Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

കേസില്‍ തന്ത്രം മെനയുന്നതാര് ദിലീപോ അതോ പോലീസോ; ഒന്നും പിടികിട്ടാതെ പൊതുജനം... ഫോണ്‍ കത്തിച്ചു കളഞ്ഞത്രേ, പ്രതിക്ക് സ്‌റ്റേഷന്‍ ജാമ്യം: നടക്കുന്നതെല്ലാം കള്ളക്കളി

03 AUGUST 2017 03:11 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി അഭിഭാഷകന്‍ സമ്മതിച്ചതോടെ ദിലീപിനെതിരെയുള്ള ഗൂഢാലോചന കേസ് എങ്ങനെയാണ് നിലനില്‍ക്കുന്നതെന്ന് നിയമവൃത്തങ്ങളില്‍ സംശയം.
ഇത്രയും ഗുരുതരമായ ഒരു കൃത്യം ചെയ്തയാളെ എങ്ങനെയാണ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതെന്നും നിയമ വ്യത്തങ്ങള്‍ സംശയിക്കുന്നു. ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ രാജു ജോസഫ് കത്തിച്ചു കളഞ്ഞതായാണ് മൊഴി നല്‍കിയിരിക്കുന്നത്.
പ്രശസ്തനായ ഒരു സിനിമാ നടന്‍ ആഴ്ചകളായി ജയില്‍ കിടക്കുമ്പോള്‍ പോലീസ് തികഞ്ഞ ലാഘവത്തോടെ മൊഴി കേട്ടത് എല്ലാവരെയും അത്ഭുതപ്പെടുത്തി. കേസിലെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍. അത് കോടതിയില്‍ ഹാജരാക്കാതിരുന്നാല്‍ എങ്ങനെയാണ് കേസ് തെളിയിക്കാനാവുക?
പള്‍സര്‍ സുനിയാണ് ഫോണ്‍ അഭിഭാഷകന് കൈമാറിയത്. പ്രതീഷ് ചാക്കോക്കാണ് ഫോണ്‍ കൈമാറിയത്. പള്‍സര്‍ സുനി പിടിയിലായതോടെയാണ് കേസിലെ നിര്‍ണായക തെളിവ് കത്തിച്ച് കളഞ്ഞത്. രാജു ജോസഫ് എത്തിയ കാര്‍ കസ്റ്റഡിയിലെടുത്ത് പോലീസ് തൃപ്തിയടഞ്ഞു.
ഇനി പോലീസ് എന്തു ചെയ്യും എന്നാണ് അറിയേണ്ടത്. പോലീസിനെ സംബന്ധിച്ചടത്തോളം കേസിലെ നിര്‍ണായക തെളിവാണ് ഇല്ലാതായത്. ദിലീപും ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവവും തമ്മില്‍ ബന്ധിപ്പിക്കാനുള്ള പാലമാണ് നഷ്ടമായിരിക്കുന്നത്. പള്‍സര്‍ സുനി ദൃശ്യങ്ങള്‍ എടുത്തത് ദിലീപിന്റെ അറിവോടെയാണെന്ന് തെളിയിക്കേണ്ട ബാധ്യത പോലീസിനുണ്ട്. അത് തെളിയിക്കാത്ത കാലത്തോളം ദിലീപ് സേഫായി മാറും.
പി സി ജോര്‍ജ് പറഞ്ഞത് സത്യമാകുമോ എന്ന സംശയവും എല്ലാവര്‍ക്കുമുണ്ട് . ദിലീപിനെ സഹായിക്കാനുള്ള ശ്രമങ്ങള്‍ സംഭവത്തിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നവരും കുറവല്ല.
പോലീസിന്റെ നീക്കങ്ങള്‍ സംശയിക്കുന്നവരെ എങ്ങനെയാണ് കുറ്റം പറയാനാവുക? ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതു കൊണ്ടു മാത്രം ഒരു കേസ് എങ്ങനെയാണ് തെളിയിക്കുക ? രാജു ജോസഫിന്റെ മൊഴി സത്യമാണോ എന്നും പരിശോധിക്കേണ്ടതല്ലേ? അഭിഭാഷകര്‍ ദിലീപിനെ സഹായിക്കുന്നതിനായി കള്ളം പറയുകയില്ലെന്ന് കണ്ടെത്തേണ്ടതല്ലേ?
.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (4 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (6 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (8 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (10 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends