ഇതിലും കൂടുതൽ ഇനി എന്ത് സംഭവിക്കാനാ!.. ഭാര്യയുടെ ആ ഒരൊറ്റ മൊഴിയിൽ വെട്ടിലായത് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നും തള്ളാന്‍ ഇടയാക്കിയതില്‍ നടന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മൊഴിയും നിര്‍ണായകമാണെന്ന് റിപ്പോര്‍ട്ട്. കാവ്യയുടെ മൊഴി പ്രോസിക്യൂഷന്‍ നിര്‍ണായക തെളിവായി കോടതിയില്‍ അവതരിപ്പിച്ചുവെന്നാണ് സൂചന.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്. പള്‍സറുമായി ബന്ധമുണ്ടെന്ന എല്ലാ ആരോപണങ്ങളും ദിലീപ് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പള്‍സര്‍ സുനി കാവ്യ മാവധന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ പള്‍സര്‍ തന്റെ മൊബൈലില്‍ നിന്ന് ദിലീപിനെ വിളിച്ചിരുന്നുവെന്നും നടന്‍ പറഞ്ഞതനുസരിച്ച് പള്‍സറിന് 25,000 രൂപ നല്‍കിയെന്നും കാവ്യ കുറ്റസമ്മതം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. പള്‍സറിനെ അറിയില്ലായിരുന്നുവെന്നാണ് കാവ്യ ആദ്യം പറഞ്ഞിരുന്നത്.
ദിലീപിന്റെ ജാമ്യം നിഷേധിക്കാനുള്ള നിര്‍ണായക മൊഴി ഇതാണെന്നാണ് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ ചിത്രം പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ഇനിയും കണ്ടെത്താനുള്ളതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ഇതോടെ മൂന്നാം തവണയും ദിലീപിന്റെ ജാമ്യാപേക്ഷ നിഷേധിക്കപ്പെട്ടു. നടന്റെ കുടുംബവും ആരാധകരും കടുത്ത നിരാശയിലാണ് ഇപ്പോള്‍. ദിലീപിനെ സഹോദരന്‍ അനൂപും മറ്റ് കുടുംബാംഗങ്ങളും ഇന്ന് ജയില്‍ എത്തി സന്ദര്‍ശിക്കുകയും ചെയ്തു.
ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജൂലായ് 10നാണ് ദിലീപ് അറസ്റ്റിലായത്. പോലീസ് കസ്റ്റഡി അവസാനിച്ചതു മുതല്‍ ആലുവ സബ് ജയിലിലാണ് ദിലീപിന്റെ വാസം.
https://www.facebook.com/Malayalivartha
























