Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

നാടിനെ ഞെട്ടിച്ച കൊലപാതകം; ഒരു മാസത്തിനുശേഷം അരുംകൊലയുടെ ചുരുളുകള്‍ അഴിയുമ്പോള്‍...

03 AUGUST 2017 03:11 PM IST
മലയാളി വാര്‍ത്ത

ഉറങ്ങവെ ഹൃദയാഘാതം വന്ന് മരിച്ചെന്ന് വീട്ടുകാര്‍ വിശ്വസിപ്പിച്ച ഗൃഹനാഥന്റെ മരണം ഒരു മാസം കഴിഞ്ഞപ്പോഴേക്കും നാടിനെ ഞെട്ടിക്കുന്ന കൊലയായി. കഴിഞ്ഞ മാസം ഒന്‍പതാം തിയ്യതി സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കവെ മരണപ്പെട്ട കോഴിക്കോട് മൊകേരി വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്‍ (47) കൊല്ലപ്പെട്ടതാണെന്ന സത്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ കുണ്ടുതോട് സ്വദേശി ഗിരിജ (37), ഇവരുടെ അമ്മ ദേവി എന്നിവരെ കുറ്റിയാടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചോദ്യം ചെയ്യലില്‍ ശ്രീധരനെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ശ്രീധരനെ കൊലപ്പെടുത്താന്‍ ഇവരെ സഹായിച്ച ബംഗാളി യുവാവും പൊലീസ് വലയിലായതായി സൂചനയുണ്ട്. മുഖ്യപ്രതിയായ ഇയാളെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം പാലക്കാട്ടേക്ക് പോയിരുന്നു.

ഭാര്യയും ഭാര്യാ മാതാവും ചേര്‍ന്ന് ബംഗാളി യുവാവിന്റെ സഹായത്തോടെ ശ്രീധരന്‍ ഉറങ്ങിക്കിടന്നപ്പോള്‍ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഹൃദയാഘാതം കാരണമാണ് മരണമെന്ന് ഇവര്‍ സമര്‍ഥമായി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു. തുടര്‍ന്ന് സ്വാഭാവിക മരണമെന്ന് കരുതി പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്‌ക്കരിച്ചത്. മൃതദേഹം കുളിപ്പിക്കമ്പോള്‍ കഴുത്തില്‍ പാടുകളുള്ളതായി നാട്ടുകാര്‍ കണ്ടത്തെിയിരുന്നു.


എന്നാല്‍ അന്ന് ആരും അതത്ര കാര്യമായി എടുത്തിരുന്നില്ല. ഗിരിജ ഗര്‍ഭിണിയായിരുന്നു. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ശ്രധരനും ഗിരിജയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ശ്രീധരന്റെ മരണത്തിന് ശേഷം ഗിരിജ അബോര്‍ഷന്‍ നടത്തി. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം ബലപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.കൊലപാതകത്തിന് ശേഷം ബംഗാളി യുവാവ് ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. ശ്രീധരന്റെ വീട് പണിയുമായി ബന്ധപ്പെട്ട് ഇയാള്‍ ഇടയ്ക്കിടെ ഇവരുടെ വീട്ടില്‍ താമസിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. 

ഈ യുവാവുമായി ഗിരിജയ്ക്ക് ബന്ധമുണ്ടായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാമുകനെ സ്വന്തമാക്കാന്‍ തയ്യറാക്കിയ പദ്ധതിയുടെ ഭാഗമാണ് കൊലപാതകമെന്നാണ് കരുതുന്നത്.കൊലപാതകം തങ്ങളുടെ അറിവോടെയാണെന്ന് ഭാര്യയും ഭാര്യമാതാവും തുറന്നു പറഞ്ഞതായി പൊലീസ് പറഞ്ഞു. അതേ സമയം മറ്റാര്‍ക്കെങ്കിലും ഈ സ്ത്രീയുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.


പോസ്റ്റ് മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്‌ക്കരിച്ചിരുന്നത്. കൊലപാതകമാണെന്ന് വ്യക്തമായതോടെ അടക്കം ചെയ്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇന്ന് പുറത്തെടുക്കും. ശാന്തശീലനായ വ്യക്തിയായിരുന്നു ശ്രീധരനെന്നാണ് നാട്ടുകാര്‍ പറയുന്നത്. അത്തരമൊരു മനുഷ്യനെ ഭാര്യ കൊലപ്പെടുത്തിയെന്ന സത്യം കേട്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (4 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (6 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (8 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (10 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends