സൈക്കിള്‍ വിട്ടുകിട്ടാനായി 400 രൂപ കൈക്കൂലി വാങ്ങിയ റിട്ട. എഎസ്‌ഐക്ക് മൂന്നു വര്‍ഷം കഠിനതടവ്

അപകടത്തില്‍പെട്ട സൈക്കിള്‍ വിട്ടുകിട്ടാന്‍ 400 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ റിട്ട. എഎസ്‌ഐക്കു മൂന്നു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. തുക അടച്ചില്ലെങ്കില്‍ ആറു മാസം തടവ് അനുഭവിക്കണം. മാരാരിക്കുളം പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ചേര്‍ത്തല കളവംകോടം നികര്‍ത്തില്‍ ആഞ്ഞിലിക്കാട്ട് പീതാംബരനെയാണു കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
ചേര്‍ത്തല കഞ്ഞിക്കുഴി കൂട്ടുങ്കല്‍ കോളനിയില്‍ സലിംകുട്ടന്‍ സൈക്കിള്‍ അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയിലായപ്പോള്‍ കേസ് സംബന്ധിച്ച കാര്യങ്ങള്‍ക്കും സ്‌റ്റേഷനില്‍ കൊണ്ടുപോയ സൈക്കിള്‍ തിരിച്ചുകിട്ടാനും വേണ്ടതെല്ലാം ചെയ്തുകൊടുക്കാമെന്നു പറഞ്ഞ് 2009 ഫെബ്രുവരി 17ന് 400 രൂപ കൈക്കൂലി വാങ്ങിയെന്നാണു പരാതി. സലിംകുട്ടന്റെ ഭാര്യ ഗീത ആലപ്പുഴ വിജിലന്‍സ് പൊലീസില്‍ നല്‍കിയ പരാതിയിന്മേലാണു വിധി. പീതാംബരന്‍ 2011ല്‍ വിരമിച്ചു.
https://www.facebook.com/Malayalivartha

























