Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ദിലീപിനു പിന്നാലെ പ്രമുഖരും കുടുങ്ങും; 15 ഏക്കറില്‍ കൂടുതല്‍ കൈവശം വെയ്‌ക്കേണ്ടെന്ന നിലപാടില്‍ പട്ടിക തയ്യാറാക്കാന്‍ റവന്യൂ വകുപ്പ്

02 AUGUST 2017 03:40 PM IST
മലയാളി വാര്‍ത്ത

ഭൂമി കയ്യേറ്റങ്ങളും നിയമങ്ങളും എല്ലാം പ്രബലന്‍മാര്‍ക്ക് വളഞ്ഞു കൊടുക്കാറാണ് പതിവ്. ദിലീപിനെതിരെ ആരോപണങ്ങള്‍ എല്ലാം ഉയരുന്നത് അയാള്‍ കേസില്‍ പ്രതിയായി അകത്തായശേഷമാണ്. അതുവരെ ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എവിടെയായിരുന്നു. അന്നെല്ലാവരും ഇതിനെല്ലാം ഒത്താശ പാടുകയായിരുന്നു. എന്നാല്‍ ഒരു വ്യക്തി 15 ഏക്കറില്‍ കൂടുതല്‍ ഭൂമി സ്വന്തമായി കൈവശം വെയ്ക്കാന്‍ പാടില്ലെന്നാണ് ഭൂപരിഷ്‌ക്കരണ നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഭൂപരിഷ്‌ക്കരണ നിയമത്തെ കാറ്റില്‍പ്പറത്തി 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നവര്‍കേരളത്തില്‍ ഇപ്പോഴും ഒരുപാടുണ്ട്. ഇവരുടെ പട്ടിക തയ്യാറാക്കന്‍ ഒരുങ്ങുകയാണ് റവന്യൂ വകുപ്പ്.
ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കു റവന്യു വകുപ്പ് നല്‍കി. നടന്‍ ദിലീപിന്റെ കൈവശമുള്ള അധിക ഭൂമി പരിശോധിച്ച സാഹചര്യത്തിലാണ് ഒട്ടേറെ പേര്‍ നിയമവിരുദ്ധമായി 15 ഏക്കറിലേറെ കൈവശം വച്ചിട്ടുണ്ടെന്നു കണ്ടെത്തല്‍ പുറത്തേയ്ക്ക് വരുന്നത്. എന്നാല്‍ ഇത് എല്ലാവര്‍ക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണുതാനും.
റജിസ്‌ട്രേഷന്‍, റവന്യു വകുപ്പുകള്‍ സഹകരിച്ചാല്‍ മാത്രമേ ഇതു കണ്ടെത്താനാകൂവെന്നു ലാന്‍ഡ് ബോര്‍ഡ് സര്‍ക്കാരിനോട് അറിയിച്ചിട്ടുണ്ട്. റജിസ്‌ട്രേഷന്‍ രേഖകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇതേക്കുറിച്ചു വിശദമായി പഠിക്കേണ്ടിയും വരും. അന്വേഷണത്തിനായി പ്രത്യേക സംഘത്തിനു രൂപം നല്‍കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കു റവന്യു വകുപ്പ് അധികാരം നല്‍കി.
ഈ അവസരത്തില്‍ തന്നെയാണ് ഏറ്റവും വലിയ സമ്പന്നന് മുമ്പില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നത്. സംസ്ഥാനത്ത് ഒട്ടേറെ റിസോര്‍ട്ടുകളും മതസ്ഥാപനങ്ങളും ഭൂപരിധി ചട്ടങ്ങള്‍ ലംഘിച്ചു സ്ഥലം കൈവശം വച്ചിട്ടുണ്ടെന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. അതേസമയം ഭര്‍ത്താവ്, ഭാര്യ, വിവാഹിതരാകാത്ത മക്കള്‍ എന്നിവരടങ്ങിയ കുടുംബത്തിനാണു ഭൂപരിഷ്‌കരണ നിയമപ്രകാരമുള്ള ഭൂമി കൈവശം വയ്ക്കാന്‍ അധികാരമുള്ളത്.
30 ഏക്കറില്‍ കൂടുതലുള്ള തോട്ടങ്ങളെ ഈ നിയമത്തില്‍ നിന്നും മിച്ചഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റബര്‍, കാപ്പി, തേയില, ഏലം തുടങ്ങിയവയ്ക്ക് 15 ഏക്കര്‍ ഭൂപരിധി ബാധകമല്ല. എന്നാല്‍, 29 ഏക്കര്‍ വരെ തോട്ടം ഭൂമിയുള്ളവര്‍ പ്രത്യേക പ്ലാന്റേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇളവിന് അപേക്ഷിക്കണം. മറ്റു കൃഷിഭൂമി കൈവശം വച്ചിരിക്കുന്നവരുടെ വിവരമാണു റവന്യൂ വിഭാഗം ശേഖരിക്കുന്ന്. .ഇടതും വലതും പറഞ്ഞു വഞ്ചിച്ച ആദിവാസികള്‍ ഒരുപിടി മണ്ണിനായി നില്‍പ്പുസമരംപോലെ ജീവന്‍ മരണപേരാട്ടങ്ങള്‍ നയിക്കുമ്പോഴാണ് ഈ നിലപാട്. കൊച്ചിയില്‍ പൊതുവഴി വിട്ടു കൊടുത്തു ലുലു മാളും, കോഴിക്കോട് സര്‍ക്കാര്‍ ഭൂമി തന്നെ കൈമാറി ലുലുമാളിനായി മന്ത്രിസഭ തന്നെ ആക്കം കൂട്ടുകയും ചെയ്യുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (3 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (3 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (3 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (3 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (4 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (5 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (5 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (6 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (7 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (8 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (8 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (9 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (9 hours ago)

Malayali Vartha Recommends