Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

വക്കീലന്‍മാര്‍ തോറ്റിടത്ത് ജയിക്കാനായി ഒത്തുതീര്‍പ്പ് ലോബി; ദിലീപ് അനന്തമായി ജയിലില്‍ കഴിയവേ ലോബി ജോലി തുടങ്ങി; ദിലീപിന്റെ ജാമ്യത്തിന് മുമ്പ് പള്‍സര്‍ സുനി മൊഴിമാറ്റും

09 AUGUST 2017 11:47 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പേരും പ്രശസ്തിയുമുള്ള വക്കീലന്‍മാര്‍ വിചാരിച്ചിട്ടും ദിലീപിന് ജാമ്യം ലഭിക്കാത്തത് ദിലീപിനേയും സംഘത്തേയും മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇങ്ങനെ അനന്തമായി ജാമ്യം നീണ്ടു പോയാല്‍ പിന്നെ എല്ലാം കൈവിട്ടു പോകും. അതിനാല്‍ ഒത്തു തീര്‍പ്പാണ് നല്ലതെന്നാണ് ദിലീപിന്റെ അടുപ്പക്കാരും പറയുന്നത്. കോടികള്‍ കളഞ്ഞാലും വേണ്ടില്ല. ദിലീപ് പുറത്തിറങ്ങിയാലെ സിനിമാക്കാര്‍ക്കും ഗുണമുള്ളൂ. 

സുനിയുമായി ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നുവെന്നാണ് പൊലീസിനും ലഭിക്കുന്ന സൂചന. കേസില്‍ അറസ്റ്റിലായിരിക്കുന്ന ദിലീപിന്റെ അടുപ്പക്കാരാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസ് കോടതിയില്‍ എത്തുന്നതോടെ മൊഴിമാറ്റം അടക്കമുള്ള കാര്യങ്ങള്‍ക്ക് തയാറാകാനാണ് സുനിക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നത്. അങ്ങനെ വന്നാല്‍ കേസ് ദുര്‍ബലമാകുമെന്നും ശിക്ഷയില്‍ നിന്നും ഒഴിവാകാമെന്നും ദിലീപുമായി ബന്ധപ്പെട്ടവര്‍ കണക്കുകൂട്ടുന്നുണ്ട്. ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് സുനി തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് സമ്മര്‍ദ്ദതന്ത്രത്തിലൂടെ ഉദ്ദേശിക്കുന്ന കാര്യം നേടിയെടുക്കുകയാണ് സുനിയുടെ ലക്ഷ്യം.

മാഡം ആരാണെന്ന് അറസ്റ്റിലായ വിഐപി 16നു മുമ്പ് പോലീസിനോടു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി ഭീഷണി ഒത്തുതീര്‍പ്പിലൂടെ നേട്ടമുണ്ടാക്കിയെടുക്കാനുള്ള തന്ത്രമായാണ് പൊലീസ് വിലയിരുത്തുന്നത്. അന്വേഷണം ബോധപൂര്‍വം വഴിതിരിച്ചുവിടാനുള്ള സുനിയുടെ തന്ത്രമാണിതെന്ന് പൊലീസ് കരുതുന്നു. ഈ ഒത്തുതീര്‍പ്പിനെ പൊളിച്ച് കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരിക എന്ന ദൗത്യത്തിലാണ് പോലീസ്. 

ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി കോടതി 22 വരെ കഴിഞ്ഞ ദിവസം നീട്ടിയിരുന്നു. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് റിമാന്‍ഡ് 14 ദിവസത്തേക്കു കൂടി നീട്ടിയത്. എന്തെങ്കിലും പരാതിയുണ്ടോ എന്നു കോടതി ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. ഹൈക്കോടതി മുന്‍പാകെ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്നാണു സൂചന. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുണ്ടെന്നും ദിലീപിന്റെ ഡ്രൈവറും സഹായിയുമായ അപ്പുണ്ണിയുടെ മൊഴി എടുക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു നേരത്തെ പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തത്.

എന്നാല്‍, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണ്‍ നശിപ്പിച്ചതായി സുനിലിന്റെ ആദ്യ അഭിഭാഷകര്‍ കുറ്റസമ്മത മൊഴി നല്‍കിയ സാഹചര്യത്തിലാണു ജാമ്യാപേക്ഷ വീണ്ടും നല്‍കാന്‍ പ്രതിഭാഗം തയ്യാറെടുക്കുന്നത്. ദിലീപിനെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (4 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (5 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (6 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (6 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (6 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (7 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (8 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (8 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (9 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (9 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (9 hours ago)

Malayali Vartha Recommends