കാടുകയറിയ ആനകള്‍ വീണ്ടുമെത്തി, തിരിച്ചു കയറ്റാന്‍ ശ്രമം ഊര്‍ജ്ജിതത്തില്‍

ഒരാഴ്ചയായി പാലക്കാട്, തൃശൂര്‍ ജില്ലകളെ ഭീതിയിലാക്കിയ മൂന്നംഗ കാട്ടാന സംഘത്തെ കാട്ടിലേക്ക് തിരിച്ചു കയറ്റാനുള്ള ശ്രമം അവസാന നിമിഷത്തില്‍ പാളി. ഒരു ഘട്ടത്തില്‍ കാട്ടിലേക്ക് കയറിയ ആനകള്‍ പെട്ടെന്ന് തിരിച്ചിറങ്ങുകയായിരുന്നു.
തുടര്‍ന്ന് ഇപ്പോള്‍ പാലക്കാട് മുണ്ടൂരിലെ വനഭാഗത്ത് സ്വകാര്യ തോട്ടത്തില്‍ നിലയുറപ്പിച്ച ആനകളെ തിരികെ കാട്ടിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. ആനകള്‍ റോഡിലേക്ക് ഇറങ്ങിയതിനാല്‍ പാലക്കാട് മണ്ണാര്‍ക്കാട് ദേശീയ പാതയിലെ ഗതാഗതം
താത്കാലികമായി നിരോധിച്ചു.
https://www.facebook.com/Malayalivartha



























