പിറകിലേക്കെടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കാര്‍ കിണറ്റിലേക്ക്

പിന്നോട്ടെടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കാര്‍ മുറ്റത്തെ കിണറ്റില്‍ വീണു. നിറയെ വെള്ളമുള്ള കിണറില്‍ മുങ്ങിയ കാറില്‍നിന്ന് ഉടമ അദ്ഭുതകരമായി രക്ഷപ്പെട്ടു. പന്നിയങ്കര കണ്ണഞ്ചേരി ഹേവ അപ്പാര്‍ട്‌മെന്റിലെ താമസക്കാരന്‍ ഫറോക്ക് വലിയാട്ട് ഫൈസലാണ് (56) ബുധനാഴ്ച ഉച്ചക്ക് രണ്ടേകാലോടെ അപകടത്തില്‍പ്പെട്ടത്.
കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ പെട്ടെന്ന് തൊട്ടടുത്ത കിണറിന്റെ ആള്‍മറയിലിടിച്ച് പിന്‍ഭാഗം കുത്തി കിണറിലേക്ക് വീഴുകയായിരുന്നു. ഓട്ടോമാറ്റിക് ഗിയറുള്ള സെലേറിയ കാറാണ്. മൂന്നാള്‍ ആഴത്തില്‍ വെള്ളമുള്ള കിണറില്‍, കാര്‍ പൂര്‍ണമായും മുങ്ങും മുമ്പ് മുന്നിലെ ഡോര്‍ തുറക്കാനായതിനാലാണ് ഫൈസലിന് രക്ഷപ്പെടാനായത്. വ്യാസം കൂടിയ കിണറായതിനാലാണ് ഫൈസലിന് ഡോര്‍ തുറക്കാനായത്.
നിസ്സാര പരിക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സ്‌റ്റേഷന്‍ ഓഫിസര്‍ അജിത്കുമാര്‍ പനോത്തിന്റെ നേതൃത്വത്തില്‍ മീഞ്ചന്ത അഗ്‌നിശമന വിഭാഗം എത്തി. മുങ്ങല്‍ വിദഗ്ധരായ ഇ. ഹാബുദ്ദീന്‍, ടി.എസ്. രതീഷ് എന്നിവര്‍ കിണറ്റില്‍ മുങ്ങി ക്രെയിനിന്റെ സഹായത്തോടെയാണ് കാര്‍ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha























