Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..

പോലീസിനെ ഭയന്നോടിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; കൂട്ടുകാരന്റെ വേർപാടിൽ മനംനൊന്ത് സുഹൃത്ത്

03 AUGUST 2017 03:40 PM IST
മലയാളി വാര്‍ത്ത

‘പൊലീസ് വരുന്നതും ആരൊക്കെയോ ഓടുന്നതും കണ്ടപ്പോ അവനും പേടിച്ചു പോയി സാറേ. ഇരുട്ടിലേക്ക് അവൻ ഓടിയകലുന്നത് എന്റെയടുത്തു നിന്നാ. പിന്നെ തിരിച്ചുവന്നില്ല.’ പൊലീസിനെക്കണ്ടു ഭയന്നോടിയ വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിജിത്ത് പറയുന്നതിങ്ങനെ.

സജിനെ കാണാതായപ്പോൾ വഴിയറിയാതെ ചുറ്റിത്തിരിയുകയാണെന്നു വിചാരിച്ച അഭിജിത്തിനെ നടുക്കിക്കൊണ്ടാണു സജിന്റെ മരണവാർത്ത പുറത്തുവന്നത്. പഠനത്തിന്റെ ഇടവേളയിൽ ജോലിതേടി തൃശൂരിലേക്കു പുറപ്പെട്ടതു സജിനും രണ്ടു സുഹൃത്തുക്കളും ചേർന്നാണ്. അഭിജിത്തും ഹരികൃഷ്ണനും. മൂവരും ഒന്നിച്ചാണു തിങ്കളാഴ്ച രാത്രി ചെട്ടിയങ്ങാടിയിലേക്കു ഭക്ഷണം കഴിക്കാനിറങ്ങിയത്.

ഹരികൃഷ്ണൻ മുമ്പേ താമസസ്ഥലത്തേക്കു മടങ്ങി. പിന്നാലെ പത്തേകാലോടെ ഭക്ഷണം കഴിഞ്ഞു സജിനും അഭിജിത്തും മടങ്ങുമ്പോൾ മാരാർ റോഡിനു സമീപത്തു ഭിന്നലിംഗക്കാരായ ചിലർ ഒരുസംഘം യുവാക്കളുമായി വഴക്കടിക്കുന്നതു കണ്ടു. യുവാക്കൾ മൂന്നു ബൈക്ക‍ുകളിലായി സ്ഥലം വിട്ടയുടൻ പൊലീസ് ജീപ്പ് സ്ഥലത്തെത്തി. ഇത് കണ്ട  ഭിന്നല‍ിംഗക്കാർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.

ഇതുവഴി നടന്നുപോകുകയായിരുന്ന സജിനും അഭിജിത്തും ഭയന്നോടി. ഇരുളിലേക്ക് ഓടിപ്പോയ സജിൻ പിന്നീട് തിരിച്ചുവന്നില്ലെന്ന് അഭിജിത്ത് ഞെട്ടലോടെ പറയുന്നു. രാത്രി ഒരു മണി വരെ മുറിയിൽ കാത്തിര‍ുന്നിട്ടും കാണാതായപ്പോൾ സജിൻ വഴിയറിയാതെ അലയുകയാണെന്നു കരുതി പൊലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിച്ചു. പിറ്റേന്നു രാവിലെ മുതൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊട‍ുവിലാണു സിസിടിവി ദൃശ്യങ്ങളിൽ അഭിജിത്ത് ഓടിയ ദിശ മനസിലാക്കുന്നത്.

കോട്ടയം ചിങ്ങവനം കാഞ്ഞിരത്തറ ലക്ഷംവീട്‌ സജിന്‍സാബു (18)വിനെയാണ്‌ തൃശൂര്‍ നഗരമധ്യത്തിലെ മാരാര്‍ റോഡിലെ സ്വകാര്യ കെട്ടിടത്തിനു സമീപത്തെ കിണറ്റില്‍ ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. മനുഷ്യാവകാശ കമ്മിഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തു. മൂന്നാഴ്‌ചയ്‌ക്കകം തൃശൂര്‍ റേഞ്ച്‌ ഐ.ജി. വിശദീകരണം നല്‍കണമെന്ന്‌ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദേശിച്ചു.

തിങ്കളാഴ്‌ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം. ചൊവ്വാഴ്‌ച അഭിജിത്തും സുഹൃത്ത്‌ ഹരികൃഷ്‌ണനും ചേര്‍ന്ന്‌ വീണ്ടും സജിനെ അന്വേഷിച്ചിരുന്നു. ഇതിനിടെ പരിസരത്തെ സി.സി.ടിവി ക്യാമറകൾ പോലീസ്‌ പരിശോധിച്ചപ്പോള്‍ കെട്ടിടത്തിന്റെ അരികിലൂടെ ഓടിയതായി വ്യക്‌തമായി. തുടര്‍ന്ന്‌ ഇതിനടുത്ത കിണറ്റില്‍ വീണ്‌ സജിന്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിലെത്തി. പരിശോധനയില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തി.

മാരാര്‍ റോഡിലെ ലോഡ്‌ജിലാണ്‌ സജിനും നാല് സഹപ്രവര്‍ത്തകരും താമസിച്ചിരുന്നത്‌. പേരൂര്‍ സ്വദേശി അഭിജിത്തും പളളം സ്വദേശി ഹരികൃഷ്‌ണനും സജിനും നാട്ടകം വി.എച്ച്‌.എസ്‌.ഇയില്‍ ഗ്രാഫിക്‌ ഡിസൈനിങ്‌ വിദ്യാര്‍ഥികളായിരുന്നു. പത്ത് ദിവസം മുമ്പാണ് ജോലി ലഭിച്ചത്‌. പാലക്കാട്ടും തൃശൂരിലെ മറ്റ്‌ നഗരങ്ങളിലും പരസ്യ പ്രചാരണത്തിന്‌ പോകാറുണ്ടായിരുന്നു. സജിന്റെ അമ്മ മറിയാമ്മ. ഏഴാം ക്ലാസ്‌ വിദ്യാര്‍ഥിയായ അച്ചു സഹോദരന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (4 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (4 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (5 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (5 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (5 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (6 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (6 hours ago)

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദര്‍ശിച്ച് നടി സാമന്ത  (7 hours ago)

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു  (7 hours ago)

തിരുവനന്തപുരം വിമാനത്താവളത്തില്‍ പുത്തന്‍ ഫയര്‍ എഞ്ചിന്‍  (8 hours ago)

എനര്‍ജി ഡ്രിങ്ക് നിരന്തരം കുടിക്കുന്ന ശീലമാക്കിയ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഖത്തര്‍  (9 hours ago)

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കൂടി മഞ്ഞ അലര്‍ട്ട്  (10 hours ago)

യുദ്ധം അവസാനിച്ചോ?" ഇറാനിൽ ട്രംപിന് പിഴച്ചുവോ ? ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ ആ തീരുമാനത്തിന് പിന്നിൽ ..... ഹോർമുസ് തുറക്കുന്നു, എണ്ണവില താഴുന്നു:  (10 hours ago)

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം  (11 hours ago)

Malayali Vartha Recommends