തിരുവോണ നാളിൽ സമ്മാനം വാങ്ങി നൽകാമെന്ന് പറഞ്ഞ് കാമുകിയുമായി ചുറ്റാനിറങ്ങി; പിന്നെ സംഭവിച്ചത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്‌റ്റില്‍. തെക്കേക്കര കുറത്തികാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി മുട്ടത്താഴെ വീട്ടില്‍ വിഷ്‌ണു(22)വിനെയാണ് സി.ഐ: പി.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്‌തത്.
പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച ശേഷം സമ്മാനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തിരുവോണ നാളില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബൈക്കില്‍ കയറ്റി മാവേലിക്കര റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയ്‌ക്ക് ശാരീരിക അസ്വസ്‌ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ പിന്തുടര്‍ന്ന് ചെങ്ങന്നൂര്‍ പെണ്ണുക്കരയിലെ ബന്ധുവീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തും സമാനമായ പീഡനക്കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കുറത്തികാട് എസ്.ഐ: വിപിന്‍.എ.സി, സ്‌ക്വാഡംഗങ്ങളായ ഉണ്ണിക്കൃഷ്‌ണപിള്ള, അല്‍അമീന്‍, സിജു, മുഹമ്മദ്‌ഷെഫീക്ക്, അരുണ്‍ഭാസ്‌കര്‍, അമീര്‍ഖാന്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറസ്‌റ്റു ചെയ്‌തത്.
https://www.facebook.com/Malayalivartha


























