Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഡി സിനിമാസ് തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് ഹൈക്കോടതി

09 AUGUST 2017 01:10 PM IST
മലയാളി വാര്‍ത്ത

ഡി സിനിമാസ് തുറക്കാം. നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് തിയറ്റര്‍ അടച്ചു പൂട്ടിയ നഗരസഭാ തീരുമാനം ഹൈക്കോടതി റദ്ദാക്കി. ലൈസന്‍സ് റദ്ദാക്കാന്‍ ചാലക്കുടി നഗരസഭയ്ക്ക് അധികാരമില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി, തിയറ്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്ന് ഉത്തരവിലൂടെ അറിയിച്ചു.

തിയറ്റര്‍ പൂട്ടാന്‍ നഗരസഭാ കൗണ്‍സില്‍ എടുത്ത തീരുമാനം നിയമപരമല്ലെന്നും നിയമാനുസൃതമായ എല്ലാ അനുമതികളോടും കൂടിയാണ് തിയറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി കണ്ടെത്തി. മതിയായ കാരണങ്ങള്‍ ഇല്ലാതെയാണ് തിയറ്റര്‍ അടച്ചു പൂട്ടാന്‍ നഗരസഭ ഉത്തരവിട്ടതെന്നും കോടതി നിരീക്ഷിച്ചു. ലൈസന്‍സ് വ്യവസ്ഥയുടെ ചട്ടലംഘനമോ മറ്റ് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഡി സിനിമാസിനു തുറന്നു പ്രവര്‍ത്തിക്കാം.
 നഗരസഭാ കൗണ്‍സിലിന് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ അധികാരമില്ല. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ലൈസന്‍സ് അനുവദിച്ച സ്ഥാപനം പൂട്ടാന്‍ സെക്രട്ടറിക്കു മാത്രമേ അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കി.



ഡി സിനിമാസ് തിയറ്റര്‍ നഗരസഭ അടച്ചുപൂട്ടിയതിനെതിരെ സഹോദരന്‍ അനൂപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ലൈസന്‍സോടു കൂടിയാണ് തിയറ്റര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.


ഡി സിനിമാസില്‍ എസിക്കു വേണ്ടി ഉയര്‍ന്ന എച്ച്പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്നു കാണിച്ചാണു ചാലക്കുടി നഗരസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രമേയം പാസാക്കി തിയറ്റര്‍ പൂട്ടിച്ചത്. നോട്ടിസ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി.  ഈ നടപടി ചെറിയൊരാശ്വാസമാകും ദിലീപിന് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (4 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (5 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (6 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (6 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (6 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (7 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (7 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (8 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (8 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (8 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (9 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (9 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (9 hours ago)

Malayali Vartha Recommends