Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പ്രചാരണം എഡിജിപിയെ ലക്ഷ്യംവെച്ച്: ഇന്റലിജന്‍സ്

02 AUGUST 2017 07:47 AM IST
മലയാളി വാര്‍ത്ത

അതിലും ഗൂഢതന്ത്രം. നടിയെ ഉപദ്രവിച്ച കേസിലെ സുപ്രധാന തെളിവായ മൊബൈല്‍ ക്യാമറാ ദൃശ്യങ്ങള്‍ ചോര്‍ന്നതായുള്ള പ്രചാരണത്തിനു പിന്നില്‍ അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന എഡിജിപിയെ മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചനയെന്ന് ഇന്റലിജന്‍സ്.
നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ദൃശ്യങ്ങളുടെ പകര്‍പ്പാണു കേസിലെ നിര്‍ണായക തെളിവ്. വിചാരണഘട്ടത്തില്‍ ഇരകള്‍ കൂറു മാറിയാല്‍പോലും ഇത്തരം ദൃശ്യങ്ങളുടെ നിയമസാധുത പ്രോസിക്യൂഷനു പിടിവള്ളിയാണ്. സൈബര്‍ ഫൊറന്‍സിക് ലാബിലെ പരിശോധനകള്‍ക്കു ശേഷം മുദ്രവച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന പീഡന ദൃശ്യങ്ങള്‍ കൊച്ചിയിലെ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ലാബില്‍ വിദ്യാര്‍ഥികള്‍ക്കു മുന്‍പാകെ പ്രദര്‍ശിപ്പിച്ചെന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നത്.
അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ പൊലീസ് തെളിവെടുപ്പു നടത്തി. വിദ്യാര്‍ഥികള്‍, ക്ലാസെടുത്ത അധ്യാപകന്‍, കോളജിലെ ഫൊറന്‍സിക്ക് വിഭാഗം മേധാവി എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി.
ആരോപിക്കപ്പെട്ട രീതിയിലുള്ള ഒരു ദൃശ്യവും ക്ലാസ്മുറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നു ബോധ്യപ്പെട്ടതോടെയാണു പ്രചാരണത്തിനു പിന്നിലെ ഗൂഢാലോചനയിലേക്ക് അന്വേഷണം നീണ്ടത്. എഡിജിപിയുടെ അടുത്ത ബന്ധു കഴിഞ്ഞ വര്‍ഷം വരെ പഠിച്ച മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ത്തി അന്വേഷണച്ചുമതലയില്‍നിന്നു മാറ്റി നിര്‍ത്തുകയായിരുന്നു പ്രചാരണത്തിന്റെ ലക്ഷ്യമെന്നാണ് ഇന്റലിജന്‍സിനു ലഭിച്ച സൂചന. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫൊറന്‍സിക് വിദഗ്ധരുടെ സംഘടനയായ കേരള മെഡികോ ലീഗല്‍ സൊസൈറ്റി ഡിജിപിക്കു പരാതി നല്‍കിയിരുന്നു. സര്‍വീസില്‍നിന്നു വിരമിച്ച ഉന്നത പൊലീസുദ്യോഗസ്ഥനും ഫൊറന്‍സിക് വിദഗ്ധനുമാണു തെറ്റായ പ്രചാരണത്തിനു ചരടുവലിച്ചതെന്നു പരാമര്‍ശിക്കുന്ന രഹസ്യ റിപ്പോര്‍ട്ട് ഡിജിപിക്കു ലഭിച്ചിട്ടുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (11 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends