Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..


ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത..ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അതിർത്തികൾ ഭേദിച്ച്, ഏകദേശം 1,000 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന ഒരു കൂറ്റൻ മേഘപാളി...


ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങിയിരുന്ന 'പിങ് ഷുൻ' എന്ന കപ്പൽ..അവസാന നിമിഷം ചൈനയിലേക്ക് തിരിച്ചു.. ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി വന്ന ആ കപ്പലിന് എന്ത് സംഭവിച്ചു..?


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

അറസ്റ്റ് ഒഴിവാക്കാന്‍ ആശുപത്രിയില്‍ അഡ്മിറ്റായ നാദിര്‍ഷായ്ക്ക് പറ്റിയ പറ്റ്; നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ ശക്തമായ നീക്കങ്ങളുമായി പോലീസ് 

11 SEPTEMBER 2017 08:36 AM IST
മലയാളി വാര്‍ത്ത

More Stories...

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്

സങ്കടക്കാഴ്ചയായി... സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷായെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന അഭ്യൂഹം ശക്തം. സ്വകാര്യആശുപത്രിയില്‍നിന്നുപോലീസ് ഇടപെട്ട് രാത്രി വൈകി ഡിസ്ചാര്‍ജ് ചെയ്യിച്ചെന്നു സൂചന വന്നതോടെയാണ് ഈ അഭ്യൂഹം ശക്തമായത്. ആശുപത്രിയില്‍ നിന്നിറങ്ങിയ നാദിര്‍ഷായെ കുറിച്ച് ആര്‍ക്കും വിവരമില്ല. അതേസമയം നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തതായി സ്ഥിരീകരിക്കാന്‍ പ്രത്യേക അന്വേഷണസംഘം തയാറായില്ല. 

ദിലീപിനെയും നാദിര്‍ഷായെയും അന്വേഷണ സംഘം നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായ തെളിവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നാദിര്‍ഷായെയും അറസ്റ്റുചെയ്യുമെന്ന് സൂചനയുണ്ടായതിനെത്തുടര്‍ന്ന് നാദിര്‍ഷാ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് നാദിര്‍ഷാ ആശുപത്രിയില്‍ അഡ്മിറ്റായത്. ഗൗരവമില്ലാത്ത പ്രശ്‌നങ്ങളാണ് ആശുപത്രി വാസത്തിന് ഉയര്‍ത്തിയത്. 

അറസ്റ്റ് ഒഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നാദിര്‍ഷാ പോളക്കുളം ഗ്രൂപ്പിന്റെ ആശുപത്രിയില്‍ അഡ്മിറ്റായത്. ഇതു തിരിച്ചറിഞ്ഞ് പൊലീസ് സമ്മര്‍ദ്ദം ശക്തമാക്കി. ഇതോടെ നാദിര്‍ഷായ്ക്ക് ആശുപത്രി വിടേണ്ടി വരികയായിരുന്നു. കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷായുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്താല്‍ ത്തന്നെ വിശദമായ ചോദ്യം ചെയ്യലിനുശേഷമേ അറസ്റ്റിനു സാധ്യതയുള്ളൂവെന്നാണ് പൊലീസ് നല്‍കിയിരുന്ന സൂചന. 

നാദിര്‍ഷാ ഒരു വാഹനത്തില്‍ പുറത്തേക്കുപോയതായാണു ദൃക്‌സാക്ഷികള്‍ നല്‍കുന്ന സൂചന. നാദിര്‍ഷായുടെ കാര്‍ ആശുപത്രിവളപ്പില്‍ത്തന്നെയുണ്ട്. ഇതാണ് അഭ്യൂഹം ശക്തമാക്കുന്നത്. നാദിര്‍ഷായെ പൊലീസ് ചോദ്യം ചെയ്യലിന് കൊണ്ടു പോയതായിരിക്കാമെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നാദിര്‍ഷ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി പോയത്.

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയുള്ള കേസില്‍ സംവിധായകനും നടന്‍ ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷ തെറ്റായ വിവരങ്ങള്‍ നല്‍കി വഴിതെറ്റിക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിശദമായ ചോദ്യം ചെയ്യലിന് കഴിഞ്ഞ ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ പൊലീസ് വിളിച്ചതിന് പിന്നാലെ നാദിര്‍ഷ രാത്രിതന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് പരിഗണിക്കാനിരിക്കെയാണ് നാദിര്‍ഷ ആശുപത്രി വിട്ടത്. നേരത്തെ ആശുപത്രി വിട്ടാലുടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുകൊണ്ട് കൂടിയാണ് സംശയങ്ങള്‍ ബലപ്പെടുന്നത്. എന്നാല്‍ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അടക്കം പ്രതികൂലമാകുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ താരം സ്വയം ഡിസ്ചാര്‍ജ് വാങ്ങി പോയതാണെന്നും സൂചനയുണ്ട്.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് പൊലീസ് കസ്റ്റഡിയില്‍വച്ച് ശബ്ദ സന്ദേശമയക്കാന്‍ സഹായിച്ച കളമശ്ശേരി എ.ആര്‍. ക്യാംപിലെ സി.പി.ഒ. അനീഷീനെ അറസ്റ്റ് ചെയ്തത് കുറ്റം ചെയ്യുകയാണെന്ന അറിവോടെ പ്രതിയെ സഹായിക്കുകയെന്ന നിര്‍വ്വചനത്തില്‍പ്പെടുന്ന ഐ പി സി201,203 വകുപ്പുകള്‍ പ്രാകരമുള്ള കുറ്റകൃത്യത്തിനായിരുന്നു. നാദിര്‍ഷയെയും ഇതേ വകുപ്പില്‍പ്പെടുത്തി അറസ്റ്റുരേഖപ്പെടുത്തി വിടുന്നതിനും സാദ്ധ്യത. കാവ്യമാധവനെ അറസ്റ്റ് ചെയ്താലും ഇതേ വകുപ്പ് മാത്രമേ ചേര്‍ക്കൂവെന്നാണ് സൂചന. എന്നാല്‍ നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. ഇതില്‍ പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നാദിര്‍ഷാ കുഴങ്ങിയാല്‍ ഗൂഢാലോചനക്കുറ്റവും ചുമത്താന്‍ സാധ്യതയുണ്ട്. എങ്കില്‍ നാദിര്‍ഷായെ ജാമ്യത്തില്‍ വിട്ടയയ്ക്കാതെ റിമാന്‍ഡ് ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....  (16 minutes ago)

അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം...  (27 minutes ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും... കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക  (45 minutes ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം  (1 hour ago)

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം  (1 hour ago)

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം  (1 hour ago)

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്  (1 hour ago)

സങ്കടക്കാഴ്ചയായി... സിവിൽ സപ്ലൈസ് വകുപ്പിനായി സംഭരിച്ച നെല്ലുമായി പോയ വള്ളത്തിൽ നിന്ന് ആറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും...  (2 hours ago)

ലോകമെമ്പാടും നടക്കുന്ന സംഘർഷങ്ങളിൽ മരവിപ്പ് തോന്നരുത്... സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ  (2 hours ago)

യു.ഡി.എഫ് മുന്നേറ്റം ബി.ജെ.പിയെയും ഇടതുപക്ഷത്തെയും വിരളിപിടിപ്പിക്കുന്നു: രമേശ് ചെന്നിത്തല  (2 hours ago)

  കോഴിക്കോട് കുന്നമം​ഗലത്തെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ടു മരണം....  (2 hours ago)

സ്ഥാനക്കയറ്റവും സാമ്പത്തിക വിജയവും! ഇടവം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം  (3 hours ago)

വർക്കലയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ വിദ്യാർഥിനി കടലിൽ തിരയിൽപ്പെട്ട് മരിച്ചു...  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.... ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

Malayali Vartha Recommends