Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കി സ്വത്തുതട്ടിയെടുത്ത കേസില്‍ വയോധിക അറസ്റ്റില്‍

03 AUGUST 2017 10:43 AM IST
മലയാളി വാര്‍ത്ത

ഭാര്യയാണെന്ന് വ്യാജരേഖ ചമച്ച് മരിച്ച ഡപ്യൂട്ടി റജിസ്റ്റാറിന്റെ സ്വത്തു തട്ടാന്‍ നീക്കം. സിനിമയെ വെല്ലുന്ന തിരക്കഥയൊരുക്കി സ്വത്തുതട്ടിയെടുത്ത കേസില്‍ വയോധിക അറസ്റ്റിലായി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച റിട്ട. ഡപ്യൂട്ടി റജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖ ചമച്ച് തട്ടിയ കേസിലാണ് ഭാര്യയാണെന്ന് അവകാശപ്പെട്ട പയ്യന്നൂര്‍ കോറോം സ്വദേശി കെ.വി. ജാനകി (72) അറസ്റ്റിലായത്.

തട്ടിപ്പിന്റെ ആസൂത്രകയും കേസിലെ മുഖ്യപ്രതിയും പയ്യന്നൂര്‍ ബാറിലെ അഭിഭാഷകയുമായ കെ.വി. ശൈലജയുടെ സഹോദരിയാണു ജാനകി. െശെലജയും ഭര്‍ത്താവ് കൃഷ്ണകുമാറും ഒളിവിലാണ്. ശൈലജ താമസിച്ചിരുന്ന പയ്യന്നൂര്‍ തായിനേരിയിലെ വീട് പൂട്ടിയ നിലയിലാണ്. ഇവര്‍ എറണാകുളത്തുണ്ടെന്ന് പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇരുവരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

ബാലകൃഷ്ണന്റെ ഭാര്യയായിരുന്നു ജാനകി എന്നു വ്യാജരേഖ സൃഷ്ടിച്ചു സ്ഥാപിച്ചശേഷം പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ബാലകൃഷ്ണന്റെ സ്വത്തും പണവും പെന്‍ഷനും ജാനകിയുടെ പേരില്‍ അഭിഭാഷകയായ കെ.വി. ശൈലജ തട്ടിയെടുക്കുകയായിരുന്നൊണു പോലീസ് കണ്ടെത്തിയത്.

ജാനകിയെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തുവെന്ന രേഖ വ്യാജമാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. പയ്യന്നൂരിലെ ക്ഷേത്രത്തിലെ മാനേജരെ തെറ്റിദ്ധരിപ്പിച്ചാണു വിവാഹസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. ബാലകൃഷ്ണനെ വിവാഹം കഴിച്ചിട്ടില്ലെന്ന് അറസ്റ്റിലായ ജാനകി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ബാലകൃഷ്ണനെ ജാനകി വിവാഹം ചെയ്തിട്ടില്ലെന്നു ശൈലജയൊഴികെയുള്ള സഹോദരങ്ങള്‍ നേരത്തേ പോലീസില്‍ മൊഴി നല്‍കിയിരുന്നു. രണ്ടുവിവാഹം കഴിച്ച ജാനകി 2011ല്‍ പയ്യന്നൂര്‍ നഗരസഭയില്‍ വിധവാ പെന്‍ഷന് അപേക്ഷയും നല്‍കിയിരുന്നു. സഹോദരന്‍ രാഘവനൊപ്പം രാമന്തളിയില്‍ താമസിക്കുകയായിരുന്ന ജാനകിയെ രണ്ടു ദിവസമായി തളിപ്പറമ്പ് ഡിവൈഎസ്.പി: കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘം ചോദ്യംചെയ്തതിനൊടുവിലാണ് അറസ്റ്റ്.

താനല്ല, സഹോദരിയാണ് തട്ടിപ്പിനുപിന്നിലെന്നാണ് ജാനകി പോലീസിന് മൊഴി നല്‍കിയിട്ടുളളത്. പെന്‍ഷനും മറ്റു ഗുണവുമുണ്ടാകുമെന്ന് സഹോദരി നിര്‍ദേശിച്ചതനുസരിച്ച് പല അപേക്ഷകളിലും രേഖകളിലും ഒപ്പിടുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. അഭിഭാഷകയുടെ നേതൃത്വത്തിലാണു വ്യാജരേഖയുണ്ടാക്കി സ്വത്തു തട്ടിയതെന്നും ഇതില്‍ ജാനകിക്ക് സാമ്പത്തികലാഭം ഉണ്ടായിട്ടില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ജാനകിയെ മാപ്പു സാക്ഷിയാക്കാനും ആലോചനയുണ്ട്. പക്ഷേ ബാലകൃഷ്ണന്റെ പേരില്‍ തിരുവനന്തപുരത്തുണ്ടായിരുന്ന സ്ഥലം വില്‍പന നടത്തിയത് ജാനകിയാണെന്നാണു രേഖകളില്‍. പരിയാരം അമ്മാനപ്പാറയിലെ ബാലകൃഷ്ണന്റെ പേരിലുള്ള സ്ഥലത്തില്‍ നിന്ന് ആറേക്കര്‍ സ്ഥലം അഭിഭാഷകയുടെ പേരിലേക്കു മാറ്റിയതും ജാനകിയാണ്. ഈ സാഹചര്യത്തില്‍ ജാനകിയെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു ലഭിച്ച നിയമോപദേശം.

ബാലകൃഷ്ണന്റെ പെന്‍ഷന്‍ തുക തനിക്കു ലഭിക്കുന്നില്ലെന്നും ജാനകി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ജാനകിയുടെ അക്കൗണ്ടിലെത്തുന്ന പെന്‍ഷന്‍ തുക നേരത്തെ ഒപ്പിട്ട് നല്‍കിയ ചെക്ക് ഉപയോഗിച്ച് സഹോദരി അഡ്വ. ശൈലജയാണ് ബാങ്കില്‍നിന്നു പിന്‍വലിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്്.

വ്യാജരേഖ ചമച്ച പ്രതികള്‍ പരിയാരത്തെയും തിരുവനന്തപുരത്തെയും ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ കൈക്കലാക്കിയതു കൂടാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് മുക്കാല്‍ ലക്ഷത്തോളം രൂപ പിന്‍വലിച്ചതായും പോലീസ് കണ്ടെത്തി. പിന്തുടര്‍ച്ചാവകാശിയെ കാണിക്കാത്ത അക്കൗണ്ടില്‍നിന്നു പണം പിന്‍വലിച്ചതു സംബന്ധിച്ചു കനറാ ബാങ്ക് മാനേജരേയും ഉടന്‍ ചോദ്യം ചെയ്യും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (11 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends