Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സിനിമാനടിമാരെ ആദരിക്കേണ്ട ആവശ്യം എനിക്കില്ല... നടിക്കെതിരെ പറഞ്ഞതില്‍ ഉറച്ച് നിന്ന് വീണ്ടും പി.സി. ജോര്‍ജ്

07 AUGUST 2017 12:56 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച സംഭവത്തില്‍ വീണ്ടും ദിലീപിനെ അനുകൂലിച്ച് പിസി ജോര്‍ജ്. പൊലീസിനെതിരെയാണ് ഇത്തവണ പിസിയുടെ തിരിഞ്ഞത്. ഈ നിര്‍ഭയയെക്കാള്‍ കൂടുതല്‍ ഭീകരമായി ആക്രമിച്ചതാണ് ഈ പെണ്‍കുട്ടിയെ എന്ന് പൊലീസ് പ്രസ്താവന നല്‍കണം. അതാണ് പൊലീസിലെ ഏറ്റവും വലിയ മര്യാദക്കേട്. നിര്‍ഭയ എന്നാല്‍ ആറോ ഏഴോ കശ്മലന്‍മാര്‍ ബലാല്‍സംഗം ചെയ്ത് കൊല്ലാറാക്കി ബസില്‍നിന്ന് വലിച്ചെറിഞ്ഞ പെണ്‍കുഞ്ഞാണ്. അതാണ് നിര്‍ഭയ. ആ കുഞ്ഞിനെക്കാള്‍ ഭീകരമായി ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചെങ്കില്‍ രണ്ടാംദിവസം ഈ കൊച്ചെങ്ങെനെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്.

ആ കുട്ടിയോട് ചെയ്തത് എഫ്.ഐ.ആറില്‍ കൊടുത്തിട്ടുണ്ടല്ലോ. അത് ഹൈക്കോടതിയില്‍ പറഞ്ഞാല്‍ പോരെ. അതിനുപകരം നിര്‍ഭയയെക്കാള്‍ ഭീകരമായി ആക്രമിച്ചുഎന്ന് പറയുന്നതെന്തിനാണ്.

സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ ശരീരത്തില്‍ തൊടുന്നതുപോലും തെറ്റാണ്.പൊലീസ് പറയേണ്ടത് നിര്‍ഭയയെക്കാള്‍ ഭീകരമായി പീഡിപ്പിച്ചുവെന്നാണോ. അതാണ് അവിശ്വാസമുണ്ടാക്കുന്നത്. ഞാന്‍ പോലീസിനെയാണ് കുറ്റപ്പെടുത്തുന്നത്. പൊലീസ് കാണിച്ച മര്യാദക്കേട് എന്നാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ ഈ പെണ്‍കുട്ടിയെ ആക്രമിച്ചില്ല എന്ന് ഞാന്‍ പറഞ്ഞില്ല.

ഒരു എം.എല്‍.എ എന്ന നിലയില്‍ ശരിചെയ്യാന്‍ ബാധ്യതപ്പെട്ടവനാണ് ഞാന്‍. ദിലീപിന്റെ പേരില്‍ 19 തെളിവുണ്ടെന്ന് പറയുന്നു. ഒരു കേസ് ജനത്തിനുമുന്നില്‍ വിശ്വാസത്തോടെ പറയാന്‍ സാധിച്ചിട്ടുണ്ടോ. ഒരുതെളിവ് ജനത്തിനുമുന്നില്‍ വച്ചാല്‍ മതി എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ ഈ പ്രശ്‌നം നിര്‍ത്തിയേക്കാം

ഇത് ജനാധിപത്യരാജ്യമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തണം. കോടതിക്ക് ബോധ്യപ്പെട്ടാല്‍ ശിക്ഷ. കോടതി വെറുതെവിടുന്ന കാര്യംപോലും ജനങ്ങളുടെ ജനകീയ കോടതി വെറുതെ വിടുകയില്ല. കുറ്റം ചെയ്താല്‍ ജനകീയകോടതിയില്‍ ശിക്ഷയുണ്ടാകും.

ആര് വേദനിപ്പിച്ചു. പിന്നെ സിനിമാനടിമാരെ ആദരിക്കേണ്ട ആവശ്യം എനിക്കില്ല. ആ നടിയെ പറ്റി നല്ലവാക്കുമാത്രമല്ല ഞാന്‍ പറയുന്നത്. ആ നടിയെ എനിക്ക് ഇഷ്ടമാണ്. ഒരു സംശയവും വേണ്ട ആ നടിയെ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. ഇവിടെ പുരുഷന്‍മാര്‍ പലകാര്യങ്ങള്‍ക്കും ഇരയാകുന്നു. എം.വിന്‍സന്റ് എം.എല്‍.എ. ജയിലില്‍ കിടക്കുന്നതിനും എനിക്ക് ദുഃഖമുണ്ട്. ജോസ് തെറ്റയിലിന് ഇത്തരം അനുഭവം ഉണ്ടായപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജാമ്യം കിട്ടുമോ ഇല്ലയോ എന്ന് കാത്തിരുന്നു, അറസ്റ്റ് ചെയ്തില്ല, എന്നാല്‍ ആ മര്യാദ പിണറായി കാണിച്ചില്ല. ഇവിടെയുള്ള മനുഷ്യസമൂഹത്തിനും, പരിഷ്‌കൃത സമൂഹത്തിനും നീതിബോധമുള്ളവര്‍ക്കും മാന്യമായ സ്ത്രീകള്‍ക്കും സഹായകരമായ ഉറച്ചനിലപാടുമായി ഞാന്‍ മുന്‍പോട്ട് പോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (6 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (7 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (8 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (8 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (9 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (10 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (10 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (10 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (11 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (11 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (11 hours ago)

Malayali Vartha Recommends