ഭക്ഷ്യഭദ്രതാ നിമയം നടപ്പിലാക്കാന്‍ സാവകാശം കിട്ടിയില്ലെന്ന് മന്ത്രി പി. തിലോത്തമന്‍

ഭക്ഷ്യഭദ്രതാ നിമയം നടപ്പിലാക്കാന്‍ സാവകാശം കിട്ടിയില്ലെന്നു ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍. നിയമം നടപ്പിലാക്കാന്‍ ആറ് മാസത്തെ സാവകാശം തേടിയെങ്കിലും കേന്ദ്രം അനുവദിച്ചില്ലെന്നും അതിനാല്‍ മുന്നൊരുക്കമില്ലാതെ പദ്ധതി നടപ്പാക്കാന്‍ നിര്‍ബന്ധിതമായെന്നും മന്ത്രി സഭയില്‍ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചു.
സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകത സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനൂപ് ജേക്കബ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. റേഷന്‍ വിതരണത്തില്‍ വ്യാപക പരാതികള്‍ ഉണ്ടെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha



























