പയ്യന്റെ പോലീസ് ചമയലിൽ പെട്ടുപോയ യുവ ഗായികയും സംഘവും

ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കോട്ടയം ഉമയനല്ലൂരിൽ ഗായികയെ തട്ടികൊണ്ട് പോകാൻ ശ്രമം നടന്നതായുള്ള വാർത്ത പുറത്തു വന്നത് ഏവരേയും അമ്പരിപ്പിച്ച സംഭവമാണ്. ഗാനമേളയ്ക്ക് ശേഷം സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി ഗായിക തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ലേറ്റ് നൈറ്റിൽ ഗായിക ഫേസ്ബുക്ക് ലൈവിൽ വന്നാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ശക്തികുളങ്ങരയിൽ പ്രോഗ്രാം കഴിഞ്ഞു വന്ന ഗായികയ്ക്കും സംഘത്തിനുമെതിരെയാണ് യുവാവ് പരാക്രമം കാണിച്ചത്. പ്രോഗ്രാം കഴിഞ്ഞ ക്ഷീണത്തിൽ എല്ലാവരും ചേർന്ന് ചായ കുടിക്കാൻ ഒരു ചായക്കടയ്ക്ക് സമീപം ഇറങ്ങിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം.
കട്ടൻ ചായ കുടിച്ചു കഴിഞ്ഞ ഗായികയും സംഘവും വാഹനത്തിനുള്ളിൽ കയറുന്നതിനിടെ യുവാവ് എത്തി മദ്യപിച്ചുവെന്നും പറഞ്ഞ് വണ്ടിയുടെ ചാവി പിടിച്ചുവാങ്ങി എല്ലാവരെയും വണ്ടിയിൽ നിന്ന് പിടിച്ചിറക്കി. പ്രശ്നം വഷളായപ്പോൾ പോലീസ് ആണോ എന്ന് ഗായിക ഇയാളോട് ചോദിച്ചു. ഞങ്ങൾ ആരാണെന്ന് നിങ്ങൾക്ക് കാണിച്ചുതരാം എന്നും പറഞ്ഞു വണ്ടിയിൽ നിന്ന് ഇറങ്ങാട എന്ന് ബഹളമുണ്ടാക്കി. നിങ്ങൾ മദ്യപിക്കുന്നത് സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് വീണ്ടും ബഹളമുണ്ടാക്കി.
ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഒടുവിൽ പ്രശ്നത്തിൽ ഇടപെട്ടതോടെ യുവാവിന്റെ കാര്യത്തിൽ തീരുമാനം ആയി . ഒടുവിൽ ഗായിക പോലീസിനെ വിളിച്ചതോടെ അക്രമാസക്തമായ യുവാവ് ഗായികയുടെ വണ്ടിയുടെ കീ പിടിച്ചുവാങ്ങി മൂന്ന് കഷണങ്ങളാക്കി. ഒടുവിൽ പോലീസ് എത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്തായാലും യുവാവിനെതിരെ നിയമ നടപടിക്ക് ഒരുങ്ങാൻ തയ്യാറെടുക്കുകയാണ് ഗായിക.
https://www.facebook.com/Malayalivartha























