Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനിയുടെ ജീവിതം ഞെട്ടിക്കുന്നത്

02 AUGUST 2017 11:53 AM IST
മലയാളി വാര്‍ത്ത

കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനിയെന്ന 37കാരിയില്‍ നിന്നും പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പണത്തിന് മീതെ ഓടിയ ബിനി വന്നത് കഷ്ടപ്പാടിന്റെ വഴിയിലൂടെയാണ്. ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി കുറച്ചുനാളുകള്‍ കൊണ്ടാണ് പണക്കാരിയായി മാറിയത്. സമ്പന്നരായ പുരുഷന്മാരെ കരുവാക്കിയാണ് ബിനി വലിയ നിലയിലേക്കുയര്‍ന്നത്. 

തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവന്‍ചേരി തച്ചര്‍കുന്ന് എസ്. എല്‍ മന്ദിരം സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ബിനി പിടിയിലായത്. കൊയിലേരി ഊര്‍പ്പള്ളി റിച്ചാര്‍ഡ് ഗാര്‍ഡനില്‍ മധുവിന്റെ ഭാര്യയാണ് ബിനി മധു. കൊയിലേരി ഊര്‍പ്പള്ളി സ്വദേശികളായ മണിയാറ്റിങ്കല്‍ പ്രശാന്ത് എന്ന ജയന്‍ (36), വേലിക്കോത്ത് കുഞ്ഞിമാളു എന്ന അമ്മു(38), പൊയില്‍കോളനിയിലെ ആദിവാസി കാവലന്‍(52) എന്നിവരും കേസില്‍ പിടിയിലായിരുന്നു.

മാതാപിതാക്കള്‍ക്കു കാര്യമായ ജോലിയൊന്നുമില്ലാതയതോടെ പത്താംക്ലാസില്‍ തോറ്റ ബിനി ജീവിതമാര്‍ഗം അന്വേഷിച്ചു നടന്നത്. അതിനിടയില്‍ നാട്ടില്‍ തന്നെയുള്ള ഷാപ്പില്‍ കറിവെപ്പുകാരിയായി ജോലിക്കു കയറി. ബിനി വന്നുകയറിയതോടെ ഷാപ്പിലെ വരുമാനവും ഉയര്‍ന്നു. ഇതിനിടെ സ്ഥിരം കള്ളുകുടിക്കാനെത്തിയ ഒരു സമ്പന്നനുമായി പ്രണയത്തിലായി. ഇതിനിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ ഇവരെ ഇവിടെനിന്നു പറഞ്ഞുവിട്ടു.

ഷാപ്പിലെ ജോലി നിര്‍ത്തിയതോടെയാണ് ബിനി ഗള്‍ഫിലേക്ക് പറക്കുന്നത്. തിരികെയെത്തുന്നത് വലിയ പണക്കാരിയായിട്ടായിരുന്നു. ഇതിനിടെയാണ് ഗള്‍ഫുകാരനുമായി കല്യാണം നടത്തിയത്. നാട്ടിലെത്തിയ ബിനി നേരെ വയനാട്ടിലേക്ക് താമസം മാറുകയായിരുന്നു .തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്തായിരുന്നു ആദ്യം താമസം. പിന്നീടാണ് മാനന്തവാടി എരുമത്തെരുവിലേക്ക് മാറിയത്. ഇവിടെയും പണക്കാരായ യുവാക്കളുമായി അടുത്ത ചങ്ങാത്തമുണ്ടായിരുന്നു. കൊയിലേരിയില്‍ കബനി പുഴയോരത്ത് പതിനെട്ട് സെന്റ് സ്ഥലംവാങ്ങിയ ബിനി ഇവിടെയാണ് വീടുവച്ചത്. 



ഇതിനിടെയാണ് കഥയിലെ ട്വിസ്റ്റായി സുലിലിനെ കണ്ടുമുട്ടുന്നത്. വീട് നിര്‍മാണ വേളയില്‍ സ്വദേശമായ തിരുവനന്തപുരത്ത് ഒരു കുടുംബ വീട്ടില്‍ കല്യാണത്തിന് പോയപ്പോഴായിരുന്നു ഇത്. വിവാഹബന്ധം ഉപേക്ഷിക്കുമെന്നും സുലിലിനെ വിവാഹം കഴിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാളെ വീട്ടില്‍ താമസിപ്പിച്ചത്. അയല്‍വാസികളെ സഹോദരനാണെന്ന് വിശ്വസിപ്പിച്ചു. ഈ സമയം സുലിലിന്റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ വലിയൊരു തുകയും ഇയാളുടെ കൈവശമുണ്ടായിരുന്നു.

വീട് നിര്‍മാണ ഘട്ടത്തില്‍ പല തവണയായി സുലിലിന്റെ കയ്യില്‍ നിന്നായി 40ലക്ഷം രൂപ വാങ്ങിയതിന്റെ ബാങ്ക് രേഖയും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നും ആഡംബരത്തില്‍ മുഴുകിയ ബിനി ഫാഷന്‍ വസ്ത്രങ്ങളണിഞ്ഞ് കാറില്‍ കറങ്ങുന്നത് നിത്യ കാഴ്ചയായിരുന്നു. രാവിലെ മുതല്‍ ക്ലബ് കുന്നിലെ ഹെല്‍ത്ത് ക്ലബിലും ഉച്ചകഴിഞ്ഞ് യോഗ പരിശീലനത്തിനും ഇവര്‍ എത്തിയിരുന്നു. മുഴുവന്‍ സമയവും ഭക്ഷണം ഹോട്ടലില്‍ നിന്നായിരുന്നു. കൂടാതെ വീട്ടില്‍ ഉള്ള സമയങ്ങളില്‍ ഭക്ഷണം മാനന്തവാടിയിലെ ഹോട്ടലില്‍ നിന്ന് ഓട്ടോ ഡ്രൈവര്‍മാരെ കൊണ്ട് വാങ്ങിക്കുകയാണ് പതിവ്.



ബിനിയുടെ ധൂര്‍ത്ത് വളരെപെട്ടെന്ന് കടബാധ്യതയില്‍ എത്തിച്ചു. ഇതോടെ സുലിലിന്റെ കൈവശമുണ്ടായിരുന്ന പണം മുഴുവന്‍ തീരുകയും ചെയ്തു. സുലിലിനെ ഒഴിവാക്കുകയായി ബിനിയുടെ ലക്ഷ്യം. സുലില്‍ നിരന്തരം പണം ആവശ്യപ്പെട്ടതോടെ വേലക്കാരി അമ്മുവിന് ക്വട്ടേഷന്‍ നല്‍ക്കുകയായിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് ബിനി നാട്ടില്‍ പോവുകയും അവര്‍ കൃത്യം നടത്തുകയുമായിരുന്നു. ഇതിനിടയില്‍ വിദേശത്തുനിന്നും നാട്ടില്‍ എത്തിയ ഭര്‍ത്താവിനെ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി അയല്‍ വാസികള്‍ പറയുന്നു. തുടര്‍ന്ന് ഇയാള്‍ മാനന്തവാടിയിലെ ഹോട്ടലിലാണ് താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (4 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (4 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (5 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (6 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (8 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (10 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends