Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ഇനി ഞാന്‍ ആര്‍ക്കുവേണ്ടി ജീവിക്കണം; മകളുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് അമ്മ

02 AUGUST 2017 04:13 PM IST
മലയാളി വാര്‍ത്ത

എന്റെ പ്രാണനാണ് പോയത്. ഇനി ഞാന്‍ എന്തിന് ജീവിക്കണം. ചങ്കുപൊട്ടുന്ന വേദനയോടെ ആ അമ്മ അലമുറയിട്ടപ്പോള്‍ ആശ്വസിക്കാന്‍ കണ്ടുനിന്നവര്‍ക്കായില്ല. തന്റെ മുഴുവന്‍ പ്രതീക്ഷകളുമായ മകളുടെ മരണത്തില്‍ തകര്‍ന്ന മനസ്സുമായി ഇനിയുള്ള കാലം വീട്ടില്‍ ഏകയായി കഴിയാനാണ് അമ്മ ഭാനുകുമാരിയുടെ വിധി. മലപ്പുറം ബേഡകം പഞ്ചായത്തിലെ ചുള്ളിയിലെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ കഴിഞ്ഞ ദിവസം രാത്രി അബദ്ധത്തില്‍ വീഴുകയായിരുന്നു മകള്‍ കെ.വി.കൃഷ്‌ണേന്ദു. കൊട്ടോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. രാത്രി ഒന്നിച്ച് അത്താഴം കഴി!ച്ചപ്പോള്‍ മകളുമൊത്തുള്ള അവസാനത്തെ അത്താഴമായിരിക്കുമെന്ന് അമ്മയും വിചാരിച്ചില്ല.
പത്തുമണിയോടെയാണ് വയറു വേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞ് കൃഷ്‌ണേന്ദു കിടക്കയില്‍ നിന്ന് എഴുന്നേറ്റത്. ഇതിനിടയില്‍ ഉറങ്ങിപ്പോയ അമ്മ രണ്ടുമണിയോടെ ഉണര്‍ന്നപ്പോള്‍ മകളെ കാണാത്തതിനാല്‍ കരഞ്ഞുകൊണ്ട് പരിസരവാസികളെ അറിയിക്കുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണര്‍ വക്കില്‍ കാല്‍തെറ്റി വീണതിന്റെ പാടുകള്‍ കണ്ടത്.
കുറ്റിക്കോലില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി കൃഷ്‌ണേന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എട്ടു വര്‍ഷം മുന്‍പ് തൊഴിലുറപ്പ് പണിക്കിടെ ഹൃദയസ്തംഭനം വന്ന് മരിച്ചതാണ് കൃഷ്‌ണേന്ദുവിന്റെ അച്ഛന്‍ വളപ്പില്‍ കൃഷ്ണന്‍. പിന്നീട് കൂലിപ്പണിയെടുത്താണ് തന്റെ രണ്ടു പെണ്‍മക്കളെ വളര്‍ത്തിയത്. സാമ്പത്തികമായി ഒന്നുമില്ലാത്ത കുടുംബത്തില്‍ അമ്മയുടെ ഏക പ്രതീക്ഷ മക്കളിലായിരുന്നു. മൂത്ത മകള്‍ കൃഷ്ണപ്രിയ വിവാഹം കഴിഞ്ഞു പോയതോടെ വീട്ടില്‍ അമ്മ ഭാനുകുമാരിയും മകള്‍ കൃഷ്‌ണേന്ദുവും മാത്രമായി. മുന്നാട് ജയപുരം അങ്കണവാടിയില്‍ ഹെല്‍പ്പറാണ് ഇപ്പോള്‍ ഭാനുകുമാരി.
പഠനത്തില്‍ മിടുക്കിയായ മകളെ പഠിപ്പിച്ച് ഉന്നത നിലയിലെത്തിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ആഗ്രഹം സാധിച്ചുകൊടുക്കാനായിരുന്നു മകളുടെ ശ്രമവും. പക്ഷേ, ആഗ്രഹത്തെ തകിടം മറിച്ച് വിധി മകളുടെ ജീവനെടുത്തത് അമ്മയ്ക്ക് താങ്ങാവുന്നതിലപ്പുറമായി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒന്നാമതായിരുന്നു കൃഷ്‌ണേന്ദുവെന്ന് അധ്യാപകര്‍ പറയുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (3 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (3 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (3 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (3 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (4 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (4 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (5 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (5 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (6 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (7 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (8 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (8 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (9 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (9 hours ago)

Malayali Vartha Recommends