Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

അന്യസംസ്ഥാന തൊഴിലാളികളുടെ കീഴില്‍ തകര്‍ക്കുന്ന പെണ്‍വാണിഭങ്ങള്‍

14 AUGUST 2017 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് കേരളം ഗള്‍ഫാണ്. ഇവിടെയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. നാടും വീടും ഉപേക്ഷിച്ച് കേരളത്തില്‍ പണിയെടുക്കുന്ന അവര്‍ ലൈംഗിക പൂരണത്തിനായി സ്വന്തം മാര്‍ഗ്ഗങ്ങളും തേടുന്നു എന്നതാണ് പുതിയ വിവരം. ഇതിനായി കേരളത്തില്‍ തന്നെ ഒരു പെണ്‍വാണിഭ ശൃംഖല ഇവര്‍ വളര്‍ത്തിയെടുത്തു എന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിയമസംവിധാനങ്ങളെ നോക്കുകുത്തികളാക്കിയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലും വാടകമുറികളിലും പെണ്‍വാണിഭം നടക്കുന്നത്.

ഭാര്യയെന്ന വ്യാജേന സ്വന്തം നാട്ടില്‍നിന്നു കൊണ്ടുവരുന്ന സ്ത്രീകളെയാണ് ഇതര സംസ്ഥാനക്കാരുടെ സംഘം ഇടുങ്ങിയ മുറികള്‍ക്കുള്ളില്‍ വില്‍ക്കുന്നത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഏറെയാണ്. ഇടയ്ക്കിടെ നാട്ടില്‍ പോകുന്ന ഇത്തരം വാണിഭസംഘത്തിലെ അംഗങ്ങള്‍ പുതിയ പെണ്‍കുട്ടികളുമായി തിരിച്ചെത്തുകയും ഭാര്യയെന്ന വ്യാജേന കൂടെ താമസിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വീട്ടിലെത്തുന്ന ആവശ്യക്കാര്‍ക്ക് ഇവരെ വില്‍ക്കും. ഇതരസംസ്ഥാനക്കാര്‍ക്കു പുറമെ ഇതുപോലുള്ള അനാശ്യാസ്യ കേന്ദ്രങ്ങള്‍ തേടി എത്തുന്ന മലയാളികളും നിരവധിയാണ്.

ബംഗാളില്‍ നിന്നും അടക്കമുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ കൂടുതലും. അതുകൊണ്ട് തന്നെ സോനാഗച്ചിയിലെ വേശ്യാതെരുവിലെ സ്ത്രീകള്‍ പോലും പുതിയ വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ സംസ്ഥാനത്തേക്ക് എത്തുന്നു എന്നതാണ് പുറത്തുവരുന്ന വാര്‍ത്ത. വേശ്യാവൃത്തി തൊഴിലാക്കിയവരെ സംബന്ധിച്ചിടത്തോളം കേരളം സമ്പാദിക്കാന്‍ പറ്റിയ നാടാണ് താനും.

അതേസമയം, വര്‍ഷങ്ങളായി പെണ്‍വാണിഭം തുടരുന്ന സംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നതാണു സത്യം. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ വിവാഹിതരാകുന്ന ദമ്പതിമാര്‍ വിവാഹ രജിസ്‌ട്രേഷന്‍ ചെയ്യുന്നതു ചുരുക്കമാണ്. സ്വന്തം മതപരമായ ആചാരങ്ങള്‍ക്കുശേഷം ഒരുമിച്ചു ജീവിച്ചുതുടങ്ങുന്ന ഇവര്‍ വിവാഹിതരായതിനു തെളിവുകള്‍ ഒന്നും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ തൊഴില്‍ തേടി കേരളത്തില്‍ എത്തുന്ന ഇതരസംസ്ഥാനക്കാരും അവരോടൊപ്പം എത്തുന്ന സ്ത്രീകളും യഥാര്‍ഥത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാണോയെന്ന് ഉറപ്പുവരുത്താനും സാധിക്കില്ല.

ഈ പ്രതിസന്ധിയാണു വ്യാപകമാകുന്ന പെണ്‍വാണിഭ സംഘങ്ങളെ തുരത്താന്‍ നിയമസംവിധാനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത്. ഇവര്‍ താമസിക്കുന്ന വാടക കെട്ടിടങ്ങളില്‍ നിരവധി യഥാര്‍ഥ ദമ്പതികളും കുട്ടികളും താമസിക്കുന്നതിനാല്‍ സംശയത്തിന്റെ പേരിലുള്ള പരിശോധനകള്‍പോലും അസാധ്യമാണ്.

ഇത്തരം സാഹചര്യങ്ങള്‍ മറയാക്കി ഇതരസംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രങ്ങള്‍ കൊഴുക്കുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണു പ്രദേശവാസികള്‍. ഇതുമായി ബന്ധപ്പെട്ട് വിവിധ റസിഡന്‍സ് അസോസിയേഷനുകളും നാട്ടുകാരും പരാതിയുമായി രംഗത്തുണ്ടെങ്കിലും ശാശ്വതമായ പരിഹാരങ്ങളൊന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം താമസിക്കുന്ന സ്ത്രീകള്‍ ഭാര്യമാരെന്ന് തെളിയിക്കാനാവശ്യമായ രേഖകളൊന്നും ഇവരുടെ കൈവശമില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മതിയായ രേഖകളില്ലാത്തതിനാല്‍ തൊഴിലാളികളുടെ കൂടെ താമസിക്കുന്ന സ്ത്രീകള്‍ ഭാര്യമാരാണോ എന്നത് ഉറപ്പുവരുത്തുന്നത് പൊലീസിനും ശ്രമകരമായ ജോലിയാണ്. അതിനാല്‍ പൊലീസും ഇതിനുനേരെ കണ്ണടയ്ക്കുകയാണ്. ഭാര്യമാരെന്ന വ്യാജേന സ്ത്രീകളെ കൂടെതാമസിപ്പിക്കുന്നവരുണ്ടെങ്കിലും, ഇവിടെ നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. അതിനാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തുന്നത് അസാദ്ധ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (18 minutes ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (28 minutes ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (35 minutes ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (41 minutes ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (1 hour ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (1 hour ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (1 hour ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (1 hour ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (2 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (4 hours ago)

പ്രവചനം മാറിമറിഞ്ഞു..!  (5 hours ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (5 hours ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (5 hours ago)

അവസാന ഓഡിയോ സന്ദേശം..  (5 hours ago)

COURT പൊരിഞ്ഞ അടി  (6 hours ago)

Malayali Vartha Recommends