖ അന്വേഷിച്ച് തറവാട് വീട്ടില്‍ എത്തി. അച്ഛന്‍ എഴുതി വെച്ച ഒസ്യത്ത് കാണാനില്ലാത്തതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. അവിടുന്ന് വില്ലേജ് ഓഫീസുകളിലേക്കുള്ള ഓട്ടമായിരുന്നു. ഒസ്യത്തിന്റെ പകര്‍പ്പ് ജോയിക്ക് ലഭിച്ചെങ്കിലും ഒറിജിനല്‍ ഇല്ലാത്തതിനാല്‍ കൈവശാവകാശ രേഖ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച മറുപടി. മറ്റൊരാളുടെ പേരില്‍ ഇഷ്ടദാനം എഴുതിയാല്‍ ഒറിജിനല്‍ ആധാരം ലഭിക്കുമെന്ന് വില്ലേജ് ഓഫീസില്‍ നിന്നാണ് പറഞ്ഞത് . അങ്ങനെ മോളിയുടെ പേരില്‍ തന്റെ സ്വത്തുക്കളെല്ലാം എഴുതുകയായിരുന്നു. ഇവിടെയും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. കരമടക്കാന്‍ ചെന്നപ്പോള്‍ പിന്നെയും ഓരോ ന്യായങ്ങള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. താന്‍ സര്‍വീസിലിരിക്കുമ്പോള്‍ കരമടയ്ക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു വില്ലേജ് അസിസ്റ്റന്റ് സലീഷ് തോമസിന്റെ മറുപടി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ നാലുമാസം മുന്‍പ് വില്ലേജ് ഓഫീസില്‍ പോയി ആത്മഹത്യാ ഭീഷണി മുഴക്കി. ഓഫീസര്‍ക്ക് ആത്മഹത്യ കുറിപ്പ് കൈമാറി. എന്നിട്ടു പോലും അവര്‍ ചാച്ചനെ വഴിനീളെ നടത്തിക്കുകയായിരുന്നു. ഇതില്‍ മനം നൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്ന് മോളി പറയുന്നു.ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോയിയുടെ മരണകാരണം വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (11 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends