Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറക്കം; ജയില്‍ ഡി.ഐ.ജിക്ക് മേധാവിയുടെ താക്കീത്

03 AUGUST 2017 01:15 PM IST
മലയാളി വാര്‍ത്ത

സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറങ്ങിയ ജയില്‍ ഡി.ഐ.ജി .ബി പ്രദീപിന് ജയില്‍ മേധാവിയുടെ താക്കീത്. ഡി ഐ ജിക്കെതിരെ വന്ന പരാതിയല്‍ ഐ ജി നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മേധാവി ആര്‍.ശ്രീലേഖയുടെ നടപടി. അതേസമയം ഔദ്യോഗിക വാഹന ദുരുപയോഗം ഇനി ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ജയില്‍ എഡിജിപി നല്‍കിയ താക്കീത് ഉത്തരവില്‍ പറയുന്നു.

ജയില്‍ വകുപ്പിലെ ദക്ഷിണ മേഖലാ ഡി ഐ ജി ബി പ്രദീപിനെതിരെ, ജയില്‍ ഐ ജി.ഗോപകുമാര്‍ നടത്തിയ അന്വേഷണത്തിലാണ് സീരിയല്‍ നടിയുമായി ഡി.ഐ.ജി ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചത്. ഈ സമയം വാഹനത്തില്‍ നടിക്കൊപ്പം അവരുടെ പിതാവും ഉണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.


അതിനാലാണ് കടുത്ത നടപടി ഒഴിവായത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡി ഐ ജി യെ ജയില്‍ മേധാവി താക്കീതു ചെയ്യുകയായിരുന്നു. ഇനി ഒദ്യോഗിക വാഹന ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിഐ ജി ക്ക് ജയില്‍ മേധാവി ആര്‍.ശ്രീലേഖ കൈമാറിയ താക്കീത് ഉത്തരവില്‍ പറയുന്നു.


കഴിഞ്ഞ മാര്‍ച്ച് 17 ന് പ്രമുഖ സീരിയല്‍ നടിയുമൊത്ത് ജയില്‍ ഡി ഐ ജി ഔദ്യോഗിക വാഹനത്തില്‍ പത്തനം തിട്ടയിലേക്ക് പോയെന്നും അവിടെന്ന് മറ്റു പലസ്ഥലങ്ങളിലേക്കും യാത്ര ചെയ്തുവെന്നും ജയില്‍ ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി ലഭിച്ചിരുന്നു. പരാതി സംബന്ധിച്ച് ജയില്‍മേധാവി ആര്‍ ശ്രീലേഖ തന്നെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാണ് ഐ ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.


എന്നാല്‍ സീരിയല്‍ നടിയുമായി ഡി ഐ ജി പ്രദീപ് പത്തനംതിട്ട ജയിലില്‍ എത്തിയശേഷം എങ്ങോട്ടു പോയെന്നോ ,വാഹനത്തിന്റെ കിലോമീറ്റര്‍ സൂചിപ്പിക്കുന്ന ലോഗ് ബുക്കോ പരിശോധിച്ചല്ല ഐ ജി അന്വേഷണ റിപ്പോര്‍ട്ടു തയ്യാറാക്കിയതെന്നും ആക്ഷേപം ഉണ്ട്.ജയില്‍ഡി ഐ ജിപ്രദീപിനെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഡി ഐ ജി യുടെ ഉറ്റസുഹൃത്തുകൂടിയായ ഐ.ജി ഗോപകുമാര്‍ പലതും മറച്ചുവെച്ചുവെന്നും ആക്ഷേപം ശക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (4 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (4 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (6 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (8 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (10 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends