Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..


തൂങ്ങിമരണത്തിന്റെ റീൽസ് ചിത്രീകരിക്കുകയായിരുന്നു 27കാരി.. അബദ്ധത്തിൽ കാൽ വഴുതുകയും യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുകി.. യുവതി നിമിഷങ്ങൾക്കുള്ളിൽ പിടഞ്ഞു മരിച്ചു..


വാക്ക് പാലിച്ച് മേയർ വി വി രാജേഷ് വീണ്ടും ജനങ്ങളുടെ കൈയടി നേടുന്നു.. കോര്‍പറേഷന്‍ - കെഎസ്ആര്‍ടിസി തര്‍ക്കം പരിഹരിച്ച് നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ തിരിച്ചെത്തി..

'ദേവക്ഷേത്രത്തില്‍ അസുരപ്രതിമ വേണ്ട';മഹാബലി പ്രതിമയ്ക്ക് ഭീഷണിയുമായി ഹിന്ദുഐക്യവേദി; ഓണം വാമനജയന്തിയെന്ന് ആവര്‍ത്തിച്ച് സംഘപരിവാര്‍

29 AUGUST 2017 01:13 PM IST
മലയാളി വാര്‍ത്ത

തിരുവോണമടുത്തതോടെ മഹാബലി വീണ്ടും വിവാദത്തില്‍. തൃക്കാക്കര വാമനക്ഷേത്രത്തില്‍ മഹാബലിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരേ ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്ത്. ഒരു കോടി രൂപയോളം ചെലവഴിച്ചാണ് പ്രതിമ നിര്‍മ്മിക്കുന്നത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് നിര്‍ത്തിവയ്ക്കണന്നും അസുരനായ മഹാബലി ദേവഗണത്തില്‍ പെടുന്ന വാമനമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ലെന്നുമാണു ഹിന്ദു ഐക്യവേദിയുടെ നിലപാട്. സ്മൃതി മണ്ഡപ നിര്‍മ്മാണത്തിനെതിരെ ഹിന്ദു ഐക്യവേദി നിലപാട് സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
മലയാളികള്‍ മഹാബലിയെ ആരാധിക്കുന്നതിനോ ഓണം ആഘോഷിക്കുന്നതിനോ ഞങ്ങള്‍ എതിരല്ല. എന്നിരുന്നാലും, വാമന മൂര്‍ത്തിയുടെ ഏക ക്ഷേത്രമായ ഇവിടെ മഹാബലിയുടെ പ്രതിമ സ്ഥാപിക്കുന്നത് എന്തിനാണ്? തൃക്കാക്കര മുനിസിപ്പാലിറ്റിയിലോ കളമശ്ശേരി മുനിസിപ്പാലിറ്റിലോ പ്രതിമ സ്ഥാപിക്കാമല്ലോ എന്തിനാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിനരിക്കില്‍ ഇത് സ്ഥാപിക്കുന്നതെന്തിനാണ്.
ഇ. എസ്. ബിജു, ഹിന്ദു ഐക്യ വേദി ജനറല്‍ സെക്രട്ടറി
ഇക്കാര്യമുന്നയിച്ചു നല്‍കിയ ഹര്‍ജിയില്‍, ഇത് ആചാരങ്ങളുടെ ലംഘനമാണെന്ന ഹിന്ദു ഐക്യവേദിയുടെ നിലപാടിനോടു യോജിക്കാനാകില്ലെന്നും മഹാബലിയുടെ പ്രതിമ സ്ഥാപിക്കുന്നതു ദേവസ്വംബോര്‍ഡ് വിലയ്ക്കു വാങ്ങിയ സ്ഥലത്താണെന്നും ഹൈക്കോടതിയില്‍ വിശദീകരിച്ചിരുന്നു. പ്രതിമ സ്ഥാപിക്കുന്നത് ഹിന്ദുഐക്യവേദി എതിര്‍ക്കുന്നതിനാല്‍ പൊലീസ് ഇടപെടണമെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മഹാബലിയുടെ പ്രതിമ നിര്‍മ്മാണം ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വാമനനെയും മഹാബലിയെയും ഒരേ പ്രാധാന്യത്തോടെ സ്വീകരിക്കുന്ന ചിന്താധാരയാണ് ദേവസ്വം ബോര്‍ഡിന്റേത്. ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിനു കീഴിലുള്ള തൃക്കാക്കര ക്ഷേത്രത്തില്‍ വാമനാവതാരം അസുര രാജാവായ മഹാബലിയെ ചവിട്ടിതാഴ്ത്തുന്ന രൂപത്തിലുള്ള വിഗ്രഹമാണ് നിര്‍മ്മിക്കുന്നത്.
പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവോണം മഹാബലിയുടെ ഓര്‍മ്മ പുതുക്കുന്ന ഉത്സവമല്ലെന്നും വാമനജയന്തിയാണെന്നുമാണു സംഘപരിവാറിന്റെ പ്രചാരണം. ആര്‍.എസ്.എസിന്റെ മുഖമാസികയായ കേസരിയില്‍ ഓണം വാമനജയന്തിയാണെന്നു ലേഖനവും പ്രസിദ്ധീകരിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും ഇതേ നിലപാടുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണിപ്പോള്‍ തൃക്കാക്കരയിലെ ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതിനെതിരേ ഐക്യവേദി രംഗത്തുവന്നതെന്നാണു ദലിത് സംഘടനാ പ്രവര്‍ത്തകരുടെ നിരീക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (9 minutes ago)

ഫർസാനയുടെ വാപ്പയെ കാണണം...! അഫാൻ ഇനിയും ആത്മഹത്യ ചെയ്യും ഷെമി ഇപ്പോഴും ആ സത്യം പറഞ്ഞിട്ടില്ല നെഞ്ച് പൊട്ടി ഈ അച്ഛൻ....!  (14 minutes ago)

തീവണ്ടി ക്ലിഫ് ഹൗസ് വഴി ഓടിക്കും..! E ശ്രീധരൻ കളിതുടങ്ങി...! പിണറായി വിറയ്ക്കുന്നു മോദി നേരിട്ട് ഇറങ്ങുന്ന ഡീലിങ്സ്  (28 minutes ago)

ക്ലിഫ് ഹൗസിന്റെ അഡ്രസ്സ് നീയൊക്കെ മറന്നോ..'വിജയാ'.... അടൂരിനെ തൊട്ടവനെ കാലേവാരി തറയിലടിച്ച് രാഹുൽ...!POST  (40 minutes ago)

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി വി ശിവന്‍കുട്ടി  (50 minutes ago)

സ്പായിലെ കൂട്ടബലാത്സംഗം: ആരും പരാതി തന്നിരുന്നില്ല; വിവരമറിഞ്ഞതിന് പിന്നാലെ നടപടിയെടുത്തു  (1 hour ago)

മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയം പാസാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  (1 hour ago)

ഇന്റര്‍നെറ്റില്‍ വിഡിയോ തിരഞ്ഞ യുവാവ് കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി  (2 hours ago)

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം  (2 hours ago)

സമൂഹ മാധ്യമത്തില്‍ ചര്‍ച്ചയായി യുഎസ് പുറത്തുവിട്ട ഇന്ത്യയുടെ ഭൂപടം; പാക്കിസ്ഥാന്റെയും ചൈനയുടെയും അവകാശവാദങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം പങ്കുവച്ച ഇന്ത്യയുടെ ഭൂപടം  (3 hours ago)

സ്വര്‍ണക്കൊള്ളയിലെ പ്രതികള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരെന്ന് ചെന്നിത്തല  (3 hours ago)

ലോകോത്തര കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍; കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 384.34 കോടിയുടെ പുതിയ കെട്ടിടം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

അറബിക്ക് ഭാഷയിലും ഒരു മലയാളം ചിത്രം; വാമ്പയർ ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്നു; ഏഴു ഭാഷകളിലായി, ഹാഫ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!  (4 hours ago)

നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ ബസുകള്‍ ഓടിത്തുടങ്ങി  (4 hours ago)

ബിനാലെ സാഹിത്യ സമ്മേളനം: എഴുത്ത് ഒരു അധികാരപ്രയോഗമാണ്: സാറാ ജോസഫ്  (4 hours ago)

Malayali Vartha Recommends