Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഞാനെന്റെ അനുജനെ പോലെ കരുതുന്ന ദിലീപിനെ ജയിലില്‍ പോയി കണ്ടു

08 AUGUST 2017 11:54 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് പല തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. അതേസമയം, ജയിലില്‍ കഴിയുന്ന ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കുമെന്നറിയാന്‍ വെമ്പല്‍കൊള്ളുന്നവരാണധികവും. ഈയവസരത്തിലാണ് ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവും ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റുമായ ജി സുരേഷ്‌കുമാര്‍ ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയത്. ശത്രുക്കള്‍ക്കുപോലും അലിവ് തോന്നുന്ന അവസ്ഥയിലാണ് ദിലീപിന് ഇപ്പോള്‍ ഉള്ളതെന്നാണ് സുരേഷ്‌കുമാര്‍ വെളിപ്പെടുത്തിയത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്‌കുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

'ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ഗര്‍ഭിണിയാണ്', 'കാവ്യയെ ഉടന്‍ പൊലീസ് അറസ്റ്റ് ചെയ്യും', ഇത്രയും നാള്‍ കണ്ടതല്ല കാവ്യയുടെ യഥാര്‍ഥ മുഖം, 'മീനാക്ഷി ദുബായ്ക്ക് പോയി', 'മീനാക്ഷി സ്‌കൂളിലൊന്നും പോകാനാകാതെ വീട്ടിലിരിക്കുന്നു' തുടങ്ങിയവയായിരുന്നു ഇവയിലെല്ലാം നിറഞ്ഞു നിന്നത്. ഈ വാര്‍ത്തകളുടെയൊക്കെ നിജസ്ഥിതി എന്തെന്ന് പറയുകയാണ് നിര്‍മാതാവ് സുരേഷ് കുമാര്‍. 

'ദിലീപിന്റെ കുടുംബത്തൊക്കെ കുറിച്ചൊക്കെ എന്തൊക്കെയാണ് പ്രചരിക്കുന്നത്. അവരെല്ലാം നിസംഗരാണ്. എന്തു ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥ. ദിലീപിന്റെ അനിയന്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു, കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല എന്നൊക്കെയുള്ള എല്ലാ പ്രചരണങ്ങളും നുണകളാണ്. കാവ്യയുമായും സംസാരിച്ചു. എന്തു ചെയ്യണമെന്ന് ആ കുട്ടിയ്ക്ക് അറിയില്ല. '

'അവരുടെയൊക്കെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. കാവ്യയുടെ അമ്മ വെറും സാധാരണക്കാരിയായ അമ്മയാണ്. മകള്‍ സിനിമയില്‍ അഭിനയിച്ചു താരമായി എന്നു കരുതി എന്തൊക്കെയാണ് അവര്‍ കേള്‍ക്കേണ്ടത്. 

മീനാക്ഷി സ്‌കൂളില്‍ പോകുന്നുണ്ട്. ആ സ്‌കൂള്‍ അധികൃതരും കൂട്ടുകാരും വലിയ പിന്തുണയാണു നല്‍കുന്നത്. ആ കുട്ടിയ്ക്ക് എന്തെങ്കിലും തരത്തിലുളള ശല്യമുണ്ടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും തടയിടണം എന്നാണ് അവരുടെ നിര്‍ദ്ദേശം.

ദിലീപിന്റെ അമ്മയുടെ കാര്യമാണ് കഷ്ടം. ഏതു നിമിഷവും കരച്ചിലാണവര്‍. എന്നെ കെട്ടിപ്പിടിച്ചു കരയുകായിരുന്നു കണ്ടപ്പോള്‍. ദിലീപ് ഇന്നു വരും നാളെയെത്തും എന്നൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് ആശ്വസിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത്.

ദിലീപിന്റെ അനിയന്‍ ദിലീപിനേക്കാള്‍ താത്വികനാണ്. ഭീഷണിപ്പെടുത്താന്‍ പോയിട്ട് അയാള്‍ക്ക് നന്നായി സംസാരിക്കാന്‍ തന്നെയറിയില്ല. എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടെങ്കില്‍ തന്നെ അന്നേരത്തെ അവസ്ഥയില്‍ പറഞ്ഞതാണ്. എല്ലാവരും നിര്‍ത്തട്ടെ എന്നിട്ടു ഞങ്ങള്‍ സത്യം പറയാം എന്നേ ഉദ്ദേശിച്ചു കാണുകയുളളൂ.

'എനിക്കിപ്പോഴും മനസിലാകുന്നില്ല ഒരു വ്യക്തിയെ ഇത്രമേല്‍ ആക്രമിച്ചിട്ട് ചാനലുകാര്‍ക്കും യുട്യൂബില്‍ വിഡിയോ ചെയ്യുന്നവര്‍ക്കും എന്തു നേട്ടമാണ് ഉണ്ടാകുകയെന്ന്. ഇങ്ങനെയുള്ള കപടപ്രചരണങ്ങള്‍ അവര്‍ പൈസ ഉണ്ടാക്കാനുള്ള മോശം വഴികള്‍ മാത്രമാണ്. അത്തരം കാര്യങ്ങള്‍ ഒരു വ്യക്തിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മാനസികമായി തകര്‍ക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ല.' സുരേഷ് കുമാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (4 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (5 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (6 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (6 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (6 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (7 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (8 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (8 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (9 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (9 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (9 hours ago)

Malayali Vartha Recommends