ചുരുളുകൾ അഴിക്കാൻ ഉറച്ച തീരുമാനവുമായി അന്വേഷണ സംഘം; ഇത്തവണ നാദിർഷയും പെടും

നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ നാദിര്‍ഷാ ശ്രമിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ പൊലീസ്. ഇതു ഫലത്തില്‍ അന്വേഷണം പരാജയപ്പെടുത്താനും ദിലീപിനെ രക്ഷിക്കാനുമുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ദിലീപിനൊപ്പം നാദിര്‍ഷായെ പ്രതിചേര്‍ത്തേക്കുമെന്ന സൂചനകളാണ് പൊലീസ് നല്‍കുന്നത്.
കാവ്യാ മാധവനേയും ദിലീപിനെ സഹായിച്ചതിന് പ്രതിയാക്കും. മാനേജര്‍ അപ്പുണ്ണിയും സംശയ നിഴലിലാണ്. അപ്പുണ്ണിയോടും മാപ്പു സാക്ഷിയാകുന്നതിന്റെ സാധ്യതകള്‍ പൊലീസ് തേടിയിട്ടുണ്ട്. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രത്യക്ഷ തെളിവുകള്‍ കിട്ടുക അസാധാരണമാണ്. അതുകൊണ്ട് തന്നെ മാപ്പുസാക്ഷിയെ കിട്ടിയാല്‍ കേസ് കൂടുതല്‍ ശക്തമാകും.
ഈ സാഹചര്യത്തിലാണ് അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കാനുള്ള സാധ്യത പൊലീസ് തേടുന്നത്. അതെസമയം, നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ മുഖ്യ പ്രതി പൾസർ സുനി ഉപയോഗിച്ച മൊബൈൽ ഫോണിനെ സംബന്ധിച്ചു പൊലീസിനു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം.

ഫോൺ നശിപ്പിച്ചുവെന്ന് അന്വേഷണ സംഘം കരുതുന്നില്ല. എന്നാൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ നാദിർഷായ്ക്ക് അറിയാമെന്ന് തന്നെയാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നാദിർഷായെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ആവശ്യമായി വന്നാൽ പൾസർ സുനിയേയും വീണ്ടും ചോദ്യം ചെയ്യും.
മൊബൈൽ ഫോൺ നശിപ്പിച്ചതായുള്ള മൊഴികൾ വ്യാജമാണെന്നാണു പൊലീസിന്റെ നിഗമനം. നാദിർഷായുടെ ജാമ്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത സുഹൃത്തായ നാദിർഷായും മറ്റു ബന്ധുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേസിൽ അവശേഷിക്കുന്ന തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നുവെന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തു.

ഇതിൽ ചില തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനമെന്നാണു പൊലീസ് നിലപാട്. അറസ്റ്റ് ഭയന്ന് ചികിൽസ തേടി കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാദിർഷ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. കേസ് അന്വേഷണം നീട്ടികൊണ്ട് പോകാനുള്ള തന്ത്രമായി ഇതിനെ വ്യാഖ്യാനിക്കുന്നു.
https://www.facebook.com/Malayalivartha


























