കോടിയേരിക്കെതിരായ ശോഭാ സുരേന്ദ്രന്റെ പ്രസംഗത്തിനെതിരെ വി. ശിവന്‍കുട്ടി പരാതി നല്‍കി

വീണ്ടും കൊലവെറി പ്രസംഗം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പ്രസംഗം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി. സിപിഎം നേതാവ് വി. ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ബിജെപി പരിപാടിയിലാണ് ശോഭ സുരേന്ദ്രന്‍ കോടിയേരിക്കെതിരെ വിവാദ പ്രസംഗം നടത്തിയത്. വയസ് എത്രയായെന്നും കോടിയേരിയെ തെക്കോട്ട് എടുക്കാറായില്ലേ എന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചിരുന്നു. ഇനിയെങ്കിലും നേരാംവണ്ണം ജീവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കോട്ടയം പൊന്‍കുന്നത്തായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസംഗം. ഒരു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്ക് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പത്രസമ്മേളനം നടത്താന്‍ സുരക്ഷയില്ലാത്ത നാടാണോ കോടിയേരി ബാലകൃഷ്ണാ നിന്റെയീ കേരളം എന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചിരുന്നു. കേരളം ഭരിക്കുന്നത് പിണാറായിയുടെ െ്രെപവറ്റ് സെക്രട്ടറി അല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കേരള പോലീസില്‍ മോഡി ഭക്തരുണ്ട്്. അവര്‍ക്കൊക്കെ ഞങ്ങള്‍ സലാം വച്ചിട്ടുണ്ട്. ചിലര്‍ അങ്ങനെയല്ല. കേരള പോലീസിന് ബിജെപി മന്ത്രിമാരെ സല്യൂട്ട് ചെയ്യേണ്ട കാലം വിദൂരമല്ല. ആര്‍എസ്എസ് അനുഭാവികളായ പോലീസുകാര്‍ പ്രധാന തസ്തികകളിലുണ്ട്. അവരില്‍ വിശ്വാസമുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























