മൂന്നാം തവണയും കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ പത്മാസരോവരത്തില്‍ അലമുറയിട്ടു പൊട്ടിക്കരഞ്ഞ് കാവ്യ

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ ജാമ്യം തേടി അങ്കമാലി കോടതിയേയും ഹൈക്കോടതിയേയും ഓരോ തവണ സമീപിച്ചിരുന്നെങ്കിലും രണ്ടും തള്ളിയിരുന്നു. ദിലീപിനെതിരെ കൂടുതല്‍ തെളിവുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. ഇത്തവണയും കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ അത് ദിലീപിന്റെ കുടുംബത്തിന് കനത്ത തിരിച്ചടിയായി. വിധി താങ്ങാനാവാതെ അലമുറയിട്ടു പൊട്ടിക്കരഞ്ഞ് കാവ്യ. പ്രതീക്ഷ കൈവിടാതെ ഇത്തവണ ജാമ്യം കിട്ടുമെന്നുറപ്പിച്ച അനൂപിനും ഇത് വലിയ തിരിച്ചടിയായിരുന്നു.
ദിലീപിനെതിരായ രേഖകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചതും കോടതി പരിഗണിച്ചു. ദിലീപ് കിംഗ് ലയറാണെന്നും (പെരും നുണയന്‍) ഭാര്യ കാവ്യയുടെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയെ കുറ്റകൃത്യം ചെയ്യാന്‍ ഏല്‍പിച്ചത് ദിലീപിന്റെ ബുദ്ധിയാണെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വാദിച്ചിരുന്നു.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് നേരത്തെ ജാമ്യ ഹര്‍ജി തള്ളിയത്. സാഹചര്യം മാറിയെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്‌തെന്നും ഫോണ്‍ നശിപ്പിച്ചതിന് രണ്ട് അഭിഭാഷകര്‍ക്കെതിരെ കേസെടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, ഈ വാദം കോടതി തള്ളി.
https://www.facebook.com/Malayalivartha

























