ചിന്താ ജെറോം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ പട്ടാപ്പകല്‍ ആക്രമണം; ചില്ലുകള്‍ തകര്‍ന്നു

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം. ചിന്തയുടെ വാഹനത്തിന് സമീപം എത്തിയ അക്രമി ആയുധം ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ വെട്ടിപ്പൊളിക്കാന്‍ ശ്രമിച്ചു. കാറിന്റെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ആറ്റിങ്ങലിന് അടുത്ത് കല്ലമ്പലത്ത് വെച്ചായിരുന്നു സംഭവം. കാര്‍ ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുന്നേരത്തായിരുന്നു അക്രമി പാഞ്ഞടുത്തത്. കൈയിലുണ്ടായിരുന്ന വെട്ടുകത്തി കൊണ്ടായിരുന്നു ആക്രമണം. അക്രമിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha

























