ദൈവ പ്രീതിക്ക് ലക്ഷങ്ങൾ മുടക്കി; പക്ഷെ ദൈവവും നിയമവും ദിലീപിന്റെ വിളി കേട്ടില്ല

ദിലീപിന് ജാമ്യം നിഷേധിച്ചത് ഹൈക്കോടതിയല്ല, സാക്ഷാൽ ദൈവം തന്നെയാണ്. ഇന്ന് ജാമ്യം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ദിലീപും കൂടുംബവും. പണമുണ്ടെന്നു കരുതി എന്തുമാകാമെന്ന ദിലീപിന്റെ അഹങ്കാരമാണ് ചീട്ടുകൊട്ടാരം കണക്കെ പൊളിഞ്ഞു വീണത്. മികച്ച അഭിഭാഷകനെ രംഗത്തിറക്കിയാണ് ദിലീപ് ജാമ്യം നേടാൻ ശ്രമിച്ചത്.ഇതിനായി ലക്ഷങ്ങൾ മുടക്കി. ഭഗവത്പ്രീതിക്ക് വേണ്ടിയും ലക്ഷങ്ങൾ ചെലവിട്ടു. എന്നാൽ ദൈവവും നിയമവും ദിലീപിന്റെ വിളി കേട്ടില്ല. കാരണം എല്ലാവർക്കും ഊഹിക്കാം. ദിലീപിന്റെ കൈയിൽ ഗുരുതര പിശകുകൾ ഉണ്ട്.
വെള്ളിയാഴ്ച ദിലീപിന് ജാമ്യം ലഭിക്കുമെന്ന് കരുതാൻ ധാരാളം കാരണങ്ങളുണ്ടായിരുന്നു. ദ്യശ്യം ചിത്രീകരിച്ചുവെന്ന് പറയുന്ന മൊബൈൽ ഫോൺ പോലീസ് കണ്ടെത്തിയില്ല. അത് നശിപ്പിച്ചതായി മൊഴി നൽകിയ അദിഭാഷകനെ വെറുതെ പറഞ്ഞു വിട്ടു. ഒരു തവണ ചോദ്യം ചെയ്തതല്ലാതെ രണ്ടാമതൊരു തവണ പോലും ചോദ്യം ചെയ്തില്ല. അഭിഭാഷകനായാൽ എന്തും ചെയ്യാം എന്ന സംശയം ആരിലും ഉളവാക്കുന്ന തരത്തിലായിരുന്നു ഉത്തരവാദപ്പെട്ടവരുടെ പ്രവർത്തനം. എന്ത് നിയമം, എന്ത് പോലീസ് എന്നു തോന്നിപോകുന്ന അവസ്ഥ.

ദിലീപിനെ തുറുങ്കിലടച്ചത് യഥാർത്ഥത്തിൽ നന്മ വറ്റാത്ത കേരളത്തിന്റെ മനസാണ്. കാരണം ദിലീപ് പുറത്തു വരരുത് എന്നാണ് കേരളം ആഗ്രഹിക്കുന്നത്. അദ്ദേഹം നിരപരാധിയാണെന്ന് ആരും വിശ്വസിക്കുന്നില്ല. സുനിൽ കുമാറിനെ ഒരു തവണ പോലും കണ്ടിട്ടില്ലെന്നാണ് ദിലീപ് ജാമ്യ ഹർജിയിൽ പറഞ്ഞത്. ഇതൊന്നും ആരും വിശ്വസിക്കുകയില്ലെന്ന് ദിലീപ് ഓർത്തു കാണില്ല.
ഫലത്തിൽ ജാമ്യം കാത്ത് ഒരാഴ്ച കൂടി കിടക്കണം. മഴ കാത്തിരിക്കുന്ന വേഴാമ്പലിന്റെ അവസ്ഥയാണ് ദിലീപിന് വന്നു ചേർന്നിരിക്കുന്നത്. ഇതിനിടെ മഞ്ജു വാര്യരെ കേസിൽ പെടുത്താനും ദിലീപ് മറന്നില്ല. നടി ആക്രമിക്കപ്പെട്ട ഉടനെ മഞ്ജു ഗൂഢാലോചന കുറ്റം ചുമത്തിയത് തന്നെ പ്രതിയാക്കാൻ വേണ്ടിയാണെന്ന് ദിലീപ് പറയാതെ പറഞ്ഞു. പൾസർ സുനിയെ കണ്ടത് ഹോട്ടലിലെ കാർ പാർക്കിൽ നിന്നാണെന്ന് പറയാനും ദിലീപ് മറന്നില്ല.

ഒടുവിൽ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും അനുഭവിക്കാവുന്ന പരമാവധി ദിലീപ് അനുഭവിക്കുന്നുണ്ട്. അതു തന്നെ ധാരാളം. പണവുണ്ടെങ്കിൽ എന്തുമാകാം എന്ന് വിശ്വസിക്കുന്നവർ ദിലീപിന്റെ അനുഭവം കണ്ട് പഠിക്കുക.

https://www.facebook.com/Malayalivartha


























