എഡിജിപി സന്ധ്യയെ പോലീസ് ആസ്ഥാനത്തേയ്ക്ക് ഡിജിപി വിളിച്ചുവരുത്തി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയുടെ പശ്ചാത്തലത്തില്‍ എഡിജിപി ബി.സന്ധ്യയെ ഡിജിപി ലോക്‌നാഥി ബെഹ്‌റ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. പള്‍സര്‍ സുനി ഭീഷണി കത്ത് അയച്ച ദിവസം തന്നെ അക്കാര്യം ഡിജിപിയെ അറിയിച്ചിരുന്നുവെന്ന് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ച ദിവസം തന്നെ ഇക്കാര്യം ഡിജിപിയെ അറിയിച്ചെന്നായിരുന്നു ദിലീപ് ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി കൊടുക്കുന്ന ദിവസം മാത്രമേ ദിലീപ് ഇക്കാര്യം അറിയിച്ചിരുന്നുള്ളുയെന്നാണ് പോലീസ് പറയുന്നത്.
ഇതുവരെയുള്ള പോലീസിന്റെ വാദങ്ങളെ പ്രതിരോധത്തിലാഴ്ത്തുന്ന അവകാശവാദണാണ് ദിലീപ് ജാമ്യഹര്‍ജിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സിനിമാ മേഖലയില്‍ തന്നെ ഒറ്റപ്പെടുത്താനും അതിനുള്ള നീക്കമാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























