Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സിയാച്ചിനില്‍ വീരമൃത്യു വരിച്ച സൈനികന്റെ ഒന്നര വയസുകാരി മകള്‍ അച്ഛനെ വീണ്ടും കണ്ടു

09 AUGUST 2017 10:40 AM IST
മലയാളി വാര്‍ത്ത

ഒന്നര വയസുകാരി മീനാക്ഷി തന്റെ അച്ഛനെ ആദ്യമായി കണ്ടു. ഒരിക്കലും കണ്ടിട്ടില്ലാത്ത, രാജ്യസുരക്ഷാ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച അച്ഛന്റെ ജീവിതം ആസ്പദമാക്കിയെടുത്ത ഹ്രസ്വചിത്രത്തിലൂടെയാണ് അച്ഛനെ കണ്ടത്. സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച സൈനികന്‍ സുധീഷിന്റെ ഓര്‍മകള്‍ നിറഞ്ഞ വേദിയില്‍ വിതുമ്പലൊതുക്കിയ ഹൃദയവുമായാണു ഭാര്യ സാലുമോളും മകള്‍ മീനാക്ഷിയും ആദരവ് ഏറ്റുവാങ്ങിയത്. അമ്മയുടെ കണ്ണീരോര്‍മ്മകള്‍ക്കു മുന്നില്‍ മീനാക്ഷി ഫോട്ടോയ്ക്കു പോസ് ചെയ്തു. 

2016 ഫെബ്രുവരി മൂന്നിനു സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞുവീണു മരിച്ച ജവാന്‍ കൊല്ലം മണ്‍റോത്തുരുത്ത് കൊച്ചടുക്കത്ത് വീട്ടില്‍ ബി. സുധീഷിന്റെ സ്മരണയ്ക്കായി ഒരുക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനാണു സുധീഷിന്റെ പിതാവ് ബ്രഹ്മപുത്രനൊപ്പം സാലുമോളും മീനാക്ഷിയുമെത്തിയത്. മീനാക്ഷി ജനിച്ചു നാലു മാസമായപ്പോഴാണ്, മകളെ ഒരു നോക്കുകാണാനാകാതെ സുധീഷ് വീരമൃത്യു വരിച്ചത്. 22 വയസുള്ള ഭാര്യ സാലുമോളുടെ ജീവിതം ഇപ്പോള്‍ മകള്‍ക്കു വേണ്ടിയാണ്. സുധീഷിന്റെ മാതാപിതാക്കളായ ബ്രഹ്മപുത്രനും പുഷ്പവല്ലിക്കുമൊപ്പമാണ് സാലുമോള്‍ താമസിക്കുന്നത്. 

ആശ്രിതനിയമനം വഴി സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ലഭിക്കാത്തതാണ് ഈ കുടുംബത്തെ ദുരിതത്തിലാക്കുന്നത്. അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി സാലുമോള്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നതായി ബ്രഹ്മപുത്രന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഉത്തരവുമിറക്കിയിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങള്‍ നേരില്‍കണ്ടിരുന്നു. അടിയന്തരമായി പരിഗണിക്കാം എന്നു പറഞ്ഞതല്ലാതെ തുടര്‍നടപടികള്‍ എന്തായി എന്നതിനെക്കുറിച്ച് ഈ കുടുംബത്തിനു വ്യക്തതയില്ല. നാട്ടില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍, വീരമൃത്യു വരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്കു ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് അപേക്ഷ നല്‍കിയതുമില്ല. 



കൊല്ലം എസ്.എന്‍. കോളജില്‍നിന്നു ബോട്ടണി ബിരുദം നേടിയ സാലുമോള്‍ക്ക് ഫിഷറീസ് വകുപ്പില്‍ നിയമനം നല്‍കാമെന്നു മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നെങ്കിലും തീരുമാനം വൈകുന്നത് ഈ കുടുംബത്തെ ആശങ്കയിലാക്കുന്നു. ബ്രഹ്മപുത്രന്റെ മറ്റൊരു മകനും സൈന്യത്തിലാണ്. മകള്‍ സുരേഖ കുണ്ടറ കെ.എസ്.എഫ്.ഇയില്‍ ജോലി ചെയ്യുന്നു. 

ജി.എസ്. ശ്രീകാന്ത് നിര്‍മിച്ച് ദേവ് ജി. ദേവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രമാണ് ഭാരതീയന്‍ ഇന്ത്യന്‍ സൈനികന്‍. എറണാകുളം സെന്റ് തേരേസാസ് കോളജില്‍ നടന്ന ചടങ്ങില്‍ നടന്‍ ജയറാമും സംവിധായകന്‍ മേജര്‍ രവിയും സംയുക്തമായി ചിത്രം പ്രകാശനം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (4 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (5 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (6 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (6 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (6 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (7 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (8 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (8 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (9 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (9 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (9 hours ago)

Malayali Vartha Recommends