ഒരു ക്ലാസില്‍ രണ്ടു തരം യൂണിഫോം; സംഭവം വിവാദത്തില്‍

ഒരു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് തരത്തിലുള്ള യൂണിഫോമുകള്‍ തയ്യാറാക്കിയ സ്‌കൂള്‍ വിവാദത്തില്‍. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു യൂണിഫോമും പഠനത്തില്‍ മികവ് പുലര്‍ത്താത്തവര്‍ക്ക് പ്രത്യേക യൂണിഫോമും തയ്യാറാക്കിയ മലപ്പുറം പാണ്ടിക്കാട് അല്‍ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് വിവാദതീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള വേര്‍തിരിവ് കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിന് വഴി വയ്ക്കുമെന്നതിനാല്‍ യൂണിഫോമില്‍ തിരിവ് വേണ്ടെന്ന് കുട്ടികളും മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടും ഇത് മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല.
യൂണിഫോം ഏകീകരിക്കണമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചിട്ടും തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ദ്ധ സമിതിയ നിയോഗിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത പുറത്തു വന്നതോടെ യൂണിഫോം പിന്‍വലിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
https://www.facebook.com/Malayalivartha
























