Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കാണാമറയത്തുള്ള പൊന്നുമോളെയോര്‍ത്ത് കുടുംബം കണ്ണീര്‍ക്കയത്തില്‍; മൂന്നരവയസ്സുകാരിയെ തിരയാന്‍ പാണത്തൂരില്‍ ഇന്ന് ദുരന്തനിവാരണ സേനയെത്തും; ഓവു ചാലില്‍ സ്‌കൂബ് ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തും!

08 AUGUST 2017 09:50 AM IST
മലയാളി വാര്‍ത്ത

പാണത്തൂരിൽ ഓവുചാലിൽ വീണു കാണാതായ സന ഫാത്തിമ എന്ന നാലുവയസ്സുകാരിയെ കണ്ടെത്താൻ ഇന്ന് സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരെത്തുമെന്നു ജില്ലാ കലക്ടർ കെ.ജീവൻബാബു പറഞ്ഞു. രാവിലെ പാണത്തൂരിലെത്തുന്ന സംഘം ഓവുചാലിൽ കൂടി കുട്ടി ഒഴുകിപ്പോയി എന്നു പറയുന്ന ബാപ്പുങ്കയം പുഴയിൽ സ്കൂബ് ക്യാമറ ഉപയോഗിച്ചു പരിശോധന നടത്തും. വെള്ളത്തിലിറക്കുന്ന ക്യാമറയിൽ നൂറു മീറ്റർ ദൂരത്തിലുള്ള വസ്തുക്കൾ പതിയും. ഇത്തരത്തിലുള്ള പരിശോധനയിലൂടെ പുഴയിലെ അടിത്തട്ടിൽ വരെ തിരച്ചിൽ നടത്താനാകും. ഇത്തരം പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് സ്കൂബ് ക്യാമറയുടെ സഹായം തേടേണ്ടിവരുന്നത്.

വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് പാണത്തൂർ ബാപ്പുങ്കയത്തെ വീട്ടുമുറ്റത്തുനിന്നു സന ഫാത്തിമയെ കാണാതാകുന്നത്. ശക്തമായ മഴയിൽ മുറ്റത്തെ ഓവുചാലിൽ നിറയെ വെള്ളമായിരുന്നു. കുട്ടിയുടെ കുടയും ചെരിപ്പും ഓവുചാലിനു സമീപത്തുനിന്നു കണ്ടതിനാലാണ് കുട്ടി ഓവുചാലിൽ വീണ് ഒഴുകിപ്പോയതായിരിക്കാമെന്ന് പൊലീസ് പറയുന്നത്. മറ്റു രീതിയിൽ കാണാതാകാൻ സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു.

 

കാണാമറയത്ത് ഒളിച്ചിരിക്കുന്ന പൊന്നുമോള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ഇടനെഞ്ച് പൊട്ടി കാത്തിരിക്കുകയാണ് ഇബ്രാഹിമും ഭാര്യ ഹസീനയും കുടുംബവും. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം വീട്ടുമുറ്റത്തുനിന്നും കാണാതായ സന ഫാത്തിമയെ അഞ്ചുനാള്‍ തിരഞ്ഞിട്ടും ഇതുവരെയും കണ്ടെത്താനാകാത്തത് കുടുംബത്തിന് കടുത്ത മാനസിക വിഷമമാണുണ്ടാക്കിയിരിക്കുന്നത്.

തന്റെ കൈവിരല്‍ തുമ്പില്‍ തൂങ്ങി പുഞ്ചിരിച്ചുകൊണ്ട് വീട്ടിലെത്തിയ മകളെ കണ്ണടച്ച് തുറക്കുംമുമ്പ് കാണാതായതിന്റെ നടുക്കം ഹസീനയില്‍ നിന്നും വിട്ടുമാറിയിട്ടില്ല. കരഞ്ഞ് തളര്‍ന്നുകഴിയുന്ന ഹസീനയെയും ഇബ്രാഹിമിനെയും സമാശ്വസിപ്പിക്കാന്‍ ആര്‍ക്കും ആവുന്നില്ല. ആശ്വാസവചനവുമായി എത്തുന്നവര്‍ പോലും ഇവരുടെ സങ്കടത്തിന് മുന്നില്‍ നിശബ്ദരാകുന്നു.

തീരദേശ സേന പോലും പുഴയുടെ ആഴങ്ങളില്‍ മുങ്ങിത്തപ്പിയിട്ടും സനയെക്കുറിച്ച് തുമ്പൊന്നും ലഭിച്ചില്ല. മകള്‍ ഒരിക്കലും വെള്ളത്തില്‍ ഒഴുകിപ്പോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇബ്രാഹിം. കാരണം മുറ്റത്ത് അല്‍പം വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടാല്‍ പോലും അവള്‍ക്ക് പേടിയാണ്. ആ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കില്ലെന്ന് ഇബ്രാഹിം പറയുന്നു. അതുകൊണ്ട് തന്നെ വെള്ളം നിറഞ്ഞ തോടിലേക്ക് മകള്‍ ഒരിക്കലും പോകില്ലെന്ന് തന്നെയാണ് ഇബ്രാഹിം കരുതുന്നത്.

വെള്ളത്തിലേക്ക് പോകില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ടു തന്നെയായിരുന്നു മുറ്റത്ത് നില്‍ക്കുകയായിരുന്ന മകളെ ഹസീനയും കാര്യമായി ശ്രദ്ധിക്കാതിരുന്നത്. ചെറിയ കുട്ടിക്ക് മുലപ്പാല്‍ നല്‍കി തിരിച്ചുവന്നപ്പോഴാണ് സനയെ കാണാനില്ലെന്നറിഞ്ഞത്. പതിവായി കളിക്കാന്‍ പോകുന്ന തൊട്ടടുത്ത മൂന്ന് വീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്തതാണ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ആശങ്ക. പുഴയിൽ മൂന്നു ദിവസം അഗ്നിശമന സേനയും രണ്ട് ദിവസം നീലേശ്വരം തീരരക്ഷാ സേനയും തിരച്ചിൽ നടത്തിയെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല.

 

ഇതോടെയാണ് സംസ്ഥാന ദുരന്തനിവാരണ സേനയിലെ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ടത്. പി.കരുണാകരൻ എംപി ഇന്നലെ സന ഫാത്തിമയുടെ വീട്ടിലെത്തി സർക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അന്വേഷണത്തിന് വെള്ളരിക്കുണ്ട് സിഐ എം.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.

പാണത്തൂരിൽ സന ഫാത്തിമയെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ മാധ്യമവാർത്തകളെത്തുടർന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസർ എന്നിവർ 15 ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (6 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (6 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (7 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (8 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (8 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (8 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (9 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (10 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (10 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (10 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (11 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (11 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (11 hours ago)

Malayali Vartha Recommends