Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മരുന്ന് വില്‍പനക്കും ഉപയോഗത്തിനും തടയിടാനാകാതെ എക്‌സൈസ് വകുപ്പ്

09 SEPTEMBER 2017 10:45 AM IST
മലയാളി വാര്‍ത്ത

മതിയായ ജീവനക്കാരില്ലാത്തതിനാല്‍ സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി മരുന്ന് വില്‍പനക്കും ഉപയോഗത്തിനും തടയിടാനാകാതെ എക്‌സൈസ് വകുപ്പ്. സംസ്ഥാനത്തെ സ്‌കൂള്‍,കോളജുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം വര്‍ധിക്കുന്നതായാണ് എക്‌സൈസിന്റെ വിലയിരുത്തല്‍. എന്നാല്‍ അതിന് തടയിടാന്‍ തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നാണ് വകുപ്പിന്റെ വിശദീകരണം

സ്‌കൂൂള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വകുപ്പ് തയ്യാറാണെങ്കിലും അംഗബലം പരിമിതമായതിനാല്‍ പലപ്പോഴും അതിന് സാധിക്കുന്നില്ലെന്ന് വകുപ്പ് വൃത്തങ്ങള്‍ പറയുന്നു. സംസ്ഥാനത്തെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളില്‍ ലഹരി മരുന്ന് ഉപയോഗം വര്‍ധിക്കുന്നതായാണ് പരിശോധനകളില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്.

അടുത്തിടെ മയക്കുമരുന്നുമായി ഭൂരിഭാഗം പേരും പിടിയിലായത് സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ നിന്നാണ്. നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയും ഈ ഭാഗങ്ങളില്‍ കൂടുതലായി കാണപ്പെടുന്നുവെന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങും പറഞ്ഞു. എന്നാല്‍ നിയമത്തിലെ പോരായ്മകളും അംഗബലത്തിലെ കുറവും ഇതിന് തടയിടാന്‍ എക്‌സൈസിന് പ്രതിബദ്ധമായുണ്ട്.

ആഴ്ചയില്‍ ഒരുദിവസമെങ്കിലും സ്‌കൂള്‍, കോളജ് തലത്തില്‍ ലഹരിവിരുദ്ധ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയെന്നത് എക്‌സൈസിന് താല്‍പര്യമുള്ള വിഷയമാണ്. എന്നാല്‍ അംഗബലത്തിലെ പരിമിതി മൂലം ഇത് സാധിക്കുന്നില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം. എന്നാലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. നിലവില്‍ 2542 ലഹരി വിരുദ്ധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടത്തുന്നതിന് ചില തടസങ്ങളുണ്ടെന്നതും വസ്തുതയാണ്.

സ്‌കൂള്‍, കോളജ് പരിസരങ്ങളിലെ ലഹരി പദാര്‍ഥ വില്‍പനക്ക് തടയിടാന്‍ പ്രത്യേക സ്‌ക്വാഡുകളെ നിയോഗിക്കുന്നതിനുള്ള പദ്ധതി എക്‌സൈസ് വകുപ്പിനുണ്ടെങ്കിലും അതിനും മതിയായ ജീവനക്കാരുടെ എണ്ണക്കുറവ് തടസം സൃഷ്ടിക്കുന്നു. സ്‌കൂള്‍, കോളജുകളുടെ എണ്ണക്കൂടുതലാണ് ഇതിന് പ്രധാന പ്രശ്‌നമായി എക്‌സൈസ് വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാലും ചില വിദ്യാലയങ്ങളില്‍ എക്‌സൈസ് സ്‌ക്വാഡ് പ്രത്യേക നിരീക്ഷണം നടത്തിവരുന്നുണ്ട്. പക്ഷെ നിയമങ്ങളിലെ ചില നൂലാമാലകള്‍ ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്നവരെയും അത് ഉപയോഗിക്കുന്നവരെയും രക്ഷപെടാന്‍ സഹായിക്കുന്നുവെന്നാണ് എക്‌സൈസിന്റെ പരാതി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ട്രംപ്  (1 hour ago)

യമുനാ നദിയില്‍ ബോട്ട് മുങ്ങി പത്ത് പേര്‍ മരിച്ചു; നിരവധിപേരെ കാണാതായി  (1 hour ago)

ഗള്‍ഫിലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും  (1 hour ago)

പോളിംഗ് ശതമാനം കൂടിയത് സര്‍ക്കാരിനെതിരെയുള്ള ജന വികാരത്തിന്റെ ലക്ഷണം : നിരവധി മണ്ഡലങ്ങലില്‍ ബിജെപി വിജയിക്കും: അഡ്വ.എസ്.സുരേഷ്  (2 hours ago)

മൂന്ന് മുന്നണികള്‍ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

മുറ്റത്ത് കുളിക്കുന്നതിനിടെ മിന്നലേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു  (2 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചിക്കമഗളൂരു എസ്പി;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാര്യങ്ങളില്‍ വ്യക്ത വരൂ  (3 hours ago)

ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (3 hours ago)

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; വിവാഹ സമയത്ത് കേരളത്തില്‍ നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്  (3 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടി മഴ മുന്നറിയിപ്പ്  (3 hours ago)

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (4 hours ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (5 hours ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (5 hours ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (5 hours ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (5 hours ago)

Malayali Vartha Recommends