കേരളത്തിനൊരു കേന്ദ്രമന്ത്രി? താന്‍ കേന്ദ്രമന്ത്രിയാകുമെന്ന രീതിയില്‍ വ്യാപക നുണപ്രചരണം നടക്കുന്നുവെന്ന് ജോസ് കെ മാണി എംപി

കേന്ദ്രമന്ത്രിസഭ ശനിയാഴ്ച പുനഃസംഘടിപ്പിക്കുമ്പോള്‍ കേരളത്തില്‍നിന്നും ഒരാള്‍ മന്ത്രിസഭയിലെത്താന്‍ സാധ്യതയേറുന്നു. ഇതു സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ എന്‍ഡിഎയില്‍ സജീവമാണ്. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി കേന്ദ്രമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് നവമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കളളമാണെന്ന് കേരള കോണ്‍ഗ്രസ് അറിയിച്ചു. ഇതു സംബന്ധിച്ച് ജോസ് കെ മാണി ഫെയ്‌സ് ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.
പോസ്റ്റ് വായിക്കാം...
ഒരു ഓണ്‍ലൈന്‍ മാധ്യമം എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു
കേന്ദ്രമന്ത്രിസഭിയില്‍ നാളെ വലിയ അഴിച്ചു പണി നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനം എടുത്തതായി ആര്‍ക്കും അറിയില്ല. അതിനിടെ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കാന്‍ ആര്‍എസ്എസ് നേതൃത്വത്തിലെ ചിലര്‍ ചരടു വലികളുമായി ഡല്‍ഹിയിലുണ്ട്. എന്നാല്‍ മെഡിക്കല്‍ കോഴ വിവാദത്തില്‍ പെട്ട കുമ്മനത്തെ കേന്ദ്ര നേതൃത്വത്തിന് താല്‍പ്പര്യമില്ല. സുരേഷ് ഗോപിയെ മോദിക്ക് താല്‍പ്പര്യമുണ്ട്. എന്നാല്‍ അടുത്ത പുനഃസംഘടനയില്‍ കേരളത്തില്‍ നിന്ന് ആരെയെങ്കിലും ഉള്‍പ്പെടുത്തിയാല്‍ മതിയെന്ന നിലപാടാണ് അമിത് ഷായ്ക്കുള്ളത്.
യുഡിഎഫ് മന്ത്രിസഭയുടെ അവസാനകാലത്ത് ആരംഭിച്ച രാഷ്ട്രീയ ചര്‍ച്ചകളാണ് ഒരാഴ്ചയായി സജീവമായിരിക്കുന്നത്. എന്‍ഡിഎയിലേക്ക് കൊണ്ടുവരേണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടേയും പട്ടിക കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം സംസ്ഥാന നേതൃത്വം നേരത്തെ കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha
























