Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ഇവിടെ കയറ്റില്ല എന്നാല്‍ അങ്ങോട്ടാകാം: ക്ഷണിച്ചാല്‍ ബിഡിജെഎസ് യുഡിഎഫിലെത്തും

03 AUGUST 2017 08:33 AM IST
മലയാളി വാര്‍ത്ത

ബി.ജെ.പി. കേന്ദ്ര നേതൃത്വം വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തയാറാകാതെ വന്നതോടെ ബി.ഡി.ജെ.എസ്. മുന്നണി ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ബി.ജെ.പി. സ്വീകരിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണു ബി.ഡി.ജെ.എസ്. മറ്റു വഴികള്‍ തേടുന്നത്. യു.ഡി.എഫ്. ക്ഷണിച്ചാല്‍ മുന്നണി ബന്ധം ചര്‍ച്ച ചെയ്യാമെന്ന സമീപനമാണു ബി.ഡി.ജെ.എസിലെ പ്രമുഖ നേതാക്കള്‍ക്കുള്ളത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസിലെ ചില ഉന്നത നേതാക്കളും ബി.ഡി.ജെ.എസ്. നേതാക്കളും തമ്മില്‍ ഒരു തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. കുറച്ചു നാളുകളായി മുന്നണി പരിപാടികളില്‍ സഹകരിക്കേണ്ടെന്ന തിരുമാനത്തിലാണ് ബി.ഡി.ജെ.എസ് നേതൃത്വം. കേന്ദ്ര ഭരണം അവസാനിക്കാന്‍ രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തയാറായില്ലെന്നും അവഗണ തുടരുകയാണെന്നുമാണു ബി.ഡി.ജെ.എസിന്റെ പരാതി.
ഈ സാഹചര്യത്തില്‍ ബി.ജെ.പിയുമായുള്ള സഹകരണം അവസാനിപ്പിച്ച് മറ്റ് മുന്നണി ബന്ധങ്ങള്‍ തേടാനുള്ള ശ്രമങ്ങള്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.വെള്ളാപ്പള്ളി നടേശന്‍ മുന്‍കൈയെടുത്ത് പുത്രന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അധ്യക്ഷനാക്കിയാണ് ബി.ഡി.ജെ.എസ്. (ഭാരത ധര്‍മ ജന സേന) രൂപീകരിച്ചത്. പാര്‍ട്ടി രൂപീകരണത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചകളില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രി പദവിയും വരെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പുറമേ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള റബര്‍, കയര്‍ ബോര്‍ഡുകളില്‍ ഉള്‍പ്പടെ സ്ഥാനങ്ങളും വാഗ്ദാനം ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി കൈകോര്‍ത്ത് ബി.ഡി.ജെ.എസ് മത്സരിച്ചു. പിന്നീട് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ ഭാഗമായി മത്സരിച്ചു.

ബി.ജെ.പിയുടെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാന്‍ ബി.ഡി.ജെ.എസിന്റെ കൂട്ടുകെട്ട് സഹായിക്കുകയും ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിനുശേഷം നടന്‍ സുരേഷ് ഗോപിയെ എം.പിയായി കേന്ദ്രസര്‍ക്കാര്‍ നോമിനേറ്റ് ചെയ്‌തെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിയെയും ബി.ഡി.ജെ.എസിനെയും തഴഞ്ഞു. വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെ എന്‍.ഡി.എയുടെ കണ്‍വീനറായി തുഷാറിനെ നിയമിച്ചതല്ലാതെ മറ്റു പരിഗണകളൊന്നും ലഭിച്ചില്ല. ഇതോടെയാണ് ബി.ജെ.പി. മുന്നണിയില്‍നിന്നും അകലാന്‍ ബി.ഡി.ജെ.എസ്. നീക്കം തുടങ്ങിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (11 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends