Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തകൃതി: പ്രേമം കുമാറിന്റെ നടപടികള്‍ സിപിഎമ്മിനെ ചൊടിപ്പിക്കുന്നു: ഇന്നലെ ഒഴിപ്പിച്ചത് പാര്‍ട്ടി ഗ്രാമമായ ഇക്കാനഗറിലെ കയ്യേറ്റം: ശ്രീറാം തുടങ്ങിയത് വേഗത്തിലാക്കാനുറച്ച് പ്രേമ കുമാര്‍

03 AUGUST 2017 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള്ളിലെ വെറിയും കോംപ്ലക്സുകളും വരെ അതേ പോലെ തെളിഞ്ഞു നില്ക്കും; ഹൃദയഭേദകമായ കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊന്നത് ആ വൈരാഗ്യത്തിൽ

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ ഒഴിപ്പിച്ച് സിപിഎം കുടിയിരിത്തിയ പുതിയ ദേവികുളം കളക്ടര്‍ ആളൊട്ടും മോശക്കാരനല്ല. ഉള്ള പണി വെടിപ്പായിത്തന്നെ ഇദ്ദേഹം ചെയ്തു തുടങ്ങി. ദേവികുളം സബ് കലക്ടര്‍ വി.ശ്രീറാമിന്റെ മാറ്റത്തെ തുടര്‍ന്നു മൂന്നാര്‍ മേഖലയില്‍ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ റവന്യു വകുപ്പ് പുനരാരംഭിച്ചു. ദേവികുളം സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കട്ടരാമനെ കയ്യേറ്റ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടര്‍ന്നാണ് മാറ്റിയത്. പകരം ദേവികുളത്ത് സബ് കളക്ടറായി എത്തിയത് വി ആര്‍ പ്രേംകുമാറാണ്. ശ്രീറാമിന്റെ പോലെ ആയിരിക്കില്ല രാഷ്ട്രീയ നേതൃത്വത്തിന്റെ ആഗ്രഹത്തിനൊത്ത് നില്‍ക്കുമെന്ന വിലയിരുത്തത്തിലായിരുന്നു പ്രേംകുമാറിന്റെ സ്ഥാനാരോഹണം. എന്നാല്‍ ആ ചിന്താഗതിയെ പാടെ മാറ്റിമറിക്കുകയായിരുന്നു.
പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചതാണ് സര്‍ക്കാരിന് ശ്രീറാം അനഭിമതനായത്. കൂടാതെ പാര്‍ട്ടി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്‍കൈ എടുത്തതും. വിഷയം സിപിഐ സിപിഎം തര്‍ക്കം വരെ എത്തിച്ചിരുന്നു. തുടര്‍ന്ന് ശ്രീറാമിനെ മാറ്റി എത്തിയതാണ് പ്രേമം കുമാര്‍. ശ്രീറാം തുടങ്ങിയത് പ്രേംകുമാര്‍ അതിവേഗത്തിലാകും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന. മൂന്നാര്‍ മേഖലയില്‍ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ ഇന്നലെ റവന്യു വകുപ്പ് പുനരാരംഭിച്ചു. സി.പി.എം പാര്‍ട്ടി ഗ്രാമമായ മൂന്നാര്‍ ഇക്കാനഗറിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ പുരോഗമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്.
ഭൂമി കയ്യേറിയത് ഗൂഡാര്‍വിള നെറ്റിക്കുടി സ്വദേശിനി ഐയമ്മ, മകള്‍ ജയ എന്നിവരാണെന്ന് റവന്യു വകുപ്പ് പറഞ്ഞു. ഇവിടെ നിര്‍മ്മിച്ചു കൊണ്ടിരുന്ന കെട്ടിടവും റവന്യൂ സംഘം പൊളിച്ചു മാറ്റി. മുന്‍പ് മൂന്നു തവണ കയ്യേറ്റം ഒഴിപ്പിച്ചെടുത്ത ഭൂമിയാണിത്. സബ് കലക്ടര്‍ വി.ആര്‍.പ്രേംകുമാറിന്റെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ തഹസില്‍ദാര്‍ പി.ജെ.ജോസഫ്, ഭൂസംരക്ഷണ സേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍. വരും ദിവസങ്ങളിലും ഒഴുപ്പിക്കല്‍ തുടങ്ങും.
മൂന്നാറില്‍ ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലം മാറിപ്പോയതോടെ വീണ്ടും കൈയേറ്റക്കാര്‍ തലപൊക്കിയിരുന്നു. പുതിയ കൈയേറ്റം രണ്ടാംമൈല്‍ ആനച്ചാല്‍ റോഡിന്റെ പുറമ്പോക്ക് ഭൂമി കൈയേറി ഷെഡ് നിര്‍മ്മിച്ചതാണ്. ചിത്തിരപുരത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി വിസ്റ്റ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള വളവിലാണ് തകരഷീറ്റ് ഉപയോഗിച്ച് റിസോര്‍ട്ട് മാഫിയ ഷെഡ് നിര്‍മ്മിച്ചിരിക്കുന്നത്. കൈയേറ്റഭൂമിയില്‍ നിര്‍മ്മിക്കപ്പെടുന്ന ഇത്തരം ഷെഡുകള്‍ കാലക്രമേണ കൂറ്റന്‍ റിസോര്‍ട്ടുകളായി മാറുകയാണ് പതിവ്. ശ്രീറാമിന് പകരക്കാരനായി എത്തിയ ദേവികുളം സബ്കളക്ടറും നന്നായി പണി തുടങ്ങി.അതോടെ കയ്യേറ്റക്കാരും അസ്വസ്ഥരായിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends