രാമൻപിള്ളയുടെ തന്ത്രങ്ങൾ തകർത്തെറിഞ്ഞ് പ്രോസിക്യൂഷൻ; മറു ചോദ്യത്തിനുമേൽ പിടിച്ച് നിൽക്കാനാവാതെ...

നടിയെ ആക്രമിച്ച കേസിൽ മൂന്നാം തവണയും ദിലീപിന്റെ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളിയതോടെ മുതിർന്ന അഭിഭാഷകനായ രാമൻപിള്ളയുടെ തന്ത്രങ്ങൾ കൂടിയാണ് തകർന്നിരിക്കുന്നത്.
ജനപ്രിയ നായകൻ, നിർമാതാവ്. വിതരണക്കാരൻ, തീയേറ്റർ ഉടമ, സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ നടൻ തുടങ്ങീ സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നതസ്ഥാനം വഹിക്കുന്ന ഒരാൾക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു രാമൻപിള്ളയുടെ വാദം. എന്നാൽ ഇതിന് മറുപടിയായി നൽകിയ പ്രോസിക്യൂഷന്റെ ഒറ്റച്ചോദ്യത്തിന് മുന്നിൽ രാമൻപിള്ളയുടെ വാദങ്ങളെല്ലാം തകർന്നിരുന്നു.

സമൂഹത്തിൽ ഇത്രയധികം സ്വാധീനവും ബന്ധവുമുള്ള ഒരാൾക്ക് ജാമ്യം നൽകിയാൽ എങ്ങനെ കേസിനെ സ്വാധീനിക്കാതിരിക്കും എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ദിലീപിനെതിരെ കൂടുതൽ തെളിവുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ 50 ദിവസമായി ദിലീപ് ജയിലിലാണ്.

ദിലീപിനെതിരായ രേഖകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചതും കോടതി പരിഗണിച്ചു. ദിലീപ് കിംഗ് ലയറാണെന്നും (പെരും നുണയൻ) ഭാര്യ കാവ്യയുടെ ഡ്രൈവറായിരുന്ന പൾസർ സുനിയെ കുറ്റകൃത്യം ചെയ്യാൻ ഏൽപിച്ചത് ദിലീപിന്റെ ബുദ്ധിയാണെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വാദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























