കുറ്റപത്രം ഒരുക്കുക പോലീസിന്റെ സ്‌പെഷ്യല്‍ ടീം: ദൃശ്യം പകര്‍ത്തിയ ഫോണ്‍ ദിലീപിന്റെ കൈയില്‍ സുരക്ഷിതം

യുവനടിയെ ആക്രമിച്ച കേസില്‍ നശിപ്പിച്ചതായി പ്രതികള്‍ മൊഴി നല്‍കിയ ഒറിജിനല്‍ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ദിലീപിന്റെ കൈയില്‍ തന്നെയുണ്ടെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഇതിനാവശ്യമായ തെളിവുകളും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കാണാതായെന്ന വാദം തെറ്റാണെന്ന ഹൈക്കോടതി നിരീക്ഷണം ഇതില്‍ നിന്നുണ്ടായതാണ്. ഫോണും മെമ്മറി കാര്‍ഡും സൂക്ഷിച്ചിരിക്കന്ന സ്ഥലം പോലീസിന് അറിയാമെന്നാണ് കണക്കുകൂട്ടല്‍. ഇല്ലെങ്കില്‍ ഇവ രണ്ടും ഇതിനകം പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കണം. കാരണം ദിലീപിന് ശിക്ഷ ഉറപ്പിക്കാം എന്ന ആത്മവിശ്വാസത്തിലാണ് പോലീസ്. ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കണമെന്ന അതി ഭഗീരത യത്‌നം മുന്നിലുള്ളതുകൊണ്ടാണ് ഹൈ കോടതി ദിലീപിന് ജാമ്യം അനുവദിക്കാതിരുന്നത്. ഫോണ്‍ എവിടെയുണ്ടെന്ന കാര്യം ദിലീപിനറിയാം. ദിലീപ് പുറത്തിറങ്ങിയാല്‍ ഫോണ്‍ എന്നന്നേയ്ക്കുമായി നഷ്ടമാകുമെന്നും പോലീസ് കോടതിയെ അറിയിച്ചു.
പള്‍സര്‍ സുനി കാക്കനാട് ജയിലിലെ തടവുകാരനോട് ദിലീപിനെ കുറിച്ച് പറഞ്ഞ വാചകങ്ങള്‍ പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ദിലീപിനെ ട്രാപ് ചെയ്യുന്നതിനായി പോലീസുകാരുടെ ഫോണില്‍ നിന്നും കാവ്യയുടെ ഓഫീസിലേക്ക് വിളിപ്പിച്ചു. കാവ്യയുമായുള്ള വര്‍ത്തമാനത്തില്‍ നടന്നതെല്ലാം സുനി പറയുന്നുണ്ട്. ഇതും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കാവ്യയുടെയും കുടുംബത്തിന്റെയും സംരക്ഷകനാണ് സുനി എന്ന കാര്യവും പോലീസ് സംശയാതീതമായി തെളിയിച്ചിട്ടുണ്ട്.
ദിലീപിന്റെ വാദങ്ങളെല്ലാം കോടതിയില്‍ പൊളിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സാക്ഷാല്‍ പിണറായി വിജയന്‍ തന്നെയാണ് കേസിന്റെ പിന്നിലുള്ളത്. ദിലീപ് വിഷയം പൊളിഞ്ഞാല്‍ തട്ടു കിട്ടുന്നത് തന്റെ സര്‍ക്കാരിനാണെന്ന് പിണറായിക്കറിയാം. ഫോണും മെമ്മറി കാര്‍ഡും എറണാകുളത്ത് തന്നെയുണ്ടെന്നാണ് വിവരം. ദിലീപ് പുറത്തിറങ്ങിയാല്‍ മാത്രമേ അത് പുറത്തെടുക്കാന്‍ കഴിയുകയുള്ളു. അതിനാല്‍ ദിലീപിനെ ഇറക്കിവിടാതിരിക്കാനുള്ള എല്ലാ കളികളും പോലീസ് കളിക്കും.ചുരുക്കത്തില്‍ രാമന്‍പിള്ള വക്കീലിന് കൊടുത്ത ലക്ഷങ്ങളും പാഴായി.
ദിലീപിന് തടവ് ഉറപ്പാക്കാം എന്ന് വിശ്വസിക്കുന്ന പോലീസ് തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. വിചാരണ അധികം നീളാന്‍ തരമില്ല. വിവാദ സ്വാമിക്ക് ലഭിച്ചതു പോലെ ശിക്ഷയും കിട്ടുമെന്നാണ് പോലീസ് കണക്കു കൂട്ടല്‍. നടന്‍ രക്ഷപെടാതിരിക്കാന്‍ ഡിജിപി കേസില്‍ പ്രത്യേകം താത്പര്യം കാണിക്കുന്നുണ്ട്. പോലീസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ഡിജിപി പറഞ്ഞു.
https://www.facebook.com/Malayalivartha
























