Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

മഅദനിയുടെ കേരളയാത്ര; കര്‍ണാടക സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി

03 AUGUST 2017 12:31 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ കേരള യാത്ര സംബന്ധിച്ച് കര്‍ണാടക സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ടി.എയും ഡി.എയും നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ ശമ്പളമുള്ളപ്പോള്‍ അധിക തുക എന്തിനെന്നും കോടതി ചോദിച്ചു.

വിധി അട്ടിമറിക്കാനുള്ള ശ്രമമാണോ കര്‍ണാടക സര്‍ക്കാരിന്റേതെന്നും കോടതി ആരാഞ്ഞു. മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

വിചാരണ തടവുകാരന് സുരക്ഷ ഒരുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്. ഉദ്യോഗസ്ഥര്‍ക്ക് ടി.എയും ഡി.എയും മാത്രമെ നല്‍കാനാവൂ. സുരക്ഷയുടെ പേരില്‍ മഅ്ദനിയുടെ കൈയ്യില്‍ നിന്നും പണം ഈടാക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കേരള യാത്രയുടെ അലവന്‍സ് എത്രയാണെന്ന് നാളെ തന്നെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.

സുരക്ഷയുടെ പേരില്‍ ഭീമമായ തുക ഈടാക്കാനുള്ള പോലീസ് നീക്കം അംഗീകരിക്കില്ലെന്നാണ് മഅദനിയുടെ നിലപാട്. അതേസമയം കഴിഞ്ഞ ദിവസം മഅ്ദനിയുടെ കേരളത്തിലെ സുരക്ഷാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിരുന്നു. സുരക്ഷാ ചെലവ് മഅ്ദനിയുടെ കുടുംബത്തിന് താങ്ങാനാകില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നത്.

മഅ്ദനിയുടെ സുരക്ഷ വീഴ്ചകൂടാതെ ഒരുക്കുമെന്നും ചെലവുകള്‍ കേരള സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്. സുരക്ഷാ ചെലവുകളുടെ കാര്യത്തില്‍ കര്‍ണാട സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കേരളം നിലപാട് കൈക്കൊണ്ടിരിക്കുന്നത്.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാവിനെ കാണാനും സുപ്രീംകോടതി നല്‍കിയ അനുമതി അട്ടിമറിക്കാന്‍ പൊലീസ് ചെലവിനായി ഭീമമായ ബില്‍ നല്‍കിയ കര്‍ണാടക പൊലീസിന്റെ നടപടി ചോദ്യംചെയ്താണ് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്. ഏറ്റവും ചുരുങ്ങിയ ചെലവ് മാത്രമേ മഅ്ദനിയില്‍ നിന്ന് ഈടാക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് അട്ടിമറിക്കുകയാണ് കര്‍ണാടക ചെയ്തിരിക്കുന്നതെന്നും ആരോപിച്ചാണ് സുപ്രീം കോടതിയെ സമീപിച്ചത്. 

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബംഗളൂരു പൊലീസ് കമീഷണര്‍ക്കുവേണ്ടി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ബംഗളൂരുവിലെ മഅ്ദനിയുടെ അഭിഭാഷകന്‍ ഉസ്മാന് കൈമാറിയ കത്തും 14, 79,876 രൂപയുടെ ചെലവ് ബില്ലും ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മഅ്ദനി സമര്‍പ്പിച്ചിരുന്നു. 

മകളുടെ വിവാഹത്തിനായി മഅ്ദനി വന്നപ്പോള്‍ കെട്ടിവെച്ച തുക തുച്ഛമായിരുന്നെന്നും ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനും മൂത്തമകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മഅ്ദനി കേരളത്തില്‍ പോകാതിരിക്കുക എന്നതാണ് കര്‍ണാടക പൊലീസ് ഭീമമായ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു. 

പോലീസുകാരുടെ യാത്ര, ഭക്ഷണം, താമസം എന്നീ ചെലവുകള്‍ ഇതിനുപുറമെയാണ് ഈ തുകയെന്നും കോടതിയെ ബോധിപ്പിച്ചു. മഅ്ദനിക്ക് തിങ്കളാഴ്ചയാണ് സുപ്രീംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. എന്നാല്‍, കേരളം സന്ദര്‍ശിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്ന കര്‍ണാടക പൊലീസിന്റെ ചെലവ് മഅ്ദനി വഹിക്കണമെന്ന വിചാരണ കോടതി ഉത്തരവ് ന്യായമായ ഏറ്റവും ചുരുങ്ങിയ തുക മാത്രമേ ഈടാക്കാവൂ എന്ന ഉപാധിയോടെയാണ് സുപ്രീംകോടതി അംഗീകരിച്ചത്. 

ഇത് അട്ടിമറിച്ചാണ് സുരക്ഷ ഉറപ്പാക്കുന്ന ഒരു എ.സി.പിക്ക് മാത്രം എട്ട് മണിക്കൂറിന് 2824 രൂപ എന്ന തോതില്‍ 13 ദിവസത്തേക്ക് രണ്ട് എ.സി.പി മാര്‍ക്ക് 2,20,272 രൂപ നല്‍കണമെന്നും ഈ സേവനത്തിന് 18 ശതമാനം ചരക്കുസേവനനികുതിയായി 39,648.96 രൂപ നല്‍കണമെന്നും കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 19 പൊലീസുകാര്‍ക്കും കൂടി 12,24,132 രൂപ ചെലവായി കണക്കാക്കിയശേഷം അതിന്മേല്‍ 18 ശതമാനം ചരക്കുസേവനനികുതി 2,20,342.76 രൂപ കൂടി മൊത്തം തുക 14,44,475 രൂപ നല്‍കണമെന്നാണ് ബില്ലിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (4 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (6 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (8 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (10 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends