യുവനടിയുടെ പരാതി: കേസ് ഒത്തുതീര്‍പ്പിലേക്ക്

ജാമ്യാപേക്ഷയെ പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ എതിര്‍ത്തിരുന്നു. സാക്ഷികള്‍ സിനിമാ രംഗത്തു നിന്നുള്ളവരായതിനാല്‍ സ്വാധീനശേഷിയുണ്ട്. നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനായിട്ടില്ല എന്നീ കാര്യങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജീന്‍പോളിനെയും ശ്രീനാഥിനെയും കൂടാതെ സിനിമാ ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചന, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാത്രമല്ല സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലവും നല്‍കിയില്ലെന്നും പരാതിയില്‍ നടി വ്യക്തമാക്കിയിരുന്നു.
പ്രമുഖ എന്റര്‍ടെയ്ന്‍മന്റ് ചാനലിലെ അവതാരക കൂടിയായ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. നടനും സംവിധായകനുമായ ലാലിന്റെ പുത്രനാണ് ജീന്‍ പോള്‍ ലാല്‍.
https://www.facebook.com/Malayalivartha























