Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

ഒന്നര വയസുകാരിയെ അമ്മയും ഫെയ്‌സ്ബുക്ക് കാമുകനും കൂടി മര്‍ദ്ദിച്ചവശയാക്കി; കള്ളി വെളിച്ചത്താകുമെന്നറിഞ്ഞപ്പോള്‍ യുവതിയും കാമുകനും ഒളിവില്‍

03 AUGUST 2017 10:56 AM IST
മലയാളി വാര്‍ത്ത

ഒന്നര വയസുകാരിയെ അമ്മയും ഫെയ്‌സ്ബുക്ക് കാമുകനും കൂടി മര്‍ദ്ദിച്ചവശയാക്കി. കുട്ടിയുടെ മുഖം പൊള്ളലേറ്റിരിക്കുന്നു, ദേഹത്ത് കടികൊണ്ട് തൊലി പോയ 13 പാടുകളും ഉണ്ടായിരുന്നു, തോളെല്ല് ഒടിഞ്ഞിരിക്കുകയാണ്. കൈയിലും കാലിലും വ്രണം പൊട്ടി ഉണങ്ങിയ പാടുകളുമുണ്ടായിരുന്നു.

എറണാകുളം ജനറല്‍ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഈ കുഞ്ഞ്. ഫോര്‍ട്ട്‌കൊച്ചിയില്‍ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെയാണ് ക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. യുവതിയും കാമുകനും ഇപ്പോള്‍ ഒളിവിലാണ്.

കഴിഞ്ഞ മാസം 22നാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കുട്ടിയെയും കൊണ്ടിറങ്ങിയ യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പള്ളുരുത്തി പൊലീസില്‍ പരാതി നല്‍കി. യുവതി ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട കോഴിക്കോട് സ്വദേശി ജുനൈദ് എന്ന യുവാവിനൊപ്പം കഴിയുകയായിരുന്നു. പിന്നീട് മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുട്ടിയെ യുവതിയുടെ പിതാവിനൊപ്പം വിട്ടു.


രണ്ടു ദിവസം തികയും മുമ്പേ കുട്ടിയെയും കൊണ്ട് യുവതി കോഴിക്കോട്ടേക്കു പോയി. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് യുവതി കുട്ടിയെ തന്റെ വീട്ടിലാക്കി മടങ്ങുകയായിരുന്നു. പിന്നീട് കുട്ടിയെ വന്ന് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് ഭര്‍ത്താവ് കുട്ടിയുടെ ദേഹത്തെ പൊള്ളലേറ്റ പാടുകള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് കരുവേലിപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

യുവതിയുടെ ഫോണ്‍ വഴിയുള്ള ബന്ധം അനൂപ് എട്ട് മാസം മുമ്പേ പിടിക്കുകയും ഫോണ്‍ വാങ്ങി വയ്ക്കുകയും ചെയ്തു. പിന്നീട് ഫോണ്‍ തിരികെ കിട്ടിയതോടെ യുവതി പിന്നെയും പഴയ ബന്ധം തുടര്‍ന്നു. കുട്ടിയെ ഇനി യുവതിയെയോ അവരുടെ വീട്ടുകാരെയോ ഏല്പിക്കില്ലെന്നാണ് ഓട്ടോ  ഡ്രൈവറായ ഭര്‍ത്താവ് പറയുന്നത്. ഇയാള്‍ക്ക് 6 വയസ്സുള്ള ഇരട്ടക്കുട്ടികള്‍ കൂടിയുണ്ട്. ചൈല്‍ഡ് ലൈന്‍ കേസെടുത്തിട്ടുണ്ട്. വനിത സ്‌റ്റേഷന്‍ എസ്.ഐ. എത്തി ഇവരുടെ മൊഴിയെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (5 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (7 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (9 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (11 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends