ഉമ്മന്‍ചാണ്ടിക്ക് പാരയായി സിങ്കം കുബേരനാവുന്നു!

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ന്യൂതനമായ പാരയുമായി പ്രഗത്ഭനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഋഷിരാജ് സിംഗിനെ രംഗത്തിറക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തീരുമാനിച്ചു. ഓപ്പറേഷന്‍ കുബേരയുടെ ചുമതലയേല്‍പ്പിക്കുന്നതിനെ കുറിച്ചാണ് ആലോചന. എന്നാല്‍ ഋഷിരാജ് എയ്‌തു വിട്ട അസ്‌ത്രമാണെന്നും തിരികെ ആവനാഴിയിലെത്തിക്കാന്‍ പ്രയാസമാണമെന്നും അഭ്യുദയകാംക്ഷികള്‍ രമേശിനെ ഉപദേശിച്ചിട്ടുണ്ട്. എന്നാലും ഉമ്മന്‍ചാണ്ടിക്ക് ഋഷിരാജ് പാരയാകുമെന്ന പ്രതീക്ഷയില്‍ അദ്ദേഹത്തെ ക്രമസമാധാന രംഗത്തിറക്കാനാണ് രമേശിന്റെ പദ്ധതി.
നേരത്തെ ഡല്‍ഹിയില്‍ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഋഷിരാജിനെ കേരളത്തില്‍ സ്വീകരിക്കാന്‍ ആളില്ലായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടിക്ക് എങ്ങനെ പാര വയ്‌ക്കുമെന്ന് ചിന്തിച്ച് നടന്ന ആര്യാടന്‍ ഗതാഗത വകുപ്പ് കമ്മീഷണറായി സിങ്കത്തെ നിയമിച്ചത്. ഋഷിരാജ് പാരയാകുമെന്ന് പലരും ഉപദേശിച്ചെങ്കിലും തനിക്കല്ല ചാണ്ടിക്കാണ് പാര എന്ന വിശ്വാസത്തില്‍ ആര്യാടന്‍ മിണ്ടാതിരുന്നു. ഓഫീസില്‍ കയറിയയുടനെ നീതിമാനായ ഋഷിരാജ് ഹെല്‍മറ്റ് വേട്ട ആരംഭിച്ചു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഋഷിരാജിനെ ശ്രദ്ധിക്കണമെന്ന് ആര്യാടനെ ഉപദേശിച്ചെങ്കിലം അദ്ദേഹം അദ്ദേഹത്തിന്റെ തൊഴില്‍ ചെയ്യട്ടെ എന്ന നിലപാട് ആര്യാടന്‍ സ്വീകരിച്ചു. അതോടെ ഹെല്‍മറ്റ് വേട്ട മൂക്കുകയും നിരവധി പേര്‍ ഉമ്മന്‍ചാണ്ടിക്ക് എതിരാവുകയും ചെയ്‌തു.
എവിടെവച്ചാലും തിളങ്ങുന്ന ഉദ്യോഗസ്ഥനാണ് ഋഷിരാജ്. മുമ്പും പിമ്പും നോക്കില്ല. ചെയ്യേണ്ടത് ചെയ്യും. പറയേണ്ടത് പറയും. ഋഷിരാജ് സിംഗിന്റെ നേട്ടങ്ങളും നിരവധിയാണ്. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ സ്വാഭാവികമായും ഭരിക്കുന്നവര്‍ക്ക് എതിരായി മാറും. ഗതാഗത വകുപ്പില്‍ ആര്യാടന്‍ മാറി തിരുവഞ്ചൂര്‍ വന്നതോടെ ഋഷിരാജിന്റെ പ്രതാപം അവസാനിച്ചു. പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി അദ്ദേഹം വീണ്ടും വിവാദപുരുഷനായി. ആര്യാടനെ പോലെ ഉമ്മന്‍ചാണ്ടിക്ക് പാരയല്ലാത്ത തിരുവഞ്ചൂര്‍ നിമിഷങ്ങള്‍ കൊണ്ട് ഉത്തരവ് മരവിപ്പിച്ചു. ഇപ്പോള്‍ തിരുവഞ്ചൂരിന് ഋഷിരാജിനെ വേണ്ട. അവധികഴിഞ്ഞ് വരുമ്പോള്‍ അദ്ദേഹത്തെ ഗതാഗത കമ്മീഷണറാക്കാന്‍ കഴിയില്ലെന്നാണ് തിരുവഞ്ചൂരിന്റെ പ്രഖ്യാപനം. പകരം ഐ.ജി ശ്രീലേഖയ്‌ക്ക് ആ പദവി നല്‍കാനും തിരുവഞ്ചൂര്‍ ആലോചിക്കുന്നു. ഇതിനിടെയാണ് ക്രമസമാധാന രംഗത്ത് തിരിച്ചെത്തണമെന്ന ആഗ്രഹം ഋഷിരാജ് മുന്നോട്ട് വച്ചത്. രമേശ് അക്കാര്യം സമ്മതിക്കുകയും ചെയ്‌തു. ഓപ്പറേഷന്‍ കുബേരയുടെ തലപ്പത്ത് ഋഷിരാജിനെ നിയമിച്ചാല്‍ തനിക്ക് പേരെടുക്കാമെന്ന് രമേശ് വിശ്വസിക്കുന്നു. കോണ്‍ഗ്രസിലാണെങ്കില്‍ നേതാക്കളില്‍ ഭൂരിഭാഗവും ബ്ലേഡ് മാഫിയകളാണ്. ഋഷിരാജിനെ നിയമിച്ചാല്‍ ഉമ്മന്‍ചാണ്ടിക്ക് ഉറക്കം കെടും. രമേശ് ഉള്‍പ്പെടെയുള്ളവരുടെ ആവശ്യവും ഇതുതന്നെയാണ്. ഋഷിരാജിനെ കുബേരനാക്കണമെന്ന് ആര്യാടനും ആഗ്രഹമുണ്ട്.
ഇനിയെന്ത് സംഭവിക്കുമെന്ന് കണ്ടറിയണം. വിവാദ നായകന്‍ എങ്ങനെയൊക്കെ മുന്നോട്ട് പോകുമെന്നും കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha