Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

ജാമ്യത്തിനായി ശക്തമായ ആരോപണവുമായി അഡ്വ. രാമന്‍ പിള്ള... എഡിജിപി ബി. സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ ബന്ധമുണെന്ന് ദിലീപ്

10 AUGUST 2017 10:16 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകനായ അഡ്വ. രാമന്‍ പിള്ള ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ദിലീപിന് ക്ലീന്‍ ചീട്ട് നല്‍കുന്ന തരത്തിലാണ്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി. സന്ധ്യയും തന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരും തമ്മില്‍ ബന്ധമുണ്ടെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ഗുരുതരമായ ആരോപണങ്ങളുള്ളത്.

മഞ്ജു വാര്യര്‍, പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍ എന്നിവരുമായി ബന്ധപ്പെട്ട് നടന്ന ചോദ്യം ചെയ്യലില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിയെന്നും ദിലീപ് ആരോപിക്കുന്നു. അന്വേഷണത്തലവന്‍ ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് സന്ധ്യ തന്നെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യുന്ന സമയത്ത് ശ്രീകുമാര്‍ മേനോന് എതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ എഡിജിപി റെക്കോഡ് ചെയ്തില്ല. ആ സമയത്ത് വിഡിയോ ക്യാമറ ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്കിയെന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നു.

കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി തന്നെ വിളിച്ച വിവരം അന്ന് തന്നെ ഡിജിപിയെ അറിയിച്ചെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. ഏപ്രില്‍ പത്തിനാണ് സുനി ജയിലില്‍ നിന്നും വിളിച്ചത്. അന്ന് തന്നെ ഡിജിപിയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. വിളിച്ച നമ്ബരും കൈമാറി. സുനി വിളിച്ചതിന്റെ ഓഡിയോ സന്ദേശം ഡിജിപിയുടെ പേഴ്‌സണല്‍ നമ്ബറിലേയ്ക്ക് വാട്‌സ് ആപ്പിലൂടെ അയച്ചെന്നും ദിലീപ് പറയുന്നു.

ജയിലില്‍നിന്നു സുനി അയച്ച കത്തില്‍ രണ്ടു കോടിയുടെ കാര്യം പറയുന്നില്ലെന്നും പിന്നെങ്ങനെയാണു രണ്ടു കോടി രൂപയാണ് സുനി ആവശ്യപ്പെട്ടതെന്നു ദിലീപ് അറിഞ്ഞതെന്നും ജാമ്യാപേക്ഷയെ എതിര്‍ക്കവേ പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഹോട്ടലില്‍വച്ചു ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദവും തെറ്റാണ്. 2013ലെ അമ്മ താരനിശയുടെ റിഹേഴ്‌സല്‍ നടക്കുമ്‌ബോള്‍ സുനി അവിടെ വന്നിരിക്കാം. എന്നാല്‍ പള്‍സര്‍ സുനിയെ തനിക്കു മുഖപരിചയം പോലുമില്ലെന്നും ദിലീപ് ആവര്‍ത്തിച്ചു. അമ്മ താരനിശയുടെ റിഹേഴ്‌സല്‍ നടക്കുമ്‌ബോള്‍ അബാദ് പ്ലാസയിലാണു ദിലീപ് താമസിച്ചിരുന്നത്. നേരത്തേ ദിലീപിനെ ഇവിടെയെത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ നാല് പ്രാവശ്യം ദിലീപും പള്‍സര്‍ സുനിയും കൂടിക്കണ്ടുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ ശരിയല്ല. ഒരിക്കല്‍ പോലും ദിലീപും പള്‍സര്‍ സുനിയും ഫോണില്‍ സംസാരിച്ചിട്ടില്ല. പ്രമുഖ നടനായ ദിലീപ് കാരവന്റെ സിനിമാ ലൊക്കേഷനില്‍ മറവില്‍ ഗൂഢാലോചന നടത്തിയെന്ന വാദവും വിശ്വസിക്കാനാവില്ല . ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ നല്കിയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ കെട്ടുകഥയാണെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നു.

2013ല്‍ ഗൂഢാലോചന നടത്തി 2017ല്‍ കൃത്യം നടത്തിയെന്ന അന്വേഷണ സംഘത്തിന്റെ വാദം അവിശ്വസനീയം ഇതു പോലൊരു കൃത്യം നടത്താന്‍ നാല് വര്‍ഷത്തെ തയ്യാറെടുപ്പ് ആവശ്യമില്ല. ഹണി ബി ടു സിനിമയുടെ ചിത്രീകരണ സമയത്ത് പള്‍സര്‍ സുനിയായിരുന്നു ഗോവയില്‍ തന്റെ ഡ്രൈവര്‍ എന്ന് ആക്രമിക്കപ്പെട്ട നടി മൊഴി നല്കിയിട്ടുണ്ട്. സഹതടവുകാരനായ വിഷ്ണുവിനെ സുനി അപ്പുണ്ണിയുടെ അടുത്തേക്ക് അയച്ചത് മൊബൈല്‍ നമ്ബര്‍ വാങ്ങാനായിട്ടാണ്. വലിയ തുകയുടെ ജോലി ഏല്പിച്ച ആളുടെ മൊബൈല്‍ നമ്ബര്‍ പോലും ജോലി ഏറ്റെടുത്ത ആളുടെ കൈവശം ഇല്ലേയെന്നും ഹര്‍ജിയില്‍ ദിലീപ് ചോദിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി  (3 hours ago)

പിണറായിസം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തനം നടത്തുന്നുമെന്ന് പി അന്‍വര്‍  (3 hours ago)

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി  (3 hours ago)

മുംബൈയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു  (3 hours ago)

കളിച്ച് കളിച്ച് കളി കാര്യമായി;അപായച്ചങ്ങല വലിച്ച് ട്രെയിനിലെ യാത്രക്കാര്‍  (3 hours ago)

വീട്ടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളെയും കൊച്ചുമകളെയും രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍  (4 hours ago)

യുവതിയുടെ പരിഹാസ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ  (5 hours ago)

റംസാന്‍ മാസത്തില്‍ കര്‍ണാടകയിലെ ഉറുദു മീഡിയം സ്‌കൂളുകളുടെ സമയം സര്‍ക്കാര്‍ പുനഃക്രമീകരിച്ചു  (6 hours ago)

വി കെ പ്രശാന്ത് എംഎല്‍എയുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍  (6 hours ago)

കാത്തിരിക്കുന്നത് യുഎഇയിലെ ജയിൽ...സി.ജെ. റോയിയുടെ മരണത്തിന് പിന്നിലെ കാരണം !! എല്ലാം ആ ഡയറിക്കുറുപ്പിലുണ്ട് യു എ ഇയിൽ ജയിലിലാകുമെന്ന ഭയം !!  (7 hours ago)

സി ജെ റോയിയുടെ ജീവൻ എടുത്തത് 'ടാക്സ് ടെററിസം'? ഐടി പരിശോധനയ്ക്കെതിരായ കേസ് റോയ് പിൻവലിച്ചത് എന്തിന്? വിശദാംശങ്ങൾ തേടി ഉദ്യോഗസ്ഥർ  (7 hours ago)

പ്രവാസികൾക്ക് ആശ്വാസം! പെട്ടിയിലെ സ്വർണ്ണം ഇനി ഒളിച്ചുവെക്കേണ്ട! അന്തസ്സായി കുടുംബത്തേയ്ക്ക് കൊണ്ടുവരാം  (7 hours ago)

നാലര വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷത്തോളം വനിതകള്‍ക്ക് തൊഴില്‍ നല്‍കി: മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

ഇന്ത്യൻ നേവിയിൽ ഓഫിസർ 260 ഒഴിവുകൾ , ഫെബ്രുവരി 24 വരെ അപേക്ഷിക്കാം  (7 hours ago)

Malayali Vartha Recommends